Kambikuttan Malayalam

Sex stories Kambikuttan kambikathakal

സേവ് ദ ഡേറ്റ്

കൂടാതെയുള്ളവര്‍. എല്ലാവരും വളരെ സന്തോഷത്തിലാണ്. കാരണം 16 വര്‍ഷത്തിന് ശേഷം വീട്ടില്‍ വരുന്ന ആഘോഷമാണ് എന്റെ വിവാഹം. എനിക്ക് വലിയ കമ്പനിക്കാരൊന്നും ഇല്ല. നാട്ടില്‍ വെറുതെ നടക്കുന്ന സന്ദീപാണ് എന്റെ അടുത്ത ഫ്രന്റ്. അതുകൊണ്ട് തന്നെ ആരുമായി ഒരു കാര്യവും ഞാന്‍ ചര്‍ച്ച ചെയ്യാറുമില്ല. അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോളാണ് തലവേദന അനുഭവപ്പെടുന്നത്. ഈ അടുത്ത കാലത്തായി എനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന വരാറുണ്ട്. ഇനി പത്ത് പതിനഞ്ച് മിനുട്ട് വേദന തന്നെ. ഞാന്‍ നെറ്റിയില്‍ കൈവെച്ച് വേദന സഹിച്ചുപിടിച്ചു. ഫ്‌ളൈറ്റിലെ സീറ്റിലേക്ക് ചാഞ്ഞ് കിടന്ന് വിശ്രമിച്ചു. എപ്പളേ ഒന്ന് മയങ്ങി. കുറച്ച് കഴിഞ്ഞ് ആരോ തട്ടിവിളിക്കുന്നത് കേട്ട് ഉണര്‍ന്ന എന്നെ എയര്‍ഹോസ്റ്റസ് തട്ടിവിളിച്ചു. സീറ്റ് ബെല്‍റ്റിടാന്‍ പറഞ്ഞു. ഞാന്‍ വേഗം സീറ്റ് ബെല്‍റ്റിട്ടു. വിമാനം കേരളക്കരയില്‍ ലാന്റ് ചെയ്തു. എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ പതിവുപോലെ സന്ദീപ് ഉണ്ടായിരുന്നു. അവന്‍ എന്റെ അടുത്തേക്ക് ഓടിവന്നു.
സന്ദീപ്: അനുരാഗെ, എങ്ങനെയുണ്ടായിരുന്നു യാത്ര
അനുരാഗ്: സുഖം, നീ മെലിഞ്ഞ് പോയല്ലോ.
സന്ദീപ്: ജോലി വേണ്ടേ അളിയാ. പട്ടിണി തന്നെ. നിനക്ക് ഒരു ജോലിയുള്ളതോണ്ട് നന്നായി.
അനുരാഗ്: നിന്നോട് എസ് എസ് എല്‍ സി എഴുതാന്‍ പറഞ്ഞിട്ട് എന്തായി.
സന്ദീപ്: അതൊക്കെ മെനക്കേടാ. നീ വാ
അങ്ങനെ ഞാനും സന്ദീപും ഒരു ടാക്‌സി വിളിച്ച് വീട്ടിലേക്ക് യാത്ര തിരിച്ചു. കാറിലെ പിന്‍സീറ്റില്‍ ഇരുന്നുകൊണ്ട് സന്ദീപ്: ടാ നിന്റെ പെണ്ണ് കൊള്ളാംകേട്ടോ
അനുരാഗ്: ഉം നീ കണ്ടോ..
സന്ദീപ്: പിന്നെല്ലാതെ. വളയിടാന്‍ പോവുമ്പോള്‍ ഞാനും പോയിരുന്നു. നല്ല ഭംഗിയുണ്ട്.
ചിരിച്ചുകൊണ്ട് അനുരാഗ്: സത്യം.
സന്ദീപ്: ഉം. നമ്മുടെ നാട്ടിലെ കോഴികളെ നീ സൂക്ഷിച്ചോ. എല്ലാം ഒന്നിനൊന്ന് മോശാണ്.
അനുരാഗ്: എന്തായാലും എന്റെ വീട്ടിലേക്ക് ആരും കയറിവരില്ല.
സന്ദീപ്: അത് ശരിയാ. അവളെ നീ അങ്ങോട്ട് കൊണ്ടുപോവുന്നില്ലേ
അനുരാഗ്: ഇപ്പോളില്ലടാ.. അടുത്തവരവിന്
വീണ്ടും എനിക്ക് ആ തലവേദന തുടങ്ങി. ഞാന്‍ കൈ നെറ്റിയില്‍വെച്ചു ചെറുതായി മൂളി.
സന്ദീപ്: എന്ത് പറ്റിയെടാ..
അനുരാഗ്: തലവേദനയെടാ.. സഹിക്കാന്‍ പറ്റണില്ല.
സന്ദീപ്: ഉം അവിടുത്തെ ജീവിതമല്ലേ. നാട് മാറിയാല്‍ ഇങ്ങനെ പലതും വരും. ചിലവര്‍ക്ക് മുടിപോവും. നിനക്ക് ഇതുവരെ പോയിട്ടില്ല. അത് തന്നെ ഭാഗ്യം.
അങ്ങനെ വീട്ടിലെത്തി. പെട്ടിയിറക്കാന്‍ സന്ദീപ് സഹായിച്ചു. അവിടേക്ക് അമ്മ വന്നു. എന്നെ കെട്ടിപിടിച്ചു.
അനുരാഗ്: അച്ഛനില്ലേ അമ്മേ
അമ്മ: അച്ഛന്‍ നിന്റെ കത്ത് കൊടുക്കാന്‍ പോയിരിക്കുകയാ.
അനുരാഗ്: എല്ലാവരെയും വിളിക്കേണ്ട. വളരെ കുറച്ച് പേരെ വിളിച്ചാല്‍ മതി.
അമ്മ: അത് പറ്റില്ല. ഞങ്ങള്‍ക്ക് ഇനി ഇതല്ലേ നടക്കാനുള്ളൂ. വിദ്യയുടെ(എന്റെ ചേച്ചിയുടെ പേര്) കല്ല്യാണത്തിന് വിളിക്കാത്തവരെയൊക്കെ ഇതിന് വിളിക്കണം.
അനുരാഗ്: ഉം. ശരി അമ്മയുടെ ഇഷ്ടം. ചേച്ചി എന്നാ വരിക
അമ്മ: കല്ല്യാണത്തിന് രണ്ടാഴ്ചമുമ്പ് വരും. ഒന്നര മാസം ഇനിയുണ്ടല്ലോ.
അനുരാഗ്: വീട് പണിയെല്ലാം ചെയ്തല്ലോ. പെയിന്റടിയും തീര്‍ന്നുവല്ലേ..
അമ്മ: അതൊക്കെ അച്ഛന്‍ നേരത്തെ ചെയ്തു. ഇനി പന്തല്‍ ഇട്ടാല്‍ മതി. നീ വാ.
എന്ന് പറഞ്ഞു അമ്മ വീട്ടിലേക്ക് കയറി പോയി. സന്ദീപ് അപ്പോളേക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025