Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

പ്രൊഫെസ്സർ വിളിച്ചിട്ട് കാലാവധി നീട്ടണോ എന്നു ചോദിച്ചപ്പോൾ ഒന്നൂടെ ആലോചിക്കേണ്ടി വന്നില്ല. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് അർച്ചന നാട്ടിലേക്ക് പോയി. അവളെന്നെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ആദ്യമായി കെട്ടിപ്പുണർന്നു. രാജീവ്… അവളെന്റെ ചെവിയിൽ മന്ത്രിച്ചു…. ലളിതേച്ചി… യൂ ആർ ബ്ലൈൻഡ്…. പോട്ടെ…. നന്ദി… എന്റെ വഴികാട്ടി…. എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു.

അടുത്ത ദിവസം വൈകുന്നേരം … പതിവു കക്ഷികൾ ഹരിയും അർച്ചനയും അകലെ. ഞാനും ചേച്ചിയും മാത്രം. ശനിയാഴ്ച. വാതിൽ തുറക്കുന്ന ശബ്ദം. പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്ന ഞാനത് കേട്ടെങ്കിലും തലയിലോട്ടു കേറിയില്ല. ചെവിയിലൊരു പിടി വീണപ്പോഴാണ് ഞെട്ടിയുണർന്നത്.

എന്താടാ ഇത്! നല്ലകാലം മൊത്തം പുസ്തകോം കരണ്ടോണ്ടിരുന്നോ. വയസ്സാവുമ്പഴേ…. എണീറ്റ് നടക്കാനൊക്കുകേല. ലളിതച്ചേച്ചി. ഇന്ന് സെറ്റുമുണ്ടാണ്. ചന്ദനനിറമുള്ള ബ്ലൗസിനുള്ളിൽ ഞെരുങ്ങിയ കൊഴുത്ത മുലകൾ! എന്തോ പഴയ നടി കവിയൂർ പൊന്നമ്മ മനസ്സിലേക്ക് കേറി വന്നു.

ചേച്ചി വലിച്ചിഴച്ചു നടക്കാനിറക്കി…. ഇത്തിരി നടന്നപ്പോൾ മസിലുകളയഞ്ഞു…ചൂടില്ലാത്ത പോക്കുവെയിലിൽ മഞ്ഞച്ച പുല്ലുകളും, കാവിയുടുത്ത ഗ്രൗണ്ടും, ലളിതച്ചേച്ചിയും തിളങ്ങി. ഇടയ്ക്കെപ്പൊഴോ ചേച്ചിയെന്റെ കൈത്തണ്ടയിൽ കൈചുറ്റി. വിശാലമായ ക്യാംപസ്സിൽക്കൂടി നടന്നപ്പോൾ ഒറ്റയ്ക്കും തെറ്റയ്ക്കും വിദ്യാർത്ഥികളും, അധ്യാപകരും, വീട്ടമ്മമാരും, മിഥുനങ്ങളും ഞങ്ങൾക്കെതിരേ വന്നുകൊണ്ടിരുന്നു. ചേച്ചിക്കെല്ലാരേമറിയാം. ഞാനതിശയിച്ചുപോയി. പിള്ളാരുടെ കരപ്പൻ, തലയിലെ പേൻ, കക്ഷം വടിക്കണോ, മൂത്തമോളുടെ ചുറ്റിക്കളി, അമ്മായിയമ്മയുടെ മോശം പെരുമാറ്റം…. ചേച്ചികൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ഇടയ്ക്കെന്നെയും വലിച്ചിഴച്ചു. ചില യുവതികളായ അമ്മമാരുടെ കൂസലില്ലാത്ത വിലയിരുത്തലും സഹിക്കേണ്ടി വന്നു!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025