Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

“മോണിംഗ് മാം…” രമേശ്‌ സീതയെ ഗ്രീറ്റ് ചെയ്തു…

“മോണിംഗ്….” അവള്‍ രമേശിനെ നോക്കിച്ചിരിച്ചുകൊണ്ട് സോഫയില്‍ ഇരുന്നു…

“വേറെയൊന്നുമില്ലല്ലോ?….” ഫയല്‍ മടക്കിക്കൊണ്ട് വിനോദ് ചോദിച്ചു…

“ഇല്ല സര്‍… ഞാന്‍ കുറച്ചു ഫുഡ്‌ പാഴ്സല്‍ എടുക്കാന്‍ പറഞ്ഞിട്ടുണ്ട്… അതും കൂടി വന്നാല്‍ നമുക്ക് അങ്ങോട്ട്‌ പോകാം…” രമേശ്‌ പറഞ്ഞു…

“അപ്പൊ അവിടെ ഫുഡ്‌ കിട്ടില്ലേ?…” സീത ചോദിച്ചു…..

“റിസോര്‍ട്ട് അല്ലെടീ.. അതൊരു കോട്ടേജ് മാത്രമാ…. ” വിനോദ് സീതയോട് പറഞ്ഞു. പിന്നെ രമേശിനെ നോക്കി…

“അത് നന്നായി.. ഞാന്‍ അതോര്‍ത്തില്ല… അവിടെ ഏതെങ്കിലും ചെറിയ കടേന്നു കഴിക്കാമെന്നോര്‍ത്തു….”

“ഏയ്‌… അതൊന്നും നമുക്ക് പിടിക്കില്ല സര്‍.. ഇത് കുറച്ചു ഫ്രൈഡ് റൈസും ചില്ലിചിക്കനുമുണ്ട്…. ചൂടാക്കി കഴിക്കാമല്ലോ?.. ഓവനും സ്റ്റവ്വുമൊക്കെ അവിടെയുണ്ട്…”

അപ്പോഴേക്കും റിസപ്ഷനില്‍ നിന്നും സ്റ്റാഫ് വിളിച്ചു പാഴ്സല്‍ റെഡിയായി എന്ന് പറഞ്ഞു.. അവര്‍ റിസപ്ഷനില്‍ ചെന്ന് പാഴ്സലും വാങ്ങി തിരികെയിറങ്ങി…

“ഞാന്‍ എന്‍റെ കാറില്‍ വരാം സര്‍… അല്ലെങ്കില്‍ നിങ്ങള്‍ എന്നെ വിടാന്‍ തിരികെ വരേണ്ടി വരും…” രമേശ്‌ അവന്‍റെ വാഹനത്തിനു നേര്‍ക്ക്‌ നടന്നു…

“ജിന്‍സിയെ കണ്ടില്ലല്ലോ?…..” കാറിലേക്ക് നടക്കുമ്പോള്‍ സീത വിനോദിനോടു ചോദിച്ചു..

“ലീവാണ്… വീട്ടില്‍ പോയതാവും….” വിനോദ് കാറിലേക്ക് കയറി…..

രമേശിന്റെ സ്വിഫ്റ്റ് മുന്‍പിലും വിനോദിന്‍റെ ജീപ്പ് കോമ്പസ് പിന്നിലുമായി ടോപ്പ് സ്റ്റേഷന്‍ ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്നു…  വളഞ്ഞു പുളഞ്ഞ വഴികളില്‍ കൂടി, ടോപ്‌ സ്റേഷന്‍ ലക്‌ഷ്യമാക്കിയാണ് യാത്ര. ഇടയ്ക്കിടെ ചാറുന്ന മഴകാരണമാവാം വഴിയില്‍ പലയിടത്തും കോടമഞ്ഞുണ്ടായിരുന്നു..

കുറച്ചു ദൂരം ചെന്നപ്പോ അവര്‍ ടാര്‍ റോഡില്‍ നിന്നും മണ്ണിട്ട ഒരു വഴിയിലെക്ക് കയറി.. വീണ്ടും പത്തു പതിനഞ്ചു മിനിറ്റോളം കുത്തനെ കാട്ടു വഴിയില്‍ കൂടി മുകളിലേക്ക് കയറിയപ്പോള്‍ സ്ഥലമെത്തി.. മലയുടെ ചെരിവിലായി ഭംഗിയുള്ള ഒരു കെട്ടിടം. ചുറ്റുമതിലും ഗേറ്റും ഉണ്ടായിരുന്നു.. രമേശ് താക്കോലെടുത്ത് ഗേറ്റ് തുറന്നു. വാഹനങ്ങള്‍ രണ്ടും മുറ്റത്തേക്ക് കയറി..

അധികം പഴക്കമില്ലാത്ത കെട്ടിടം. മുന്‍ഭാഗത്ത്‌ വിശാലമായ വരാന്തയും മണല്‍ വിരിച്ച മുറ്റവും. മുറ്റത്തിന് അതിരിട്ട ഇരുമ്പിന്‍റെ വേലിക്കപ്പുറം കൊക്കയാണ്. ദൂരേ താഴ്വാരം മഞ്ഞു പുതച്ച് കിടക്കുന്നു..

വേലിക്ക് അടുത്തായി താഴ്വാരത്തെ അഭിമുഖീകരിച്ച്  ഒരു സിമന്റു ബെഞ്ചും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025