Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

ഒരു ഓഫ് റെഡ് നിറമുള്ള ചുരിദാറാണ് അഞ്ജുവിന്റെ വേഷം… നടക്കുന്നതിനിടെ അവൻ അവളെ നോക്കി പുഞ്ചിരിച്ചു… അവൾ തിരിച്ചും… വാർഡിന്റെ വാതിലിനരികിൽ വച്ച് ഒന്നു ചേർന്ന ഇരുകൂട്ടരും, ശേഷം ഒന്നിച്ച് വാർഡിലേക്ക് കയറി.

“എന്താണ് അളിയാ…. എൻജിൻ ഔട്ട്‌ കംപ്ലീറ്റ് ആയ….?”, ചെന്നിരുന്ന പാടെ അഞ്ജു അച്ചുവിനിട്ട് ഒരു കൊട്ട് കൊടുത്തു.

“ഒരു രോഗിയെ കാണാൻ വെറും കയ്യോടെ ആണോ വരുന്നേ…? അറ്റ്ലീസ്റ്റ് ഒരു… രണ്ട് കിലോ അപ്പിളെങ്കിലും നീ വാങ്ങുമെന്ന് ഞാൻ കരുതി “, അച്ചു തമാശാരൂപേണ തിരിച്ചടിച്ചു.

അഞ്ജു: “നിനക്കുള്ള ആപ്പിൾ വീട്ടിൽ അമ്മ എടുത്ത് വച്ചിട്ടുണ്ട്… ഡിസ്ക്ഷർജ് ആയി എത്തുമ്പോ കിട്ടിക്കോളും…”

അത് കേട്ടതും വിമലും റോഷനും പൊട്ടിച്ചിരിച്ചു. അച്ചു മറുപടിയില്ലാതെ ഒരു വളിച്ച ചിരി ചിരിച്ചു.

കുറച്ച് സമയം എല്ലാവരും അച്ചുവിന് ചുറ്റുമിരുന്ന് സൊറ പറഞ്ഞു…

“എന്നാ നിങ്ങള് വിട്ടോ… സമയം ഒരുപാടായി”, ഫോണിലെ സമയം നോക്കിക്കൊണ്ട് വിമല് പറഞ്ഞു.

റോഷൻ : “ ഞങ്ങളോ…?”

“ഞങ്ങളല്ല… നമ്മള്…”, അഞ്ജു വിമൽ തന്നെയും റോഷനെയുമാണ് ഉദ്ദേശിച്ചതെന്ന് അവന് വ്യക്തമാക്കിക്കൊടുത്തു.

“ഞാൻ വിചാരിച്ചു, നിങ്ങള് രണ്ട് പേരും കൂടി ഇവിടെ നിക്കാൻ വന്നതാണ്…”, റോഷൻ ഒരു തമാശ പറയും പോലെ പറഞ്ഞു.

“അയ്യട മനമേ… എനിക്ക് നാളെ ഓഫീസിൽ പോവാനുള്ളതാ… മര്യാദക്ക് ആ സ്കൂട്ടറിന്റെ താക്കോലിങ്ങ് എടുത്തേ….”, അഞ്ജു കളിയായി, റോഷന് നേരെ താക്കോലിനായി കൈ നീട്ടി.

അഞ്ജുവിന്റെ ഡയലോഗ് കേട്ട് വിമലും അച്ചുവും പൊട്ടിച്ചിരിച്ചു. റോഷനും ആ ചിരിയിൽ കൂടി… കുറച്ചു കഴിഞ്ഞപ്പോൾ, ഇരുവരോടും യാത്ര പറഞ്ഞ ശേഷം അഞ്ജുവും റോഷനും താഴേക്ക് നടന്നു.

പുറത്തേക്ക് ഇറങ്ങാൻ നേരം ഇരുവരും യാദൃശ്ചികമായി, ക്യാന്റീനിൽ നിന്നും വരികയായിരുന്ന ശരണ്യയെ കണ്ടു.

“പോവാണോ..?”, കണ്ടതും ശരണ്യ ചോദിച്ചു.

ശരണ്യയെ കണ്ടതും ഇത് ആരാ…?’ എന്ന ഭാവത്തിൽ അഞ്ജുവിന്റെ പുരികമുയർന്നത് റോഷൻ ശ്രദ്ധിച്ചു… അവൻ അവൾക്ക് നേരെ തല വച്ച് കൊടുക്കാൻ നിക്കാതെ, വളരെ ക്യാസ്വലായി ശരണ്യക്ക് മറുപടി നൽകി.

“ആഹ്… അവിടെ വിമലുണ്ട്… ഞാൻ നാളെ ഇറങ്ങാം…”, റോഷൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025