Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 13

വൈശാഖൻ :കുറച്ചു മുൻപ് ഞാൻ വന്നപ്പോൾ ഒരു കുട്ടിയുമായി സംസാരിച്ചില്ലേ. ആ കുട്ടി ഏത് ക്ലാസ്സിൽ ആണ്..

മാലതി കണ്ണുകൾ ആ ക്ലാസ്സ്‌ റൂമിൽ തന്നെ പരതിയപ്പോൾ വൈശാഖന് ആ കുട്ടി ആ ക്ലാസ്സിൽ തന്നെ ഉണ്ടെന്ന് പിടികിട്ടി. അയാൾ ആ കുട്ടിയെ കണ്ടതും കൈ ആട്ടി അങ്ങോട്ട് വിളിച്ചു. ആ കുട്ടി അങ്ങോട്ട്‌ നടന്നു ചെന്നു. വൈശാഖൻ മൊബൈൽ കൈയിൽ എടുത്തു എന്നിട്ട് വാട്സ്ആപ്പ് ഓൺ ആക്കി ബിജു അയച്ച ഫോട്ടോ കുട്ടിയെ കാണിച്ചു.

വൈശാഖൻ :മോള് രാവിലെ പറഞ്ഞില്ലേ ഒരാൾ ടീച്ചറെ കൂട്ടി കൊണ്ട് പോയി എന്ന് അയാൾ ഈ ഫോട്ടോയിൽ കാണുന്ന ആളാണോ?

കുട്ടി :അതെ ഇയാൾ തന്നെ ആണ്.

കുട്ടി അങ്ങനെ പറഞ്ഞപ്പോൾ ഒരു സന്തോഷം കിട്ടി എന്നാൽ തന്റെ ഭാര്യ എന്തിനു അവിടെ പോയി എന്നുള്ള ചോദ്യത്തിന് മുൻപിൽ അയാൾക്ക് വിഷമം തോന്നി.

വൈശാഖൻ :മോള് പോയി ബെഞ്ചിൽ ഇരുന്നോ.

വൈശാഖൻ നേരെ ടീച്ചറിന്റെ അടുത്ത് ചെന്നു. ഫോണിലെ പിക് മാലതിയെ കാണിച്ചു.

വൈശാഖൻ :ഇയാളെ മുൻപ് കണ്ടിട്ടേ ഇല്ല അല്ലെ, നാട്ടിലെ ഈ ക്രിമിനലിനെ ടീച്ചർക്ക് ഇത്രയും വര്ഷമായി ഇവിടെ താമസിച്ചിട്ടും അറിയില്ല അല്ലെ. കണ്ടിട്ട് അഞ്‌ജലിയുടെ റിലേറ്റീവ് പോലെ ഉണ്ട് അല്ലെ.

മാലതിയുടെ ചുണ്ടുകൾ വിറച്ചു.

മാലതി :അത് അത് സൂര്യപ്രകാശം മുഖത്ത് അടിച്ചത് കൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിൽ ആയില്ല.

വൈശാഖൻ :ഉം ആയിക്കോട്ടെ പുതിയ കഥകൾ പറഞ്ഞു തുടങ്ങിക്കോ.

അയാൾ ഒന്ന് ചിരിച്ചു കൊണ്ട് ഫോൺ എടുത്തു ക്ലാസ്സ്‌ റൂമിന്റെ പുറത്തേക്ക് വന്നു. ജീപ്പിലേക്ക് കയറി ഇരുന്നു. അപ്പോഴും അയാൾ ആലോചനയിൽ ആയിരുന്നു. ബിജു പറയും പോലെ ഒക്കെ ആണോ യാഥാർത്ഥം. എന്നാലും തന്നോട് പോലും പറയാതെ അഞ്ജലി ഉമ്മറിന്റെ കൂടെ പോയി???…… !!!!ബിജുവിന്റെ വാക്കുകൾ അയാളെ നല്ല പോലെ കുത്തി നോവിച്ചു. എന്തായാലും വൈകുന്നേരം വരെ കാത്തിരിക്കാം എന്ന് കരുതി അയാൾ ജീപ്പ് വീണ്ടും സ്റ്റേഷനിലേക്ക് എടുത്തു. മാലതി ആകെ പെട്ട അവസ്ഥയിൽ ആയിരുന്നു. അഞ്ജലിയെ വിളിക്കാനോ വേണ്ടയോ എന്തായാലും തനിക്ക് എന്താ അവൾ അനുഭവിക്കട്ടെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾ പോലെയും മാലതിയും ചിന്തിച്ചു. അതെ സമയം കാറിൽ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുക ആണ് അഞ്‌ജലിയും സംഗീതയും.

സംഗീത :വീട്ടിൽ ഇഷ്യു വല്ലതും ആകുമോ?

അഞ്ജലി :കള്ളം പറയാം അല്ലാതെ എന്ത് ചെയ്യാനാ.

സംഗീതയ്ക്ക് മനസ്സിൽ ചിരി വന്നു. കാർ വളരെ വേഗത്തിൽ വീട് ലക്ഷ്യം ആക്കി കുതിച്ചു….. 🚗!

തുടരും….

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025