ഡാ മജീദേ അന്റെ ഒരുക്കം ഇതുവരെ കൈഞ്ഞില്ലേ മണി ഒമ്പതായി
ദാ ഉപ്പ ഞാൻ റെഡി എന്നും പറഞ്ഞ് ഒരു തൂവെള്ള ഫുൾക്കെ ഷർട്ടും നീല ജീൻസും ഇട്ട് മജീദ് പുറത്തേക്ക് വന്നു
ഓ എഴുന്നള്ളിയോ വേഗം വന്ന് വണ്ടീക്കേറ്
ഇങ്ങളെന്ത്നാ ഉപ്പാ ഇങ്ങനെ ധൃതി കൂട്ടണേ ഇക്കാക്ക ഏടേം പോകുവൊന്നുല്ല ആടത്തെന്നെ ഇണ്ടാവും
ഇജ്ജ് എന്ന ദേഷ്യം പിടിപ്പിക്കാണ്ട് വണ്ടി എട്ക്കണ്ണ്ടാ ശെയിത്താനേ മമ്മദ് ദേഷ്യത്തോടെ പറഞ്ഞു
ഉമ്മാ ഞാള് പോയിറ്റ് വരാം എന്നും പറഞ്ഞ് മജീദ് ഉമ്മറത്ത് നിൽക്കുന്ന ഉമ്മയെ നോക്കി കൈകാണിച്ചു
അവർ കൃത്യം 10 മണിക്ക് തന്നെ ഏയർപോർട്ടിൽ എത്തി ഫ്ലെറ്റ് അര മണിക്കൂർ ലെയിറ്റ് ആയിരുന്നു
ഉപ്പാന്റെ തെരക്ക് പോലെ തന്നെ ആയില്ലേ ഇനിം കാത്ത് നിക്കണം അരമണിക്കൂർ അവൻ ഉപ്പാനെ കുറ്റപെടുത്തി
ഇജ്ജ് വായടക്കി ഇരുന്നോളണം ഏർപ്പോട്ടാന്നൊന്നും ഞാൻ നോക്കൂല അടിച്ച് അന്റെ മോന്ത പൊളിക്കും ആ എന്തായാലും അരമണിക്കൂറുണ്ടല്ലോ മ്മക്ക് ഓരോ ചായ കുടിക്കാം ഞി വാ
ഉം അവൻ ഒന്ന് മൂളി
അവർ പുറത്തുപോയി ചായയൊക്കെ കുടിച്ച് വരുമ്പോഴേക്കും സാജിദ് പുറത്ത് ഇറങ്ങിയിരുന്നു
ഉപ്പാ ദേ ഇക്കാക്ക എന്നും പറഞ്ഞ് മജീദ് സാജിദിന്റെ അടുത്തേക്ക് ഓടി
