അപ്പോഴാണ് മാലതിയ്ക്കും ദിവ്യയ്ക്കും ശ്വാസം നേരെ വീണത്. വൈശാഖൻ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു വന്നു.
വൈശാഖൻ :മോള് കണ്ടോ ആ വണ്ടി? അത് കണ്ടിട്ട് എങ്ങനെയാണ് പുതിയ പോലെയുള്ള വണ്ടി ആണോ പഴയത് ആണോ.?
കുട്ടി :പഴയ പോലെ ഉള്ള വണ്ടി ആണ്.
വൈശാഖൻ തന്റെ ഫോൺ കൈയിൽ എടുത്തു. അഞ്‌ജലിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു ഫോൺ റിങ് ചെയ്യാൻ തുടങ്ങി എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്തില്ല. അതെ സമയം അഞ്‌ജലിയും വിശ്വനാഥനും ലഞ്ച് കഴിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോൾ അഞ്ജലി ഡിസ്പ്ലേ തന്റെ ഭർത്താവിന്റെ പേര് കണ്ടിട്ടും മൈൻഡ് ഒന്നും ഇല്ലാതെ ഫുഡ് കഴിച്ചു കൊണ്ടേ ഇരുന്നു. വിശ്വനാധൻ ചോദിച്ചപ്പോൾ നിസാരമായി തന്റെ കിഴങ്ങൻ ഭർത്താവ് ആണെന്ന് അവൾ പറയുകയും ചെയ്തു. അത് പറഞ്ഞു അയാളും ചിരിച്ചു കൊണ്ട് ആണ് ഫുഡ് കഴിച്ചത്. അഞ്‌ജലി ഫോൺ അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ വൈശാഖൻ ഒന്ന് തെല്ലു ഭയന്നു. ഈ നാട് അത്ര ശെരി അല്ലല്ലോ വല്ല കിഡ്നാപ്പ് വല്ലതും ആണോ. പക്ഷേ ഇടയ്ക്ക് കാൾ അറ്റൻഡ് ചെയ്തപ്പോൾ അവൾ അങ്ങനെ ഒന്നും പ്രകടം ആക്കിയില്ലല്ലോ? കിഡ്നാപ് ആണെങ്കിൽ തന്നെ എപ്പോഴേ ഒരു ഭീഷണി മുഴക്കി ഒരു കാൾ എത്തിയേനെ? ചോദ്യങ്ങൾ കൊണ്ട് അയാളുടെ തല പൊട്ടി തെറിക്കും പോലെ ആയി. വൈശാഖൻ നേരെ കുട്ടിയുടെ അടുത്ത് ചെന്നു.
വൈശാഖൻ :മോള് വേറെ ആരെങ്കിലും വണ്ടിയിൽ കണ്ടിരുന്നോ?
കുട്ടി :ഇല്ല.
വൈശാഖൻ :ഉം മോള് ക്ലാസ്സിൽ പൊക്കോ.
കുട്ടി തിരിച്ചു ക്ലാസ്സിലേക്ക് പോയി.
വൈശാഖൻ :അല്ല നിങ്ങൾ ഒക്കെ എന്തോ എന്നോട് മറച്ചു പിടിക്കുന്നു?? എന്താണ് അത്.
ദിവ്യ :എന്താ സാർ?
മാലതി :ഞങ്ങൾ എന്തിന് മറച്ചു പിടിക്കണം സാർ.
വൈശാഖൻ :തിരിച്ചു പോയി എന്നാണ് നിങ്ങൾ പറഞ്ഞത് അത് എങ്ങനെ എന്ന് നിങ്ങൾ പറഞ്ഞില്ല. പക്ഷേ ആ കുട്ടി കൃത്യമായി തിരിച്ചു കയറി പോകുന്ന വണ്ടി സഹിതം പറഞ്ഞു. അതെ സമയം കുട്ടിയെ കാട്ടിൽ അരികെ നിങ്ങൾ അടുത്ത് ഉണ്ടായിട്ടും ഇതൊന്നും എന്നോട് പറഞ്ഞില്ല. കുട്ടി കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ആണ് അങ്ങനെ ഒരു വണ്ടിയിൽ കയറി പോയ കാര്യം വരെ നിങ്ങൾ സമ്മതിച്ചത് ശെരി അല്ലെ.
മാലതി :അതിന് വലിയ കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല.
ദിവ്യ :സാർ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടാർന്നോ?
വൈശാഖൻ :ഉം.
