Kambikuttan Malayalam

Sex stories Kambikuttan kambikathakal

സേവ് ദ ഡേറ്റ്

ഫോണ്‍ കട്ടായി. ഞാന്‍ ഒരു ദീര്‍ഘശ്വാസംവിട്ടു. ഫോണ്‍ അവിടെ ടേബിളില്‍ വെച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും എന്റെ ഫോണ്‍ ബെല്ലടിച്ചു. ചെന്നുനോക്കിയപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നു. വിജിത. അവള്‍ എന്നെ ഇങ്ങോട്ട് വിളിക്കുന്നു. വീണ്ടും എന്റെ ഹൃദയം തായമ്പക കൊട്ടാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ അറ്റന്റ് ചെയ്തു ഭയത്തോടെ.
ഞാന്‍: ഹലോ..
വിജിത: ഹലോ..
ഞാന്‍: ഹലോ.. ഞാ… എന്റെ പേര് അനുരാഗ്
ചിരിച്ചുകൊണ്ട് വിജിത: എനിക്ക് അറിയാം ചേട്ടാ.. ചേട്ടന്‍ നാട്ടിലെത്തിയോ..
ഭയത്തോടെ ഞാന്‍: എത്തി.
വിജിത: എത്ര കാലം ലീവുണ്ട്.
ഞാന്‍: മൂന്ന് മാസം
വിജിത: കല്യാണം കഴിഞ്ഞ് ഒരുമാസവും കുറച്ചേ നാട്ടിലുണ്ടാവൂ അല്ലേ..
ഞാന്‍: അതെ…
ഞങ്ങള്‍ രണ്ട് പേരും ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നു. അവള്‍ക്കും എന്നോട് ഒന്നും ചോദിക്കാനില്ല. എനിക്കും ചോദിക്കാനില്ല. പക്ഷെ എന്റെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. ഞാന്‍ വിയര്‍ത്തു. അവളുടെ ശബ്ദം കേട്ടപ്പോള്‍ തന്നെ ആ മറ്റങ്ങള്‍ അയാളില്‍ ഉണ്ടായിരുന്നു.
വിജിത: ചേട്ടന്‍ ടൗണിലേക്ക് ഇറങ്ങുന്നുണ്ടോ..
ഞാന്‍: ങാ ഇറങ്ങണം.
വിജിത: ഞാന്‍ ഇന്ന് പോവുന്നുണ്ട്.
ഞാന്‍: ഹോ
വിജിത: ചേട്ടന്‍ വരികയാണെങ്കില്‍ ഒരുമിച്ച് കാണാം. പക്ഷെ അമ്മയോട് പറയണം.
ഞാന്‍: ശരി പറയാം.
വിജിത: ഞാന്‍ അമ്മക്ക് ഫോണ്‍ കൊടുക്കാം.
അവള്‍ അവളുടെ അമ്മക്ക് ഫോണ്‍കൊടുത്തു.
വിജതയുടെ അമ്മ: മോനെ.. അനുരാഗെ
ഞാന്‍: ങാ അമ്മേ.. ഞാന്‍ ടൗണിലേക്ക് വരുന്നുണ്ട്. അവളെ
അമ്മ: ങാ. അവളെ വിട്ടയ്ക്കാം. നീ ഭക്ഷണം കഴിച്ചോ..
ഞാന്‍ : കഴിച്ചു. അച്ഛനില്ലേ അവിടെ
അമ്മ: ചേട്ടന്‍ ഇവിടെ അടുത്ത് ഒരാളെ കാണാന്‍ പോയിരിക്കുകയാ. ഞാന്‍ അവള്‍ക്ക് കൊടുക്കാം.
വിജിത: ങാ ചേട്ടാ. അമ്മ സമ്മതിച്ചു. ഞാന്‍ വൈകിട്ട് മൂന്നരയാവുമ്പോള്‍
ഞാന്‍: ശരി. എന്നാല്‍ ഞാന്‍ അവിടേക്ക് എത്താം.
വിജിത: ഓക്കെ ചേട്ടാ.
ഞാന്‍: ഓക്കെ.
ഞാന്‍ ഫോണ്‍ കട്ടുചെയ്തു. സന്ദീപിനെ വിളിച്ചു. അങ്ങനെ അവനെ കൂട്ടി അമ്മാവന്റെ കാറുമായി ഞാന്‍ ടൗണിലെ പാര്‍ക്കിലേക്ക് പോയി. അവിടെ കുറച്ച് നേരം നിന്നു. കുറച്ചകലേക്ക് നോക്കി സന്ദീപ്: നിന്റെ പെണ്ണ് അതാടാ വരുന്നു.
അവന്‍ പറഞ്ഞ ഭാഗത്തേക്ക് ഞാന്‍ നോക്കി. ആളെ കണ്ട് ഞാന്‍ ഞെട്ടി. വെളുപ്പ് എന്ന് പറഞ്ഞാല്‍ തൂവെള്ള വെളുപ്പ് അത്യാവശ്യം തടിയുണ്ട്. ചുവന്ന ചുരിദാറാണ് വേഷം. രണ്ടുഭാഗത്തേക്ക് മുടി വിടര്‍ത്തിയിട്ടിരിക്കുന്നു. ടൈറ്റ് ചുരിദാര്‍. കണ്ണ് എഴുതിയിരിക്കുന്നു. ലിപ്‌സിറ്റിക്കല്ല, ചുവന്ന ചുണ്ടുകള്‍. ഇത്രയും സുന്ദരിയായ പെണ്ണിനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. എനിക്ക് അവളുടെ സൗന്ദര്യം വര്‍ണ്ണിക്കുവാന്‍ ആവുന്നില്ല. അവളുടെ കൂടെ പതിനഞ്ച് വയസ് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടികൂടെയുണ്ട്. വിജിത കാരണം ഞാന്‍ അവളുള്ളത് കണ്ടതുപോലുമില്ല. എനിക്കഭിമുഖമായി വന്നുനിന്ന് അവള്‍ എന്നോട് പുഞ്ചിരിച്ചു. ആ മുല്ലപ്പൂമൊട്ടുപോലെയുള്ള പല്ലുകള്‍ എന്നെ ആകര്‍ഷിപ്പിച്ചു.
സന്ദീപ്: ഇത് ആരാ
വിജിത: ഇത് എന്റെ മാമന്റെ മോളാ.
സന്ദീപ്: ശരി ഞങ്ങള്‍ മാറി തരാം നിങ്ങള്‍ സംസാരിച്ചോ.
എന്ന് പറഞ്ഞുപോവുന്ന സന്ദീപും അവളും മാമന്റെ മകളും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025