”അയ്യോ ഞാൻ … എനിക്ക് കുഴപ്പമൊന്നുമില്ല … എനിക്കങ്ങനെ സംസാരിക്കാൻ … ” മാധവി പൊടുന്നനെ തന്റെ തുടയിലിരുന്ന അവന്റെ കയ്യിൽ കരതലമമർത്തി . പെട്ടന്ന് തന്നെ എടുക്കുകയും ചെയ്തു .
” ഇതാണ് കുഴപ്പം ” മഹിയവളെ നോക്കി
” നിനക്ക് സംസാരിക്കണമെന്നുണ്ട് … ചിരിക്കണമെന്നുണ്ട് . പക്ഷേ നീയണിഞ്ഞ മുഖംമൂടി …അത് കീറിപ്പോകുമോയെന്നുള്ള ഭയം . അതുകൊണ്ടാണ് നീ ആ ടെക്സ്റ്റയിൽസിലും വരാതിരുന്നേ . വന്നവരോട് ഒക്കെ കുശലം പറഞ്ഞാൽ നിനക്കെന്ത് സംഭവിക്കും.. അവർക്ക് നിന്നോടുള്ള മതിപ്പും സ്നേഹവും കൂടുന്നതല്ലാതെ ഒന്നും ഉണ്ടാവില്ല . ഇന്ന് രാവിലെ നീ വീട്ടിൽ വന്നു … ഇതുവരെ കാണിച്ച നിന്റെ പെരുമാറ്റങ്ങൾ ഒരുപക്ഷെ അമ്മയേം വേദനിപ്പിച്ചിട്ടുണ്ടാകും ..അതുകൊണ്ടെന്തെലും പറഞ്ഞിട്ടുണ്ടാകും ..ഞാൻ ഒന്നും കേട്ടില്ല … മയങ്ങിപ്പോയി . പക്ഷെ നീ വന്നപ്പോഴുള്ള മനോഭാവമല്ല പോന്നപ്പോളെന്നെനിക്ക് നന്നായിയറിയാം . ഇപ്പൊ ഞാൻ നിന്നോട് സംസാരിക്കുന്നതും നിന്റെ മുഖത്ത് നിന്ന് ഇതെല്ലം നീയിഷ്ടപ്പെടുന്നെന്ന് എനിക്കറിയാവുന്ന കൊണ്ട് തന്നെയാണ് . പക്ഷെ ഒരാൾ തന്നെ എത്രനേരമാണ് സംസാരിക്കുന്നത് ? തിരിച്ചൊന്നും ചോദിക്കുന്നില്ലങ്കിൽ അവരും നിർത്തും ”
”മഹി പറഞ്ഞോ ..ഞാൻ കേട്ടോളാം ..എനിക്കിഷ്ടമാ ” മാധവി പെട്ടന്ന് ചാടി പറഞ്ഞു .
”ഹഹഹ …ഇങ്ങനെ വേണം പെണ്ണുങ്ങൾ .ചോദ്യവും പറച്ചിലുമൊക്കെ ഇങ്ങോട്ടുമാകാം കേട്ടോ ”
”എനിക്കറിയില്ല മഹി …എന്ത് ചോദിക്കണോന്ന് ”’ മാധവി തന്റെ തുടയിലിരുന്ന അവന്റെ കൈകളിൽ കരതലമമർത്തി , അവൻ പറയുന്നതൊക്കെ ഇഷ്ടമാണെന്ന മട്ടിൽ .
” ഒരുമ്മ തരുമോ ?
”എഹ് …!! ” മാധവി ഞെട്ടിയവനെ നോക്കി .
” ഹഹഹ .. അതിനെന്തിനാ ഇങ്ങനെ ഞെട്ടുന്നെ ? ഇഷ്ടമില്ലേല്‍ തരണ്ട .. ഇല്ലാന്ന് പറഞ്ഞാല്‍ പോരെ … ഇതുവരേം ഞാനാ ഉമ്മ വെക്കുവേം പിടിക്കുവേം ഒക്കെ ചെയ്തത് . അതും ബലമായി . ഇപ്പൊ ഇഷ്ടത്തോടെ ഒരുമ്മ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നീപ്പോ ചോദിച്ചതാ … വേണ്ട പോട്ടെ … ”’
കാര്‍ മെയിന്‍ റോഡില്‍ നിന്നും അവരുടെ വീട്ടിലേക്കുള്ള വഴി തിരിയുന്ന ജങ്ക്ഷനില്‍ എത്തിയിരുന്നു .
