Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

അച്ഛനോട്’ബ്ലോക്കിൽ പെട്ടു പോയി അങ്കിൾ’ എന്നാണ് ഏട്ടത്തി മറുപടി കൊടുത്തത്..

‘ഞാൻ കാരണം ആണ് ലേറ്റ് ആയതു എന്നു പറയും’ എന്ന് പ്രതീക്ഷിച്ചു നിന്ന എനിക്ക് ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് അത്ഭുതം തോന്നിയെങ്കിലും മറ്റുള്ളവരുടെ മുൻപിൽ എന്നെ കുറ്റം പറയാൻ ഏട്ടത്തിക്കു ഇഷ്ട്ടം അല്ല എന്നു എനിക്കു ഉറപ്പുണ്ട്…

അല്ലേലും എനിക്കറിഞ്ഞുടെ അയിന്റെ സ്നേഹം..😘

ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ അച്ഛനോ അമ്മയോ ചേട്ടനും ഒന്നു മിണ്ടിയും ഇല്ല..
അത് പിന്നെ അങ്ങനെ തന്നെ അല്ലെ വേണ്ടേ…

പെണ്ണിന്റ അച്ഛനും അമ്മയും ഞങ്ങളെ അകത്തോട്ടു ക്ഷണിച്ചു.. അച്ഛനും അമ്മയും അവരോടൊപ്പം വീടിനകത്തെക്ക് കയറി..
അമ്മയുടെ കയ്യിൽ കല്യാണപെണ്ണിന് കൊടുക്കാനുള്ള ഗിഫ്റ്റ്ഉം ഉണ്ടായിരുന്നേ..

ഏട്ടത്തിയും മീനാക്ഷി ചേച്ചിയും അവരുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി..

ഇടയ്ക്കു എന്നോടും ചേട്ടനോടും ഓരോന്നു ചോദിക്കുന്നുണ്ടായിരുന്നു..

അപ്പോഴാണ് മീനാക്ഷിയുടെ ഹസ്ബൻഡ് (കല്യാണപെണ്ണിന്റ ചേട്ടൻ) അങ്ങോട്ട് വന്നത്

മീനാക്ഷി ആളെ എനിക്കു പരിചയപ്പെടുത്തി..

ദിനേഷ് എന്നാണ് പുള്ളിയുടെ പേര്

ചേട്ടൻ പിന്നെ കല്യാണത്തിന് കണ്ട ഓർമ ഉണ്ടെന്നോക്കെ തട്ടി വിടുന്നുണ്ടായിരുന്നു.. ചുമ്മാ ആണെന്നെ.. 🤣🤣
നമ്മക്കറിയാലോ സത്യം..

‘ബാംഗ്ലൂർ ഡേയ്‌സ്’ പടത്തിൽ ദുൽകർ ഫഹദിനോട് ചോദിക്കുന്ന പോലെ

‘കല്യാണത്തിന് കണ്ട എല്ലാരേം ഓർമ ഉണ്ടോ’ എന്നു ചോദിച്ചാൽ ചേട്ടൻ പെടും.. 😜😜
6 കൊല്ലം മുന്നേ ഉള്ള കാര്യമാന്നേ..

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നിന്ന ശേഷം വീട്ടിലേക്ക് കയറി..

ദിനേഷെട്ടൻ ആളുകൾക്കു ഭക്ഷണം കൊടുക്കുന്ന പന്തലിലേക്കും പോയി..

ചേട്ടത്തി ദേവൂട്ടിയെം കൊണ്ട് മീനാക്ഷിയുടെ ഒപ്പം മുകളിലോട്ട് പോയി..

ഞാനും ചേട്ടനും ഹാളിൽ തന്നെ ഒന്നു ചുറ്റി തിരിഞ്ഞു… “എല്ലാരേം ഒന്നു തല കാണിച്ചു എത്രയും പെട്ടന്ന് പുറത്തേക്ക് കടക്കുകാ..”
അത് തന്നെ ലക്ഷ്യം..

അല്ലേലും നമ്മൾ ബോയ്സ് എന്തിനാ അധികം നേരം കല്യാണവീട്ടിൽ അകത്തു ചുറ്റി തിരിയുന്നത് അല്ലെ..??
ഉള്ള ആ കുറച്ച് നേരം കൊണ്ട് പരമാവധി scanning നടത്തി കിട്ടാവുന്ന നയനസുഖം നേടുക.. 😜😜

ഹാളിലെ സോഫയിൽ അച്ഛൻ പെണ്ണിന്റെ അച്ഛനും ആയി
സംസാരിച്ചു ഇരുപ്പ് ഉണ്ടായിരുന്നു..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025