ശരത് സ്വന്തം ആയി കാറ്ററിംഗ് യൂണിറ്റ് നടത്തുവാണ്. അവന്റെ അച്ഛൻ ആയിട്ട് തുടങ്ങി വച്ചതാണ്.. ഇപ്പൊ അവനാണ് എല്ലാം നോക്കി നടത്തുന്നത്.. അന്ന് ആക്‌സിഡന്റ് ആയ ദിവസം ഒരു വർക്കും ആയി എറണാകുളം പോയതായിരുന്നു അവൻ..
തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ കേച്ചേരിയിൽ ആണ് അവന്റെ വീട്.. വീടിനോട് ചേർന്നുള്ള സ്ഥലത്ത് തന്നെ ആണ് കാറ്ററിംഗ് യൂണിറ്റ്..
ഞാനും അവനും പ്ലസ്ടു വരെ ഒരുമിച്ചു ആയിരുന്നു…
ഞാൻ ഡിഗ്രിക്ക് ഗുരുവായൂർ ശ്രീകൃഷ്ണയിൽ ചേർന്ന്… അവനു മാർക്ക് കുറവായിരുന്നു..അത് കൊണ്ട് അവനു റെഗുലർ കോളേജ്ഇൽ ഒന്നും സീറ്റ് കിട്ടിയില്ല.. അതോടെ അവൻ ഡിഗ്രി മോഹം ഉപേക്ഷിച്ചു അച്ഛന്റെ കൂടെ കൂടി… അവനോട് ഞാൻ distant ആയി ഡിഗ്രിക്ക് ജോയിൻ ചെയ്യാൻ പറഞ്ഞു.. ഞാൻ പഠിപ്പിച്ചു തരാം എന്നൊക്ക പറഞ്ഞു എങ്കിലും അവൻ കൂട്ടാക്കിയില്ല..
കോളേജിൽ പഠിക്കുമ്പോഴും പഠിത്തം കഴിഞ്ഞു തെണ്ടി തിരിഞ്ഞു നടന്നിരുന്ന സമയത്തും വട്ട ചിലവനു വേണ്ട പൈസ കണ്ടെത്തിയിരുന്നത് അവന്റെ ഒപ്പം കാറ്ററിംഗ് ന് പോയിട്ട് ആയിരുന്നു.. പോരാത്തതിന് നല്ല ഫുഡും കിട്ടും😋😋😋
കാറ്ററിംഗ്നു പോകാറുള്ള ബോയ്സ്ന് അറിയാം അത് അല്ലേ..😄😃
*****
ഞാൻ ഹോസ്പിറ്റലിൽ എത്തി കാർ പാർക്ക് ചെയ്ത് ഇറങ്ങി ശരത്തിനെ വിളിച്ചു.. അവർ റൂമിൽ ഉണ്ടെന്നും ഡിസ്ചാർജ് ഫോര്മാലിറ്റിസ് എല്ലാം കഴിഞ്ഞു എന്നും പറഞ്ഞു.. ന്യൂറോ blockile 5th ഫ്ലോറിൽ ആണ് അവരുടെ റൂം ഞാൻ അങ്ങോട്ട് പോയി..ഞാൻ ചെല്ലുമ്പോൾ അവരെല്ലാം പാക്ക് ചെയ്യുക ആയിരുന്നു…അവിടെ ദീപയുടെ അച്ഛനും അമ്മയും ശരത്തിന്റെ അമ്മയും കൂടെ ഉണ്ടായിരുന്നു… മറ്റ് താമസം ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ ഇറങ്ങി ശരത്തഉം ദീപയും അവന്റെ അമ്മയും എന്റെ കാറിലും ദീപയുടെ അച്ഛനും അമ്മയും അവരുടെ കാറിലും കേറി.. അവർ നേരെ അവരുടെ വീട്ടിലേക്കു ആയിരുന്നു.. ദീപയുടെ അടുത്തേക്ക് നാളെ വരാം എന്നും പറഞ്ഞു അവർ പോയി…
അതിന് ശേഷം ഞങ്ങളും പോന്നു.. ഇവരെ വീട്ടിലാക്കിയിട്ട് വേണമായിരുന്നു എനിക്ക് വീട്ടിൽ പോകാൻ…ഡിസ്ചാർജ് ആകുമ്പോൾ ഞാൻ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞപ്പോൾ ശരത് ആദ്യo സമ്മതിച്ചില്ല എങ്കിലും ഞാൻ നിർബന്ധിച്ചു….
അവന്റെ കാർ വർക്ക്‌ഷോപ്പിൽ ആയതിനാൽ അവർ പോകാൻ ടാക്സി വിളിക്കാൻ ഇരിക്കുവായിരുന്നു.. ഞാൻ അതിന്റെ ആവശ്യം ഇല്ലന്നും ഓഫീസിൽ നിന്നും നേരെ ഹോസ്പിറ്റലിലോട്ട് വരാം എന്ന് ഞാൻ തലേന്ന് പറഞ്ഞിരുന്നു…
അത്കൊണ്ട് ഏട്ടത്തി പറഞ്ഞത് പോലെ നേരത്തെ വീട്ടിൽ എത്താൻ വേണ്ടി ആണ് ഞാൻ അഞ്ചു മണിക്ക് തന്നെ ഇറങ്ങിയത്…
പോരുന്ന വഴിക്കു കാറിൽ ഇരുന്നു തലേന്ന് പെണ്ണ് കാണാൻ പോയ കാര്യം ആയിരുന്നു ഞങ്ങൾ സംസാരിച്ചത്… തലേന്ന് വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു ഞാൻ അവരോട് അതിനെപ്പറ്റി…
ആദ്യം ഒന്ന് രണ്ടു തവണ ശരത്തുo വന്നിരുന്നു എന്റെ ഒപ്പം പെണ്ണ് കാണാൻ.
‘എല്ലാം ശരിയാകും മോനെ’ എന്ന ക്‌ളീഷ ഡയലോഗ് അവന്റെ അമ്മയും പറഞ്ഞപ്പോൾ തെണ്ടി എന്നെ ഒരുമാതിരി ഒരു ആക്കിയ ചിരി.. 😁😁😁
നന്പൻ ഡാ 😂
