Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

അതിനു മുന്‍പിലായി സിമന്റുകൊണ്ട് തന്നേ നിര്‍മ്മിച്ച ഒരു മേശയും… ഒരു വശത്തായി  സിമന്റിട്ട തറയില്‍ ക്യാമ്പ് ഫയറിനുള്ള സൌകര്യങ്ങള്‍..

മണല്‍ വിരിച്ച മുറ്റത്തിന്റെ അരികില്‍ ധാരാളം പൂക്കളുമായി റോസും ബോഗൈന്‍ വില്ലയും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് എന്തൊരു നിറമാണ്…

അവര്‍ മൂവരും വരാന്തയിലേക്ക് കയറി…

“എങ്ങനെയുണ്ട് പ്രോപ്പര്‍ട്ടി??”..  വിനോദിന്‍റെ ചോദ്യം…

“സൂപ്പര്‍….ഇതുവരെ കണ്ട ഹൈറേഞ്ച് പ്രോപ്പര്‍ട്ടീസില്‍ ഏറ്റവും സൂപ്പര്‍…” സീത സത്യം പറഞ്ഞു.

രമേശന്‍ ചിരിച്ചുകൊണ്ട് താക്കോല്‍ സീതയുടെ നേര്‍ക്ക് നീട്ടി..

“ഉടമസ്ഥ തന്നേ തുറന്നു കയറിക്കോ??”

എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ സീത ബ്ലിങ്കി നിന്നു.. .

“മനസ്സിലായില്ലേടീ പോത്തേ??….” വിനോദിന്‍റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം…

“ഇല്ലാ??..” സീത തലകുടഞ്ഞു..

“ഇത് നമ്മള്‍ വാങ്ങിയതാണെന്ന്…!!!!”

സീത സ്തംഭിച്ചു നിന്നുപോയി.. ഇത് വല്ലാത്തൊരു സര്‍പ്രൈസ് ആയിപ്പോയി…. ഒരു വാക്കുപോലും മിണ്ടാതെ… ഭയങ്കരന്‍ തന്നേ!!…

“വന്നു വാതല്‍ തുറക്ക്.. ” വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു. സീത അനുസരിച്ചു… അകത്തേക്ക് കയറിക്കൊണ്ട്‌ സീത ചോദിച്ചു..

“ഇതെപ്പോ??”

“കഴിഞ്ഞ മാസം എഴുതി.. പിന്നെ ചെറിയ മെയിന്‍ന്റനന്‍സ് വര്‍ക്കുകള്‍.. മിനിയാന്ന് പണി തീര്‍ത്തു കിട്ടി. എങ്ങനുണ്ട് സര്‍പ്രൈസ്?”

“അപ്പൊ ഇതിനാണല്ലേ ഫണ്ട് ചോദിച്ചത്?… സമ്മതിച്ചു..!!!!!!… ”

വിനോദും രമേശും സാധനങ്ങള്‍ എല്ലാം എടുത്ത് അകത്തു വെയ്ക്കുന്ന സമയത്ത് സീത വീട് മൊത്തം നടന്നു കണ്ടു. രണ്ടു ബാത്ത് അറ്റാച്ച്ഡ്  കിടപ്പുമുറികളുണ്ട്. രണ്ടും വിശാലം. രണ്ടിലും മൂന്നാള്‍ക്ക് സുഖമായി കിടക്കാന്‍ മാത്രം വലിപ്പമുള്ള കിംഗ്‌ സൈസ് ബെഡ്.. വലിയ തലയിണകളും വിലകൂടിയ ഷീറ്റുകളും പുതപ്പുകളും…

വലിപ്പം ലേശം കൂടിയ മാസ്റ്റര്‍ ബെഡ് റൂമിലെ ബാത്ത് റൂമില്‍ ഒരു വലിയ ടബ്ബ്ബുണ്ട്.. ആ മുറിയുടെ തീം കളര്‍ ചുവപ്പാണ്… ചുവപ്പിന്‍റെ പല ഭാവങ്ങള്‍ പ്രകടമാക്കുന്ന പെയിന്റിങ്ങും, കര്ട്ടനുകളും മറ്റും..

തമ്മില്‍ ചെറിയ രണ്ടാമത്തെ മുറിയുടെ നിറഭാവങ്ങള്‍ ചാരവും വെള്ളയും കലര്‍ന്നതായിരുന്നു.. സീതയ്ക്ക് ഫിഫ്റ്റി ഷെയിഡ്സ് ഓഫ് ഗ്രേ എന്ന പുസ്തകം ഓര്‍മ്മ വന്നു…

വിശാലമായ ഒരു ഹാളും പിന്നെയൊരു കിച്ചണും. ഹാളിന്റെ ഒരു ഭാഗത്തായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025