Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

ഒളിഞ്ഞുകിടന്നിരുന്നത് വിനോദ് കണ്ടുപിടിച്ചു.. കള്ളി.. തന്നേ അളക്കാന്‍ ഉള്ള ചോദ്യമാണ്…

“ഓ പിന്നേയ്!!!.. ഇതെന്തോന്ന് മെഗാ സീരിയലോ?? ഒന്ന് പോയെടീ.. അങ്ങനത്ത പേടിയൊന്നും എനിക്കില്ല…”

“അല്ലാ… അങ്ങനെയൊക്കെ ഓരോ വാര്‍ത്തകള്‍ കാണാറുണ്ട് പത്രത്തില്‍….” സീത ഒരു ചമ്മിയ ചിരി ചിരിച്ചു…

“എനിക്കാപേടി തീരെയില്ല പെണ്ണേ… നിന്നെയെനിക്ക് നന്നായറിയാം… “.. വിനോദ് അവളുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു…

“അത്രയ്ക്ക് വിശ്വാസമാണോ എന്നെ?” സീത വിനോദിന്‍റെ കണ്ണില്‍ നോക്കി ചോദിച്ചു…

“അല്ലെങ്കില്‍ ഇങ്ങനൊരു കാര്യം പറയാനും മാത്രം പൊട്ടനാണോ ഞാന്‍?….”

“അയ്യോ അല്ലേ… സമ്മതിച്ചു….” സീത വിനോദിനേ നോക്കി തൊഴുതു കാണിച്ചു….

“ഉം… അപ്പോള്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കാം… ആര്?, എപ്പോള്‍?, എങ്ങനെ?….” വിനോദ്  അവള്‍ക്കു നേരെ തിരിഞ്ഞ് മുഖത്തു നോക്കി..

“ഉം… നമുക്ക് ആലോചിക്കാം…..” സീത ഒരു കള്ളച്ചിരി ചിരിച്ചു…

“ഉം?…. എന്താ നിന്‍റെ അഭിപ്രായം??.. എങ്ങനെയുള്ള ആള്‍ വേണം??” വിനോദ് ചോദിച്ചു..

“ഇങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍?…” സീത നോട്ടം ഫാനിലെക്ക് മാറ്റി..

“അംജദ് ആയാലോ???” വിനോദ് അടുത്ത ചൂണ്ട എറിഞ്ഞു… ആളെ കണ്ടെത്തല്‍ ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അവള്‍ അംജദിന്‍റെ അടുക്കല്‍ കംഫര്‍ട്ടബിളായതുകൊണ്ട് സമ്മതം പറയുമെന്നും ബാക്കിയുള്ള കാര്യങ്ങള്‍ വേഗം നടത്താം എന്നും  ആയിരുന്നു വിനോദിന്‍റെ മനസ്സില്‍…

സീത ചിന്തിച്ചു… അംജദ് കുഴപ്പമൊന്നും ഇല്ല.. പക്ഷെ……. തനിക്ക് കുറച്ചുകൂടി സമയം വേണം… അംജദ് ഓക്കേ ആണെന്ന് താന്‍ പറഞ്ഞാല്‍ പിന്നെ ഏട്ടന്‍ എടുപിടീന്ന് കാര്യങ്ങള്‍ നടത്തും… അത് ശരിയാവില്ല…. അവള്‍ വാക്കുകള്‍ മനസ്സില്‍ അടുക്കി.. പിന്നെ വിനോദിന്‍റെ മുഖത്തു നോക്കാതെ സംസാരിക്കാന്‍ തുടങ്ങി…

“ഞാന്‍ എന്ജോയ്‌ ചെയ്യണം എന്നല്ലേ ഏട്ടന്‍ പറഞ്ഞത്??… ”

“അതേ?… അതിനെന്താ സംശയം?…”

“അങ്ങനെയെങ്കില്‍ എനിക്ക് ചില കണ്ടീഷന്‍സ് ഉണ്ട്….” സീത അവന് നേരെ തിരിഞ്ഞു കിടന്നു..

“പറഞ്ഞോ…..” വിനോദ് കാത്തിരിക്കുകയായിരുന്നു…

“എനിക്ക് സ്പെഷ്യല്‍ ആയി തോന്നുന്ന ഒരാള്‍… എന്നുവെച്ചാ…. കാണുമ്പോ തന്നേ ഒരു സ്പെഷ്യല്‍ ഫീലിംഗ് തോന്നണം…”സീത മുകളിലേക്ക് നോക്കി പറഞ്ഞു..

“ഓക്കേ…” ഉള്ളില്‍ ചെറിയ വിഷമം  തോന്നിയെങ്കിലും വിനോദ് അത് പുറത്തു കാട്ടാതെ മൂളി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025