Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

“നീയിങ്ങു വന്നേ… വന്നിവിടെ ഇരിക്ക്…” വിനോദ് ബെഡ്ഡില്‍ എഴുന്നേറ്റ് ഇരുന്നു… സീത മുടിയൊതുക്കി പോണി ടെയില്‍ കെട്ടിയ ശേഷം അടുത്ത് വന്നിരുന്നു..

“എന്താ ഏട്ടാ….”

“അന്നു നമ്മള്‍ കോവളത്തൂന്നു തിരിച്ചു വരുന്ന വഴി ഞാന്‍ നിന്നോട് ഒരുകാര്യം ചോദിച്ചാരുന്നു… ഓര്‍ക്കുന്നില്ലേ?”…

“ഓ.. അതാരുന്നോ…. ഞാന്‍ പിന്നെ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല ഏട്ടാ…” അവള്‍ അധികം താല്‍പ്പര്യം ഇല്ലാത്ത മട്ടില്‍ മൊഴിഞ്ഞു…

“ഇപ്പോള്‍ ആലോചിച്ചു കൂടെ?….” വിനോദ് അവളേ ചേര്‍ത്തുപിടിച്ചു…

“അതിപ്പോ…. എന്തിനാ ഇത്ര ധൃതി?… നമുക്ക് പതുക്കെ പ്ലാന്‍ ചെയ്യാം….” അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു…

“അങ്ങനെ അല്ലെടീ.. നിന്‍റെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞാലല്ലേ എനിക്ക് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റൂ?” വിനോദ് കട്ടിലിലേക്ക് കിടന്നു.. സീത അവനോടു ചേര്‍ന്നു കിടന്നു പുതപ്പെടുത്തു പുതച്ചു…

“ഉം… എന്താ എട്ടന് അറിയണ്ടേ?? ചോദിച്ചാല്‍ ഞാന്‍ പറയാം…”

“എന്‍റെ ആഗ്രഹം നിനക്ക് അറിയാമല്ലോ?.. അല്ലെ?”

“ഹും…. എട്ടന് എന്നെ വേറൊരാള്‍ ചെയ്യുന്നത് കാണണം… അല്ലെ??”  സീത പുതപ്പ് കൊണ്ട് സ്വയം കഴുത്തു വരെ മൂടി.. അതുവഴി അവള്‍ ഒരു പ്രതിബന്ധം സൃഷിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി വിനോദിന്…

“ഉം….. ഒരു ചെറിയ കറക്ഷനുണ്ട്… നീ ആസ്വദിക്കണം… അല്ലാതെ വെറുതെ സീന്‍ കണ്ടാല്‍ പോരാ… ”

സീത കുറച്ചു നേരം ചിന്തിച്ചിട്ട് ചോദിച്ചു…..

“ഏട്ടാ…. ശരിക്കും ഞാന്‍ അങ്ങനെ ചെയ്താ പിന്നെ നമ്മുടെ റിലേഷന്‍ന്‍റെ നേച്ചര്‍ മാറിയാലോ?…..”  സീതയുടെ ശരിക്കുമുള്ള ഭയമായിരുന്നു അവള്‍ തുറന്നു ചോദിച്ചത്..

“മാറുമോ?” വിനോദ് ചോദിച്ചു.. “അന്നത്തെ മസ്സാജ്  കഴിഞ്ഞ് ഉണ്ടായതൊക്കെ നല്ല മാറ്റങ്ങള്‍ മാത്രമല്ലെ??”

“അത് ശരിയാണ് ..” സീത സമ്മതിച്ചു..

“ഞാന്‍ നല്ലപോലെ ചിന്തിച്ചിട്ടാ പെണ്ണേ ഇതൊക്കെ പറയുന്നത്.. ഞാന്‍ ഒരുപാട് തവണ ആ സീന്‍ സ്വപ്നം കണ്ടിട്ടുണ്ട്.. ചെറിയ ചെറിയ ഡീറ്റെയില്സ് വരെ.. അന്നേരത്തെ നിന്‍റെ റിയാക്ഷന്സും, സംസാരങ്ങളുമൊക്കെ… എനിക്കന്നേരം യാതൊരു പ്രയാസോം തോന്നീട്ടില്ല… സുഖമല്ലാതെ…”

“അതൊക്കെ ഫാന്‍റസീലല്ലേ ഏട്ടാ?? ശരിക്കും ചെയ്താ ചിലപ്പോ……” സീത മുഴുമിക്കാതെ നിര്‍ത്തി….

“ഇല്ല.. ഇതെന്‍റെ വാക്കാണ്‌… ” വിനോദ് തീര്‍ത്തു പറഞ്ഞു… സീത വീണ്ടും നിശബ്ദയായി…

കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം സീത വീണ്ടും ശബ്ദമുയര്‍ത്തി…

“എട്ടന് മാറ്റം ഉണ്ടാവില്ലാരിക്കും… പക്ഷെ ഞാന്‍ മാറിയാലോ?.. പിന്നെ എനിക്ക് ഏട്ടന്‍ വേണ്ടാ അവന്‍ മതീന്ന് തോന്ന്യാലോ??”

അവളുടെ കണ്‍കോണില്‍ ഒരു കുസൃതിച്ചിരിയുടെ തിളക്കം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025