Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 13

ബിജു :എംപി വിശ്വനാഥൻ സാറിന്റെ,, പിന്നെ സാർ എന്താ ആ വണ്ടിയെ പറ്റി തന്നെ തിരക്കിയത്.

വൈശാഖൻ :ഹേയ് ഒന്നുമില്ല., താൻ അവനെ എപ്പോൾ ആണ് ആ വണ്ടിയിൽ കണ്ടിട്ടുള്ളത്.

ബിജു :സാറ് ജോയിൻ ചെയ്യും മുൻപ് സ്റ്റേഷൻ ചാർജ് ഒരു മാധവൻ നായർ ആയിരുന്നു. ഒരു നൈറ്റ്‌ പെട്രോളിംഗ് ടൈം ഞാനും സാറും കൂടി ആ വണ്ടി പിടിച്ചാരുന്നു.

വൈശാഖൻ :എന്നിട്ട് ?

ബിജു :സാറെ ആ വണ്ടിയിൽ സ്ത്രീകളെ കൊണ്ട് പോകൽ ആണ് പരുപാടി.

വൈശാഖൻ അത് കേട്ട് ഒന്ന് ഞെട്ടി.

വൈശാഖൻ :എവിടെ?

ബിജു :അത് വിശ്വനാഥൻ സാറിന് വേണ്ടി,.

വൈശാഖൻ :എന്ന് തനിക്ക് എങ്ങനെ മനസ്സിൽ ആയി.

ബിജു :അന്ന് അതിനെ പറ്റി ഉമ്മറുമായി മാധവൻ സാർ ചെറിയ ഒരു ശണ്ട ഉണ്ടായി. അതിന്റെ അടുത്ത ദിവസം ആണ് മാധവൻ സാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പക്ഷേ അന്ന് അവൻ പറഞ്ഞിരുന്നു ആ വണ്ടി അതിനു തന്നെ ആണ്.

വൈശാഖൻ ആകെ മനസ്സ് വല്ലാതെ പരിഭ്രമിച്ചു.

ബിജു :നാട്ടിൽ ആ വണ്ടിക്ക് ഒരു പേരുണ്ട് “കളി “വണ്ടി.

വൈശാഖൻ :എടൊ ക്രിമിനൽസിന്റെ ബോർഡിൽ അവന്റെ ഫോട്ടോ ഇല്ലല്ലോ.

ബിജു :അത് അറിയാമല്ലോ സാർ പിന്നെ അതാകും അടുത്ത പ്രശ്നം.

വൈശാഖൻ :ഉം ശെരി തന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ.

ബിജു :ഉണ്ട് സാർ.

വൈശാഖൻ :എന്റെ വാട്സ്ആപ്പിൽ ഒന്ന് സെന്റ് ചെയ്യ്.

ബിജു :സെൻറ് ചെയ്യാം സാർ ഇപ്പോൾ തന്നെ സെന്റ് ചെയ്യാം.

വൈശാഖൻ :താൻ ആ ജീപ്പിന്റെ താക്കോൽ ഇങ് തന്നേര്.

ബിജു താക്കോൽ എടുത്തു വൈശാഖന് കൊടുത്തു.

വൈശാഖൻ വേഗം പോയി വണ്ടിയിൽ കയറി. വണ്ടി വേഗം സ്കൂളിലേക്ക് വിട്ടു.സ്കൂളിന്റെ ഗ്രൗണ്ടിൽ വണ്ടി വന്നപ്പോൾ തന്നെ മാലതിയുടെ ഹൃദയം വീണ്ടും ഇടിക്കാൻ തുടങ്ങി. മാലതി പുറത്തേക്ക് നോക്കി നിന്നത് കൊണ്ട് വൈശാഖൻ മാലതിയെ കണ്ടു. മാലതി പെട്ടെന്ന് മുഖം വെട്ടിച്ചു മാറ്റി എങ്കിലും വൈശാഖൻ ആ ക്ലാസ്സ്‌ റൂമിന്റെ ഉള്ളിലേക്ക് നടന്നു ചെന്നു.

വൈശാഖൻ :എസ്ക്യൂസ്‌ മി മേടം.

മാലതി :യെസ്.

മാലതി ചെറിയ ഒരു പരിഭ്രമത്തോടെ വൈശാഖന്റെ മുന്നിലേക്ക് നടന്നു ചെന്നു.

മാലതി :എന്താണ് സാർ.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025