Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

റാസ ആദമിനെ ആ കട്ടിലിൽ നിന്ന് വാരിയെടുത്ത് ആദമിന്റെ റൂമിലേക്ക് നടന്നു…………………

റാസ ആദമിനെ പതുക്കെ കിടക്കയിൽ കിടത്തി…………………പെട്ടെന്ന് റാസയുടെ കയ്യിൽ എന്തോ തടഞ്ഞു……………….

റാസ അതെന്താണെന്ന് നോക്കി…………………

സായരാ അവന് കൊടുത്ത താക്കോൽ………………..

അത് കണ്ടപ്പോൾ റാസ ഒന്ന് സ്വയം പുഞ്ചിരിച്ചു……………….

റാസ താക്കോൽ എടുത്ത് അവന്റെ നിക്കറിന്റെ കീശയിൽ ഇട്ടു………………

അവന്റെ നെറ്റിയിൽ ഒന്ന് തലോടി കവിളിൽ ഒരു ഉമ്മ വെച്ചിട്ട് പുതപ്പ് അവന്റെ മേൽ ഇട്ടിട്ട് റാസ റൂമിന് പുറത്തേക്ക് നടന്നു……………….

സായരാ അടുക്കളയിൽ അപ്പോൾ അവസാനവട്ട പണികളിൽ ആയിരുന്നു………………….

റാസ അടുക്കളയിലേക്ക് ചെന്നു…………………

സായരാ അവന് എതിരെ തിരിഞ്ഞു നിന്ന് പണിയെടുക്കുന്നത് റാസ കണ്ടു…………………റാസ പമ്മി പമ്മി സായരയുടെ അടുക്കലെത്തി………………….

എന്നിട്ട് പിന്നിലൂടെ സായരയെ റാസ കെട്ടിപ്പിടിച്ചു……………….

അപ്രതീക്ഷിതമായ ആ കെട്ടിപ്പിടുത്തത്തിൽ സായരാ ഞെട്ടി കയ്യിൽ നിന്ന് പാത്രം തെറിച്ചെങ്കിലും കെട്ടിപ്പിടിച്ചത് റാസയാണ് എന്ന് മനസ്സിലാക്കിയപ്പോൾ അവൾ ആശ്വാസപ്പെട്ടു………………..

“ഡോ തെമ്മാടി മാപ്പിളെ……………..”……………അവൾ ദേഷ്യം അഭിനയിച്ചുകൊണ്ട് അവനിൽ നിന്ന് കുതറി………………….

പക്ഷെ റാസയുടെ ശക്തമായ പിടുത്തത്തിൽ നിന്ന് എവിടെ സായരയ്ക്ക് രക്ഷപ്പെടാൻ സാധിക്കുന്നു…………………

“വിട്………….. പണി ഒരുപാട് കിടക്കുന്നുണ്ട് ബാക്കി………………..”…………….സായരാ പറഞ്ഞു………………

റാസ പിടി അയച്ചു……………..

സായരാ ആ പിടുത്തത്തിൽ നിന്ന് കൊണ്ട് തന്നെ റാസയെ തിരിഞ്ഞു നോക്കി……………….

അവളെ തന്നെ നോക്കി നിൽക്കുന്ന റാസയെ സായരാ കണ്ടു…………………

എന്തെ എന്ന് പുരികം ഉയർത്തിക്കൊണ്ട് സായരാ ചോദിച്ചു……………….

അതിന് മറുപടിയായി റാസ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു……………….

അവൾ ആ ചുംബനത്തിന്റെ ഇക്കിളിയിൽ കുതറി ചാടി…………………

“പോ……………”…………..അവൾ മുന്നോട്ട് കുറച്ചു മാറി നിന്നിട്ട് പറഞ്ഞു……………..

റാസ അവളെ ചുംബിക്കാനായി അവളുടെ മുഖത്തിന് അടുത്തേക്ക് മുഖം കൊണ്ടുവന്നു………………….

സായരാ പെട്ടെന്ന് തടഞ്ഞു………………

റാസ അവളെ നോക്കി………………

“വിയർപ്പാണ് മേലാകെ……………..പോ……………..”…………….സായരാ റാസയോട് പറഞ്ഞു………………….

റാസയുടെ മുഖം നിരാശയിൽ താഴ്ന്നു……………..അത് കണ്ടപ്പോൾ സായരയ്ക്ക് സങ്കടമായി……………….

തിരിച്ചുപോകാനായി തിരിഞ്ഞ റാസയെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ കവിളിൽ സായരാ ആഞ്ഞു ചുംബിച്ചു…………………

റാസ ആ ചുംബനം ആസ്വദിച്ചു നിന്നു……………….

സായരാ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ ചുംബനം വിടുവിച്ചു……………..മുഖം തിരിച്ചെടുത്തതിനോടൊപ്പം റാസയുടെ കവിളിൽ ഒരു കടി കൊടുക്കാനും സായരാ മറന്നില്ല………………….

റാസ അവളുടെ കവിളിലെ കടി വിടാൻ കൈകൾ ഉയർത്തിയപ്പോഴേക്കും സായരാ അവനെ പിന്നോട്ട് തള്ളി…………………

“പോ പോ………………”……………സായരാ കുസൃതിയോടെ പറഞ്ഞു…………………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025