Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 19

ഇനി അച്ചു അറിയാത്ത ഒരു കാര്യം ഉണ്ട്.ഇനി അച്ചു അത് അറിയണം.ഞാൻ ഇത്രയും നാൾമനഃപൂർവം മറച്ചു വച്ചത് ഒന്നും അല്ല. പറയത്തക്ക ഒരു പ്രാധാന്യം അതിനു ഉണ്ടായിരുന്നു എന്നു എനിക്ക് തോന്നിയിട്ടില്ല അത് കൊണ്ടു തന്നാണ് അത് പറയാതിരുന്നതും. പക്ഷെ ഇപ്പൊ അച്ചു അത് അറിയണം. അച്ചുവിനു അറിയുമോ ആദ്യരാത്രിയിൽ തന്നെ താലി കെട്ടികൊണ്ടു വന്ന പെണ്ണിനോട് താൻ വേറൊരു പെണ്ണുമായി ഇഷ്ടത്തിൽ ആണ് എന്ന് പറയുന്ന ഭർത്താവിന്റെ വാക്ക് കേൾക്കാൻ ഇടവരുന്ന പെണ്ണിന്റെ അവസ്ഥ. പിന്നെ അയാൾ എന്തിനു ഇത്തയെ കെട്ടി? അത് ഞാനും ചോദിച്ചു അച്ചു. പിന്നെ എന്തിനു എന്നെ കല്യാണം കഴിച്ചുഎന്ന്. അയാൾക്ക് ആ സഹചര്യത്തിൽ വേറേ മാർഗ്ഗം ഇല്ല എന്നായിരുന്നു അയാളുടെ മറുപടി.ഷെമിക്കുട്ടി ഒന്ന് തെളിച്ചു പറ…. അത് അച്ചൂ അയാൾ എന്നെ കല്യാണം കഴിക്കുന്നതിലും മുന്നേ ഒരു പെണ്ണുമായി സ്നേഹത്തിൽ ആയിരുന്നു. സ്കൂൾ കാലം മുതൽക്കേ ഉള്ള ഒരു പ്രണയം. സ്കൂൾ കാലം ഒക്കെ കഴിഞ്ഞപ്പോൾ ഇയാൾ അവിടെ ആ പെണ്ണിന്റെ വീട്ടിൽ ഡ്രൈവർ ആയി ജോലിക്ക് കയറി… പിന്നെ കുറെ കഴിഞ്ഞപ്പോൾ ആ ബന്ധം ആ കുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. അവർ നല്ല കാശും സ്വാധീനവും ഉള്ളവർ ആയിരുന്നു. ഇയാളെ കൊല്ലാൻ വരെ ആ കുട്ടിയുടെ വീട്ടുകാർ ശ്രമിച്ചു. പിന്നെ പള്ളിക്കാർ ഒക്കെ ഇടപെട്ടു മാധ്യസ്ഥം പറഞ്ഞു അയാളെ രക്ഷപെടുത്തി കൊടുത്തു. അതും ഒരു കണ്ടിഷനിൽ. അയാളുടെ വീട്ടുകാരെ വിളിച്ചു അയാളുടെ കല്യാണം എത്രയും വേഗം നടത്തണം എന്ന് പറഞ്ഞു. ഇല്ലെങ്കിൽ കൊന്നു കളയും എന്ന്.പിന്നെ അവരുടെ വീട്ടുകാർ ഇയാൾക്ക് പെട്ടെന്ന് കല്യാണം ആലോചിച്ചു… ഇയാളുടെ ബാബാപ്പയും എന്റെ ബാപ്പയും പരിചയക്കാരായിരുന്നു. അങ്ങിനെ ആ പരിചയം കല്യാണത്തിൽ കലാശിച്ചു. ആദ്യ രാത്രി തന്നെ ഇയാൾ എന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു… പിന്നെ ഒരു മുറിയിൽ രണ്ടു മനസ്സും ശരീരവും ആയുള്ള ജീവിതം. ഞാൻ കരയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അറിയുമോ അച്ചുവിന്. എന്നിട്ടും ഞാൻ അയാളെ സ്നേഹിക്കാൻ ശ്രമിച്ചു… പക്ഷെ അയാളുടെ മനസ്സ് നിറയെ ആ പെണ്കുട്ടി ആയിരുന്നു. പിന്നെ ആരോ എനിക്കൊരു പൊട്ട ബുദ്ധി പറഞ്ഞു തന്നു.ഒരു കുട്ടി ഉണ്ടായാൽ ചിലപ്പോൾ അയാൾ മാറുമെന്നും സ്നേഹിക്കുംമെന്നുമൊക്കെ എവിടെ. അയാളും ഞാനും ഒരേ ഒരുതവണയെ ബന്ധപ്പെട്ടിട്ടുള്ളു… അതും ഞാൻ നിര്ബന്ധിച്ചിട്ടു. കാര്യം കഴിഞ്ഞു കഴിഞ്ഞപ്പോൾ അയാൾ എന്നോട് പറഞ്ഞ വാക്ക് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്തത് ആയിരുന്നു അച്ചു. നിന്റെ കാമം തീർന്നോടി എന്നായിരുന്നു അയാളുടെ ചോദ്യം. എന്നിട്ട് അയാൾ പറഞ്ഞു നിന്നെ ഭോഗിച്ചു കൊണ്ടിരുന്നപ്പോളും എന്റെ മനസ്സിൽ അയാൾ സ്നേഹിക്കുന്ന പെണ്ണായിരുന്നു എന്നു.അതോടെ അയാളെ ഞാൻ വെറുത്തു…പിന്നെ പിന്നെ അയാളുടെ വീട്ടിലേക്കുള്ള വരക്കം കുറഞ്ഞു…. പക്ഷെ അയാളുടെ ഉമ്മ വന്നു എന്നോട് കരഞ്ഞു മാപ്പ് പറഞ്ഞു. പിന്നെ എന്നെ എന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കി…. ബാപ്പക്ക് ഒട്ടും സഹിക്കാൻ പറ്റിയില്ല എന്റെ ഈ അവസ്ഥ… അപ്പോഴേക്കും അക്കുമോൻ എന്റെ വയറ്റിൽ വളർന്നു തുടങ്ങി ഇരുന്നു… എല്ലാരും പറഞ്ഞു അലസിപ്പിച്ചു കളയാൻ പക്ഷേ ഞാൻ സമ്മതിച്ചില്ല. ബാപ്പക്ക് പറ്റുന്നിടത്തോളം കാലം എന്നെ പൊന്നുപോലെ നോക്കി… പിന്നെ പെട്ടെന്ന് ബാപ്പയും മരിച്ചപ്പോൾ ശരിക്കും ഒറ്റപെട്ടുപോയി അച്ചൂ ഞാൻ. എന്ത് ചെയ്യണം… എവിടെ പോകണം… ഒന്നിനും ഒരു ഉത്തരം ഇല്ലായിരുന്നു… അതിനിടക്ക് ഉമ്മയുടെ കുറ്റപെടുത്തലുകൾ.ഇത്തയെ ഞാൻ പറഞ്ഞു മുഴുപ്പിക്കാൻ വിട്ടില്ല… ഞാൻ എന്റെ പെണ്ണിനെ പിടിച്ചു എന്റെ മാറിലേക്ക് ഇട്ടു… മുറുകെ കെട്ടിപിടിച്ചു. ഇത്രയും പറഞ്ഞപ്പോളും ഇത്തയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണ്നീർ വീണില്ല… അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി ഇത്ത ഒരുപാടു ജീവിതത്തിൽ സഹിച്ചിട്ടിട്ടുണ്ട്.അല്ലെങ്കിൽ ഇത്രയും പറഞ്ഞപ്പോൾ ആ കണ്ണ് ഒന്ന് നനയുക എങ്കിലും ചെയ്തേനെ. അച്ചൂ എന്തിനാ എന്നോട് ദേഷ്യപെട്ടത്…അത്…. അത്…. പെട്ടെന്ന് അയാളെ കണ്ടപ്പോൾ അയാൾ ഇത്തയുടെ ഭർത്താവ് ആണ് എന്നു അറിഞ്ഞപ്പോൾ ഞാൻ പേടിച്ചു. ഞാൻ എന്തക്കയോ ആലോചിച്ചു കൂട്ടി.ഇനി ഇത്ത എന്നെ വിട്ടു പോകുമോ എന്നുവരെ ഞാൻ ആലോചിച്ചു എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലായി.

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025