Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

” ശ്ശെ … ചിലതൊക്കെ ഇട്ടു കാണാന്‍ ആഗ്രഹിച്ചതാ .. ഇനീപ്പോ ടൌണില്‍ പോയിവരാനുള്ള സമയോമില്ല. ”

മാധവിയുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു .

” സാരമില്ല ..ഞാന്‍ വാങ്ങുന്നതൊക്കെ ഇട്ടു കാണിച്ചാല്‍ മതി . സൈസ് പറയ്‌ . ”

മാധവിയുടെ മുഖത്തേക്ക് രക്തമിരച്ചു വന്നെങ്കിലും അവള്‍ മടി കൂടാതെ സൈസ് ഒക്കെ പറഞ്ഞുകൊടുത്തു .

” ഏതോ ഒരു കച്ചറ പയ്യന്റെ കൂടെ ബിൽഡിങ് ഓണർ കറങ്ങി നടക്കുന്നെന്ന് പറയുമെന്ന കൊണ്ടാണോ കൂടെ വരാത്തത് ?”’

മഹി പത്തുമിനിറ്റ് കൊണ്ട് തന്നെ തിരികെ വന്നു . കയ്യിലുണ്ടായ പാക്കറ്റുകൾ പുറകിലെ സീറ്റിൽ വെച്ചിട്ടു കാർ സ്റ്റാർട്ട് ചെയ്തിട്ടവൻ ചോദിച്ചപ്പോൾ മാധവി വീണ്ടും കരച്ചിലിന്റെ വക്കിലെത്തി .

”അയ്യോ ..അതുകൊണ്ടല്ല ..”’

”എന്നെയിങ്ങനെ അവർ കണ്ടിട്ടുണ്ടാവില്ല മഹി .. ” മടിച്ചു മടിച്ചുമടിച്ചാണ് മാധവിയത് പറഞ്ഞത് .

മഹി അവളുടെ മുഖത്തേക്ക് ഒന്നും മനസിലാകാതെ നോക്കി .

” മഹി കൂടെയുണ്ടേൽ ഞാൻ ചിലപ്പോ ചിരിച്ചുപോകും . ചിലപ്പോ ..ചിലപ്പോ കരഞ്ഞേക്കും . ”

” വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളതാണ് .. ചിരി വരുന്നുണ്ടേൽ ചിരിക്കണം .. കരയേണ്ടുന്ന സമയത്ത് കരയണം . ദേഷ്യപ്പെടേണ്ട അവശ്യ ഘട്ടങ്ങളിൽ അതും ചെയ്യണം . എന്തിനാണ് ഇങ്ങനെ മുഖം വീർത്തുകെട്ടി ഇരിക്കുന്നെ .. ” മഹി പറഞ്ഞിട്ട് കാറിനുള്ളിലെ മിറർ അല്പം ചെരിച്ചിട്ട് മാധവിയുടെ തോളിൽ പിടിച്ചു അടുപ്പിച്ചവളെ അതിലൂടെ കാണിച്ചു .

”നോക്ക് .. എന്ത് സുന്ദരിയാണ് നീയെന്ന് .. ഞാൻ ആദ്യം രണ്ടു തവണ വന്നപ്പോഴും ഈ മുഖം ഒരു കരിങ്കാളിയെ പോലായിരുന്നു . ഇപ്പൊ ലക്ഷ്മി ദേവിയെ പോലേം ”

”പിന്നെ .. ലക്ഷ്മി ദേവി കറുത്തിട്ടല്ലേ ..” മാധവിയറിയാതെയാണ് പറഞ്ഞത് ..പെട്ടന്ന് തന്നെ അവൾ കൂടുതൽ പറയാതെ നീങ്ങിയിരുന്നു .

” കറുപ്പിനെന്താ ഒരു കുഴപ്പം … ആദ്യം നീ നിന്റെ ഈ കോമ്പ്ലെക്സ് കളയ് .ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖമാണ് നിന്റേത് . പോരാത്തേന് കൊതിപ്പിക്കുന്ന ശരീരോം ” മഹി അവളുടെ തുടയിൽ കൈവെച്ചുകൊണ്ട് പറഞ്ഞപ്പോൾ മാധവിയുടെ മുഖം വിടർന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025