Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

അത് പറയവെ, അത്രയും സമയം പിടിച്ച് നിന്ന അവളുടെ കണ്ണുകൾ സമ്മതം ചോദിക്കാതെ തന്നെ നനഞ്ഞു. റോഷനും ആകെ സ്തബ്ദനായി നിന്നുപോയി… എന്തുകൊണ്ടോ ലാക്സന്റെ മരണത്തേക്കാൾ റോഷനെ ഞെട്ടിച്ചത് ഈ മരണവാർത്തയായിരുന്നു…

ശ്രീലക്ഷ്മി : “അതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം നരകതുല്യമാവാൻ തുടങ്ങിയത്…. സർവ്വവും നിക്സന്റെ നിയന്ത്രണത്തിലായി… ലാക്സൻ ചേട്ടായീ ഒരു ആയുഷ്കാലം കൊണ്ട് പടുത്തുയർത്തിയ സൽപേര്, നിസ്സാര വർഷങ്ങൾ കൊണ്ട് അവൻ ഇല്ലാതാക്കി… ഇന്നും… പല രാത്രികളിലും അമ്മയും ഞാനും നിക്സന്റെ കാര്യം പറഞ്ഞു പരസ്പരം കരയും….”

ഒരു സിനിമാ കഥ കേൾക്കുന്ന പോലെ റോഷൻ ശ്രീലക്ഷ്മിയുടെ ഫ്ലാഷ് ബാക്ക് കേട്ട് അമ്പരന്നിരുന്നു. എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണമെന്ന് അവന് യാതൊരു നിശ്ചയവും ഇല്ലായിരുന്നു…. അവൻ തന്റെ സിഗരറ്റ് കുത്തിക്കെടുത്തി.

“അല്ല… എന്റെ കഥ പറഞ്ഞ് ഞാൻ നിന്നെ ബോറടിപ്പിച്ചല്ലേ…. സോറി ഡാ….”, റോഷൻ കാണാതെ തന്റെ കണ്ണീർ തുടച്ചുകൊണ്ടു അവൾ പറഞ്ഞു.

“ഏയ്… ഞാനല്ലേ നിന്നോട് ഇതൊക്കെ ചോദിച്ച് ബോറാക്കിയേ…”, റോഷൻ മനസ്ഥാപത്തോടെ മറുപടി പറഞ്ഞു.

“അതൊക്കെ വിട്… അല്ല, ശരിക്കും നീയെന്തിനാ ഇങ്ങോട്ട് വന്നേ…? എന്താ നിക്സൻ ഉണ്ടാക്കി വച്ചിരിക്കുന്ന പുതിയ പ്രശ്നം..?”, ശ്രീലക്ഷ്മി വിഷയം മാറ്റാനായി ചോദിച്ചു.

“അത് ഒന്നുമില്ലെടി… ഞാനത് അവനെ നേരിൽ കണ്ടു പറഞ്ഞോളാം…”, റോഷനെന്തോ തന്റെ പ്രശ്നം കൂടി പറഞ്ഞ് അവളെ കൂടുതൽ വിഷമിപ്പിക്കേണ്ടതില്ല എന്ന് തോന്നി.

“നീ പറഞ്ഞോടാ… എനിക്കിത് പുതിയ കാര്യമൊന്നുമല്ല… സ്ഥിരമാ… വരുന്ന പലരും പക്ഷെ നീ കാണിക്കുന്ന പോലെ മാന്യതയിൽ സംസാരിക്കാറില്ലെന്ന് മാത്രം..”, ഒരു തമാശ പറയും പോലെ അവൾ തന്റെ അവസ്ഥ വിളിച്ചോതി.

റോഷൻ അവളുടെ മുഖത്തേക്ക് ഒന്നൂടെ നോക്കി… പഴയ പൊട്ടികാളി പെണ്ണല്ല അവളിപ്പോൾ… ജീവിതം പകർന്ന തിക്താനുഭവങ്ങളുടെ ബാധിപ്പ് അവളുടെ മുഖത്ത്, അവനൊരു കല പോലെ തെളിഞ്ഞ് കണ്ടു… അവൻ അവളോട് നടന്ന സംഭവങ്ങൾ ഒക്കെയും വിശദീകരിച്ചു… പരിഹാരം കാണാനുള്ള ത്രാണി ഇല്ലെങ്കിൽ കൂടി, ശ്രീലക്ഷ്മി അതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

“നീ വിഷമിക്കണ്ടാ… ഞാൻ ഇക്കാര്യം എന്തായാലും നിക്സനോട് സംസാരിക്കാം…”, വിഷമഘട്ടത്തിലും, തന്റെ പഴയ കൂട്ടുകാരനെ ആവതും സഹായിക്കാൻ അവൾ മനസ്സ് കാണിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025