Kambikuttan Malayalam

Sex stories Kambikuttan kambikathakal

സേവ് ദ ഡേറ്റ്

പെട്ടിയെല്ലാം വീടിന്റെയുള്ളിലേക്ക് കയറ്റിവെച്ചിരുന്നു. ടാക്‌സികാരന് പൈസകൊടുത്തപ്പോളേക്കും അച്ഛന്‍ അങ്ങോട്ട് വന്നു.
അച്ഛന്‍: നീ വന്നോ.. യാത്ര എങ്ങനെയുണ്ടായിരുന്നു.
അനുരാഗ്: സുഖായിരുന്നു. കത്തൊക്കെ കൊടുത്ത് തീര്‍ന്നോ..
അച്ഛന്‍: കുറച്ച് കൂടെയുണ്ട്.
അനുരാഗ്: ഇനി ഞാന്‍ കൊടുത്തോളാം.
അച്ഛന്‍: അതൊന്നും വേണ്ട. രണ്ടാഴ്ചകൂടെ മെനക്കെട്ടാല്‍ തീരുന്ന കാര്യമേയുള്ളൂ. നിന്നെ കത്ത് കൊടുക്കാന്‍ ഏല്‍പിച്ചാല്‍ നിന്നെ തന്നെ നാട്ടുകാര്‍ക്ക് പറഞ്ഞ് പരിചയപ്പെടുത്തേണ്ടിവരും.
സന്ദീപ്: അതും ശരിതന്നെയാ. ഞാനും ഇവനും വല്ലാതെ കമ്പനിയില്ലാത്തതുകൊണ്ട് നിങ്ങളൊക്കെ പോവുന്നതാ നല്ലത്.
അമ്മ: നീ അവിടെ വര്‍ത്താനം പറഞ്ഞ് നില്‍ക്കാതെ വന്ന് എന്തെങ്കിലും കഴിക്കാന്‍ നോക്ക്. അല്ല നീ അവളെ വിളിച്ചോ..?
അപ്പോളാണ് അവള്‍ അവളുടെ ഭാവിവധുവിനെ കുറിച്ച് ഓര്‍ത്തത്. ഇതുവരെ താന്‍ അവളെ വിളിക്കപോലും ചെയ്തിട്ടില്ല.
അനുരാഗ്: ഞാന്‍ ഇതുവരെ വിളിച്ചിട്ടില്ല.
അമ്മ: എന്താ മോനെ നീ ഇങ്ങനെ.. ഈ കാലത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിക്കേണ്ടതല്ലേ.
സന്ദീപ്: അതെന്താ നീ വിളിക്കാത്തത്.
അനുരാഗ്: കല്ല്യാണം ഇങ്ങ് അടുത്തായില്ലേ..
സന്ദീപ്: അത് വിചാരിച്ച് വിളിക്കേണ്ടാന്നോ.. വിളിക്കണം.
അച്ഛന്‍: അതെ. പഴയ തലമുറയാണ് ഞാനെങ്കിലും നിങ്ങള്‍ പുതിയ തലമുറയിലെ ആളുകളെപോലെ ജീവിക്കണം. എനിക്ക് കുറച്ചുകൂടെ കത്ത് കൊടുക്കാനുണ്ട്. ഞാന്‍ കൊടുത്തുവരാം.
എന്നുപറഞ്ഞുപോവുന്ന അച്ഛന്‍.
അമ്മ: നീ വേഗം അവളെ വിളിക്കാന്‍ നോക്ക്.
സന്ദീപ്: നീ അവളെ വിളിച്ചിട്ട് കാണാന്‍ പറ്റോന്ന് ചോദിക്ക്.
അനുരാഗ്: ഇപ്പളോ..? എനിക്ക് എന്തോ ഒരു ചമ്മല്.
സന്ദീപ്: എന്ത് എങ്ങനെ. പ്രായം 32 കഴിഞ്ഞു. ഇനി ചമ്മലോ… നീ വിളിക്ക്. ഞാന്‍ വരാം.
എന്നു പറഞ്ഞുപോവുന്ന സന്ദീപിനോട് അനുരാഗ് : നിക്കടാ.
എന്നു പറഞ്ഞു പേഴ്‌സ് തുറന്ന് അതില്‍ നിന്ന് രണ്ടായിരത്തിന്റെ രണ്ട് നോട്ടെടുത്ത് കൊടുക്കുന്നു.
സന്ദീപ്: ഇനിക്കിതൊന്നും വേണ്ട അളിയാ. ഞാന്‍ കാശിന് വേണ്ടിയല്ല നിന്നെ കൂട്ടാന്‍ വന്നത്.
അനുരാഗ്: എന്നാലും നിനക്ക് ജോലിയില്ലാത്തതല്ലേ..
സന്ദീപ്: അതൊക്കെ ശരിയാവും. നമ്മള്‍ ഒരുമിച്ച് പഠിച്ച് വളര്‍ന്നവരല്ലേ. ഈ സ്‌നേഹം എന്നും എന്നോട് ഉണ്ടായാല്‍ മതി.
ഇതുകേട്ട് അനുരാഗ് സന്ദീപിനെ സ്‌നേഹത്തോടെ നോക്കി.
സന്ദീപ്: നീ ഇപ്പോള്‍ അവളെ വിളിക്കാന്‍ നോക്ക്.
എന്നു പറഞ്ഞുപോവുന്ന സന്ദീപ്. ഞാന്‍ വീട്ടിലേക്ക് കയറി കുളിച്ച് അമ്മ തന്ന ഭക്ഷണം കഴിച്ചു. അമ്മ വീണ്ടും അവളെ വിളിക്കാന്‍ പറഞ്ഞു. അവളെ കുറച്ച് ഞാന്‍ പറയാന്‍ മറന്നു. അവളുടെ പേര് നിഷിത. അച്ഛനും അമ്മയ്ക്കും ഒറ്റ മകള്. വയസ് 22. ബിസിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഫോണെടുത്തു. വളരെ ഭയത്തോടെയായിരുന്നു എന്റെ മനസ്. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനെ വിളിക്കുന്നു. അതും ഭാര്യയാവാന്‍ പോവുന്നവളെ. ചമ്മലും ഭയവും ആകാംക്ഷയും ഒരുമിച്ച അവസ്ഥ. വാട്‌സപ്പില്‍ വല്ലപ്പോളും അവള്‍ മെസേജ് അയക്കുമെങ്കിലും തിരിച്ചൊന്നും ഞാന്‍ അയക്കാറില്ല, ഫോണിലെ അവളുടെ നമ്പര്‍ ഞാന്‍ ഡയല്‍ ചെയ്തു. എന്റെ ശരീരത്തില്‍ ചെറുതായി വിറയല്‍ അനുഭവപ്പെട്ടു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഫോണ്‍ എടുക്കുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025