Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

വ്യാഴം വന്നെത്തി, രാവിലെ 0830 ക്ക് കുളിച്ച് മുടി ഉണക്കാൻ ആയി ഇരിക്കുമ്പോൾ ആണ് മഞ്ജിമയുടെ ഫോൺ റിങ് ചെയ്യുന്നത്. പരിചയം ഇല്ലാത്ത ഫോണിൽ നമ്പർ ആയിരുന്നു. മഞ്ജിമ : ഹെലോ?… മറുപുറം : ഹെലോ മഞ്ജിമ, ഞാൻ ഫാത്തിമ ആണ്,, ഫാത്തിമ ബീഗം… മഞ്ജിമ പെട്ടെന്ന് ഞെട്ടി ആ പേര് കേട്ടപ്പോൾ, ഒരു പത്തുമണിക്ക് ഇറങ്ങി ആബിദിന്റെ ഹോട്ടലിൽ നിന്നും കാണാം ഫാത്തിമയെ എന്നായിരുന്നു വിചാരിച്ചിരുന്നത്.

മഞ്ജിമ : ആ, പറയൂ… ഫാത്തിമ : ഞാൻ മഞ്ജിമയുടെ വീട് എത്താറായി.. മഞ്ജിമ : അയ്ഹോ ഇവിടെ… ഫാത്തിമ : വീട്ടുകാരെ ഒന്നു കാണാം എന്നു വച്ചാണ്. ആദ്യമായി അല്ലെ കൊച്ചി, സൊ, അവരെ എന്നെ കണ്ടാൽ ആ ടെൻഷൻ ഉണ്ടാവില്ല പിന്നെ. അതാണ്. കറക്റ്റ് ലൊക്കേഷൻ ഒന്നു അയക്കാമോ ഫോണിൽ. ഒരു ടെൻഷനും വേണ്ട. ഞാൻ എല്ലാം മാനേജ് ചെയ്തോളാം. മഞ്ജിമ : മ്മ്…. മഞ്ജിമ ലൊക്കേഷൻ അയച്ച് കൊടുത്തു…. അടി മുടി വിറച്ചു ആയിരുന്നു മഞ്ജിമ ബാക്കി കാര്യങ്ങൾ ചെയ്തു തീർത്തത്…. വീടിനു വെളിയിൽ കാർ വന്നു നിൽക്കുന്ന ശബ്ദം മഞ്ജിമ അടക്കം വീട്ടിലെ എല്ലാവരും കേട്ടു…

മഞ്ജിമ എത്തുന്നതിനു മുൻപേ ബാക്കി എല്ലാവരും വീടിനു വെളിയിൽ എത്തിയിരുന്നു.. ബ്ലാക്ക് മിനി കൂപ്പർ കാറിൽ നിന്നും ഇറങ്ങി, ബ്ലൂ ജീൻസും, കറുത്ത ഷർട്ടും തലയിൽ പർദ്ദയും അണിഞ്ഞു ഹൈ ഹീൽ ഇട്ടു, വെളുത്തു ആവശ്യത്തിന് തടി ഉള്ള, ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇട്ട ഫാത്തിമ വീട്ടിലേക്കു നടന്നടുത്തു.. അച്ഛനും അമ്മയും അനിയത്തിയും അങ്ങോട്ട്‌ തന്നെ നോക്കി നിൽക്കുക ആയിരുന്നു, മഞ്ജിമ അപ്പോൾ ഉറക്കെ പറഞ്ഞു : അമ്മേ, അതാണ് ഫാത്തിമ ചേച്ചി.. അമ്മ ഉഷക്ക് മാത്രമേ അറിയുള്ളു അതാരാണ് എന്നു. അച്ഛനും അനിയത്തി അഞ്ജുവും അമ്മയെയും മഞ്ജിമയെയും മാറി മാറി നോക്കി ആരാണ് എന്നറിയാനുള്ള ആകാംക്ഷ കൊണ്ട്. അതിനു മുന്നേ നല്ലൊരു ചിരി പാസ്സാക്കി ഫാത്തിമ വീടിനു മുന്നിൽ എത്തി, കൈ കൂപ്പി ചെറുതായി കുമ്പിട്ട് എല്ലാവരെയും നോക്കി പറഞ്ഞു : നമസ്കാരം… മഞ്ജിമ ഒഴിച്ച് ബാക്കി എല്ലാവരും അതെ പോസിൽ തിരിച്ചു നമസ്കാരം പറഞ്ഞു.. ഫാത്തിമ : ഉള്ളിലേക്ക്….. ഉഷ : അയ്യോ, വരൂ. മോൾ പറഞ്ഞിട്ടുണ്ട്, കൂടെ വർക്ക്‌ ചെയ്യണത് ആണ് ന്നു… അപ്പോളാണ് സദാഷിവനും അഞ്ചുവിനും ഏകദേശ രൂപം കിട്ടിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025