Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 15

അവളുടെ കൈകൾ അവന്റെ തോളിൽ ശക്തിയായി പതിഞ്ഞുകൊണ്ടിരുന്നു.ഒരു ചിരിയോടെ കാർ മുന്നോട്ടെടുക്കുമ്പോൾ അവളുടെ പ്രഹരത്തിന്റെ ശക്തിയും കുറഞ്ഞു വന്നു.അമർത്തിയൊരു ചുംബനം വീണ്ടും അവന്റെ കവിളിൽ പതിച്ച വീണ വീണ്ടും ആ പഴയ വീണയായി, നിർത്താതെ സംസാരിച്ചുകൊണ്ട് അവൾ അവന്റെ കാതിന് ശല്യമേകി.
ആ മുഖത്തെ സന്തോഷം,അതിന്റെ വ്യാപ്തി കണ്ടു മനസ്സ് നിറഞ്ഞു ശംഭുവും.
*****
വീണയുടെ തറവാട്ടിൽ എത്തുമ്പോൾ മണി രണ്ട് കഴിഞ്ഞു.ദിവ്യ കൈപിടിച്ച് കയറ്റി.അമ്മയുടെ മുന്നിൽ നിന്ന സമയം,അവരുടെ മനസ്സ് ആശ്വാസം കണ്ടെത്തുന്നത് അവൾ അരിഞ്ഞു.
അനുൻഗ്രഹം വാങ്ങി ഇറങ്ങുന്ന സമയം ആ കണ്ണുകൾ പൊഴിച്ച രണ്ട് തുള്ളികൾ ആ മനസ്സ് നിറഞ്ഞതിന് അടയാളമായി.അച്ഛന്റെ പാദം തൊട്ട് വന്ദിക്കുമ്പോൾ വിജയം നേടുവാൻ ഉള്ള വരം നൽകി തന്നോട് ചേർത്തു.

ടാ ആ മുഖം ഒന്ന് തുടക്കെടാ……

എന്തിനാ ഇപ്പൊ…..

അല്ല ഭാര്യയുടെ സ്നേഹത്തിന്റെ അടയാളം കിടപ്പുണ്ട്.

അവൻ കവിള് വലിച്ചു പിടിച്ചുകൊണ്ട് ഒന്നെത്തി നോക്കാൻ ശ്രമം നടത്തി.

നോക്കണ്ടടാ,ലിപ്സ്റ്റിക്,ആ കവിളിൽ ഉണ്ടെന്ന് ആരും കാണില്ല.ചുണ്ട് അതേപോലെതന്നെയുണ്ട്.

അയ്യേ……..

വേഗം പോയി കഴുകി വാ…. ഊണ് അങ്ങനെ ഇരിക്കുവാ.അച്ഛൻ ശ്രദ്ധിച്ചു കാണില്ല.

“അല്ല,രണ്ടാളും എന്റെ ശംഭുനെ നിന്ന് കളിയാക്കുവാ….ചിലപ്പോൾ അല്പം ലിപ്സ്റ്റിക് കണ്ടുന്നുവരും.എന്റെയല്ലേ സഹിച്ചു…..വന്നേക്കുന്നു ഞാൻ ഉമ്മ വച്ച കണക്കും നോക്കി….”വീണ തന്റെ സാരിത്തലപ്പ് കൊണ്ട് മുഖം നന്നായി തുടച്ചുകൊടുത്തു.
*****
വീട്ടിലെത്തുമ്പോൾ സന്ധ്യയായി.
മുറ്റത്ത്‌ ചെടികൾ നനച്ചു സാവിത്രി നിൽപ്പുണ്ട്.അവരെ കണ്ടതും ചെയ്തു കൊണ്ടിരുന്ന ജോലി പാതി വഴിയിൽ നിർത്തി അവർക്കരികിൽ എത്തി.

ഇതെവിടെ നിറങ്ങിയേച്ചും വരുവാ. വെളുപ്പിന് ഇറങ്ങിയതാണല്ലോ മൂന്നും

അമ്മ,ഒരു വഴിപാട്.ഇവന് വേണ്ടിയിട്ട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025