Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

 

 

സ്വാതി: “ഓഹോ… അപ്പൊ അതാണ് കാര്യം… ഇതു ചോദിക്കാൻ വേണ്ടിയാണ് പതിവില്ലാതെ വന്നെന്റെ വയറ്റിലിങ്ങനെ ഉമ്മ വെച്ചത്.. അല്ലേ… വീണ്ടും ഇമ്മാതിരി ഓരോ വിവരക്കേട് ചോദിക്കാൻ… ഹ്മ്മ്മ്.. എന്തായാലും ചോദിച്ചതല്ലേ, അതിന്റെ ഉത്തരം കൂടി കേട്ടോ… ഈ വീട്ടിലെ എന്റെ എല്ലാ ചിലവും വഹിക്കുന്നത് ആ മനുഷ്യനാണ്… എന്റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും… അങ്ങേരു പണി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ഇവിടെ ഒറ്റയ്ക്കാവുന്നു എന്ന തോന്നലുണ്ടാവേണ്ട എന്നു കരുതി ഞാനൊന്നു കമ്പനി കൊടുക്കാൻ വേണ്ടി അങ്ങേരോട് സംസാരിക്കുന്നു… അപ്പൊ ഏട്ടന് നമ്മളങ്ങേരെ നമ്മളുടെ കുടുംബത്തിലെ ഒരംഗമായി തന്നെയാണ് കരുതുന്നതെന്നും, അല്ലാതെ നമ്മെൾ അങ്ങേരുടെ ചിലവിൽ വെറുതെ ഉണ്ടുറങ്ങി കഴിയുന്നവരല്ല എന്നും മനസ്സിലാവുമല്ലോ… ഞാൻ അങ്ങേരെ നമ്മുടെ സ്വന്തം ബന്ധുവായി കരുതി പെരുമാറുന്നതിൽ നിങ്ങൾക്കേന്തേലും കുഴപ്പമുണ്ടെങ്കിൽ നിങ്ങളെന്തിനാ പിന്നെ ഇങ്ങോട്ടേക്കു വന്നത്…?”

 

 

ഞാനന്ന് എത്ര തവണ പറഞ്ഞതാണ് ഇങ്ങോട്ടേക്കു വരേണ്ട വരേണ്ട എന്ന്…! നിങ്ങൾക്കായിരുന്നില്ലേ നിർബന്ധം എന്നെ ഇങ്ങോട്ടേക്കു കെട്ടിയെഴുന്നളിക്കാൻ…! നിങ്ങൾക്കിനിയും അത്ര പ്രശ്നമാണെങ്കിൽ നമുക്കു ഇപ്പൊ ഇവിടുന്നിറങ്ങാം… ഞാനന്നേ തന്നെ പറഞ്ഞതാണ്.. ഇമ്മാതിരി സംശയം നിങ്ങൾക്ക് ഇനിയും ഉണ്ടായാൽ, ഇമ്മാതിരി വിശ്വാസമില്ലാത്ത ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ ഞാൻ അന്നിവിടുന്നു ഇറങ്ങുമെന്ന്… ഹ്മ്മ്.. നിങ്ങൾ പോയി സോണിയമോളെ എഴുന്നേൽപ്പിച്ചു ഡ്രസ്സ് ചെയ്തത് റെഡിയാക്ക്.. ഞാനും പോയി ആ പഴയ സാരിയും ഉടുത്തിട്ട് വാവയെയും എടുത്തിട്ട് വരാം.. എന്നിട്ട് വേഗം ഇറങ്ങിയേക്കാം..!”

 

 

 

അത്രയും പറഞ്ഞു കഴിഞ്ഞതും സ്വാതിയുടെ കണ്ണുകൾ നിറഞ്ഞ് ചെമ്പരുത്തി പോലെ ചുവന്നിട്ടുണ്ടായിരുന്നു… അവളത് മനപ്പൂർവം പറഞ്ഞതാണെങ്കിലും പലതും ഉള്ളിൽ തട്ടി തന്നെയായിരുന്നു… എല്ലാം പറഞ്ഞിട്ട് അൻഷുലിന്റെ മറുപടിക്കു പോലും കാത്തു നിൽക്കാതെയവൾ അടുക്കളയിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അൻഷുൽ വേഗം അവളുടെ കൈയിൽ പിടിച്ചു വെച്ചു…

 

 

 

അൻഷുലിനവന്റെ തെറ്റ് മനസ്സിലായി… പക്ഷേ സത്യത്തിലവൾ അപ്പോഴും എന്തിനാണ് വാതിലടക്കുന്നതെന്ന് തന്റെ ഭർത്താവിനോട് പറഞ്ഞില്ല… പകരം അവളും ജയരാജും തമ്മിൽ എന്തു കൊണ്ടാണ് ഇത്രയും സംസാരിക്കുന്നതും അടുത്ത് ഇടപഴകുന്നതുമെന്നുമാണ് അവൾ പറഞ്ഞത്… എന്നാൽ സ്വാതി അവനെ ആക്രമിക്കുന്ന തരത്തിൽ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ തിരിച്ചു വേറെയെന്തെങ്കിലും പറയാനുള്ള ധൈര്യം പോലും ആ വികലാംഗനും, മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കേണ്ടിയും വരുന്ന ഹതഭാഗ്യനായ ഭർത്താവിനില്ലാതെയായി….

 

 

 

തന്റെ ചോദ്യം കേട്ടാൽ അവൾക്കൽപ്പം അനിഷ്ടം തോന്നുമെന്നും ഇവിടെ നിന്ന് പോകുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തുമെന്നല്ലാതെ ഇങ്ങനെയൊക്കെ തന്നോട് ചാടിക്കടിക്കുമെന്നും, ഈ സന്ധ്യ നേരത്തു തന്നെ കുഞ്ഞുങ്ങളെയും എടുത്തു കൊണ്ട് ഇവിടുന്നു പോകാനായി തുനിയുമെന്നൊന്നും പാവം അൻഷുൽ പ്രതീക്ഷിച്ചിരുന്നില്ല… അവളുടെയാ വാക്കുകൾ അവന്റെ മുഖത്തടിച്ചതു പോലെ തോന്നി… അവനു ഇതുവരെ പരിചയമില്ലാത്ത ഒരു സ്വാതിയെ ആണ് അവനവിടെ കണ്ടത്… അവൻ തന്റെ ഭാര്യയെ ഇനി എങ്ങനെ സമാധാനിപ്പിക്കുമെന്ന് ആലോചിച്ചു കൊണ്ട് അടുക്കളയിൽ തന്നെ ഇരിക്കുമ്പോഴാണ് സ്വാതിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് ജയരാജ്‌ മുറിയിൽ നിന്നും പുറത്തേക്കു വന്നത്…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025