ഇതും പറഞ്ഞ് അവൻ ഇടതു വശത്തെ ബായ്ക്ക് ഡോർ തുറന്ന് അകത്തുകയറിയിരുന്നു. പിന്നീട് അവർ നിര്ബന്ധിച്ചില്ല. ശാരിയും കയറിയിരുന്ന് ഡോർ അടച്ചു. പിന്നിലിരിക്കാൻ അവൻ താത്പര്യപ്പെട്ടത് വെറുതെയല്ല. മുൻപിൽ ചേച്ചി കയറിയാൽ സ്വാഭാവികമായും ഇടതു വശത്തല്ലേ ഇരിക്കാൻ കഴിയൂ..!! അതേ വശത്ത് പിന്നിലെ സീറ്റിലിരുന്നാൽ അവരുടെ ദേഹസുഗന്ധം തനിക്ക് നുകരാമല്ലോ…
വണ്ടി നീങ്ങിത്തുടങ്ങി.
“റഫീക്കേ… ആ വാഗണർ വിറ്റിട്ട് ഇതുപോലൊരു വലിയ വണ്ടി വാങ്ങിച്ചുകൂടെ…??”
പിറകിലേക്ക് തിരിഞ്ഞുനോക്കി ശാരി ചോദിച്ചു.
“എത്ര തവണ ഞാൻ പറഞ്ഞതാണെന്നോ…കേൾക്കില്ലവൻ ”
മേനോനും ഭാര്യയെ പിന്തുണച്ചു.
“ഓ…ഇത് മതി ചേച്ചീ… ഞങ്ങൾ ചെറിയ ഫാമിലിയല്ലേ…അതുകൊണ്ട് ചെറിയ വണ്ടിമതി. മാത്രമല്ല…വലിയ വണ്ടിയോടിക്കാൻ സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്…”
അതും പറഞ്ഞ് അവൻ ചിരിച്ചു.
“പിന്നേ… വലിയ വണ്ടി ഓടിക്കാൻ പേടിയേന്തിനാ…? ചെറിയ വണ്ടി ഓടിക്കുന്നതുപോലെയല്ലേ വലുത് ഓടിക്കുന്നതും..?”
അവൾ വീണ്ടും ചോദിച്ചു. ഇപ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ഒരു കുസൃതി ചിരി അവൻ കണ്ടു. അവൾ വണ്ടി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവനു കത്തി. സന്ദർഭത്തിനൊത്ത് അവനും ഉയർന്നു.
അവളുടെ കണ്ണുകളിൽ കത്തുന്ന തൃഷ്ണ അവൻ തിരിച്ചറിഞ്ഞു .
