പലഹാരങ്ങളുമായി രേവതിയും ശാരദയും ഹോളിലേക്ക് വന്നു.
ശരദയെ കണ്ടതും ഇലക്ട്രിക് ഷോക്കടിച്ചതു പോലെ മേനോൻ ഒന്നു ഞെട്ടി.
“‘അ….മ്മ…”
അയാളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. അത് ശാലു വ്യക്തമാക്കി കേൾക്കുകയും ചെയ്തു.
“ങാ….അതുതന്നെ. അമ്മയെ കണ്ടപ്പോൾ നല്ല പരിചയം എനിക്കും തോന്നിയിരുന്നു ചേട്ടാ. എവിടെയൊക്കെയോ വച്ച് കണ്ടിട്ടുള്ളതുപോലെ ഒരു തോന്നൽ. ചേട്ടൻ പറഞ്ഞപ്പോഴാണ് അമ്മയെ കണ്ടത് വീട്ടിലെ ആൽബത്തിലാണെന്ന്.”
“അതെങ്ങനെ…? ഞാനെങ്ങനെ നിങ്ങളുടെ ആൽബത്തിൽ…?”
ശാരദയ്ക്ക് ഒന്നും മനസ്സിലായില്ല.
“അമ്മേ…ചേട്ടന്റെ അമ്മ ചേട്ടന് പതിനേഴ് വയസുള്ളപ്പോൾ മരിച്ചുപോയതാണ്. അമ്മയുടെ കുറെ ഫോട്ടോകൾ വീട്ടിലെ ആൽബത്തിലുണ്ട്. അങ്ങനെ നേരിൽ കാണാൻ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ചേട്ടന്റെ അമ്മയുടെ രൂപം എന്റെ മനസ്സിലുണ്ട്. സത്യം പറഞ്ഞാൽ അമ്മയെ കണ്ടാൽ അതുപോലെതന്നെ. ഒരു മാറ്റവുമില്ല…”
മേനോന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അതു കണ്ടപ്പോൾ ശാരദ അയാൾക്കരികിലെത്തി.
“മോൻ കരയല്ലേ… എന്നെ സ്വന്തം അമ്മയെപ്പോലെ കരുതിക്കോളൂ…”
അയാളുടെ മുടിയിൽ തഴുകിക്കൊണ്ട് ശാരദ പറഞ്ഞു..
