വണ്ടി റിവേഴ്‌സ് വരുന്നതും ദേവൂട്ടി പിന്നിൽ നിൽക്കുന്നതും ആണ് ഞാൻ കാണുന്നത്.. കാർ കുഞ്ഞിന്റെ തൊട്ട് അടുത്ത് എത്താറായിരുന്നു..
ഞാൻ പെട്ടെന്ന് തന്നെ വിളിച്ചു കൂവി ചേട്ടനോട് വണ്ടി നിർത്താൻ പറഞ്ഞു.. അവൻ പെട്ടന്ന് തന്നെ ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി കാറിൽ നിന്നും ഇറങ്ങി..
ആ സമയം തന്നെ ദേവൂട്ടി എന്റെ ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു പിന്നോട്ട് മാറിയിരുന്നു..
ഞാൻ അവളെ ഓടി ചെന്ന് എന്റെ കൈകളിൽ വാരി എടുത്തു..
കാര്യം മനസ്സിലായ ചേട്ടൻ ആകെ മരവിച്ച
അവസ്ഥയിൽ ആയി പോയി…
അപ്പോഴേത്തെ അവന്റെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കമല്ലോ..
അവൻ ദേവൂട്ടിയെ എന്റെ കൈകളിൽ നിന്നും വാങ്ങി അവളുടെ ഇരു കവിളുകളിലും നെറ്റിയിലും എല്ലാം ഭ്രാന്തമായി ചുംബിച്ചു…
ചേട്ടന്റ കണ്ണുകൾ ആകെ നിറഞ്ഞിരുന്നു…
തന്റെ ഒരു നിമിഷത്തെ അശ്രദ്ധ വരുത്തി വച്ചേക്കുമായിരുന്ന ദുരന്തം ആയിരുന്നു അപ്പോൾ അവന്റെ മനസ്സു നിറയെ…
പാവം ദേവൂട്ടി അച്ഛന്റെ പെരുമാറ്റം കണ്ട് എന്താ എന്ന് മനസ്സിലാകാതെ പേടിച്ചു പോയിരുന്നു…
അപ്പോഴേക്കും എന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നുഉം ഏട്ടത്തിയും അമ്മയും ഓടി വന്നു.. അയൽപ്പക്കത്തു ഉള്ളവർ എന്താ കാര്യം എന്നൊക്ക ചോദിക്കാൻ തുടങ്ങി…
ഞാൻ സംഭവിച്ച കാര്യം പറഞ്ഞപ്പോൾ ഏട്ടത്തിയും അമ്മയുഉം ആകെ പേടിച്ചു.. ഏട്ടത്തി വന്നു ദേവൂട്ടിയെ ഏട്ടന്റെ കൈകളിൽ നിന്നും വാങ്ങി അവളെ വഴക്ക് പറഞ്ഞു പിന്നെ മുഖം മുഴുവൻ ചുംബിച്ചു കുഞ്ഞിനെ മാറോടു ചേർത്ത് കരച്ചിലായി..
അമ്മമനസ്സ്..❤️
അമ്മ ഏട്ടത്തിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..
മുറ്റത്തെ ബഹളം കേട്ട് പറമ്പിൽ നിന്നും ഓടി വന്ന അച്ഛൻ കാര്യം അറിഞ്ഞപ്പോൾ കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്നതിന്റെ പേരിൽ ഏട്ടത്തിയെയും അമ്മയെയും ചീത്ത പറഞ്ഞു… അതോടെ ഏട്ടത്തിക്ക് കൂടുതൽ വിഷമം ആയി..
രംഗം കൂടതൽ വഷളാകുന്നത് കണ്ട് ഞാൻ ഇടപെട്ടു അച്ഛനെ ശാന്തനക്കി…
എന്തായാലും ആ സംഭവം കുറച്ച് ദിവസത്തെക്ക് ഞങ്ങൾക്ക് ഒരു ഷോക്ക് ആയിരുന്നു…
വലിയ ഒരു ദുരന്തം ആണ് ദൈവകൃപയാൽ വഴി മാറി പോയത്..
അതിനു ശേഷം ഞാനും ചേട്ടനും ഏട്ടത്തിയും എല്ലം കാർ എടുക്കുമ്പോഴും തിരിച്ചു മുറ്റത്തെക്ക് കേറ്റുമ്പോഴും നന്നായി ശ്രദ്ധിക്കാൻ തുടങ്ങി….
വീട്ടിൽ കൊച്ചു കുട്ടികൾ ഉള്ളവർ വാഹനം ഉപയോഗിക്കുമ്പോൾ ഈകാര്യം പ്രത്യേകം ശ്രദ്ധിക്കണം… ഇല്ലെങ്കിൽ നമ്മുടെ അശ്രദ്ധ വലിയ ഒരു ദുരന്തത്തിനു കാരണം ആയേക്കാം…സൂക്ഷിക്കുക..
———-
ദേവൂട്ടിയെ പുതിയ ഡ്രെസ്സിൽ കണ്ടപ്പോഴെ എനിക്ക് തോന്നി എല്ലാരും കല്യാണ വീട്ടിൽ പോകാൻ ഒരുങ്ങുക ആയിരിക്കും എന്ന്..
ഞാൻ ദേവൂട്ടിയെയും എടുത്തു കൊണ്ട് ഉമ്മറത്തു കേറിയപ്പോഴേക്കും അച്ഛനും ചേട്ടനും റെഡി ആയി പുറത്തേക്കു വന്നു…
‘നിന്നോട് രേവതി നേരത്തെ വരാൻ പറഞ്ഞത് അല്ലായിരുന്നോ.. എല്ലാരും കൂടി ഇവിടുന്ന് ഏഴു മണിക്ക് ഇറങ്ങാം എന്ന് കരുതി ഒരുങ്ങി ഇരുന്നതാ അപ്പോൾ ഇതാ ഒരുത്തൻ വരുന്നേ ഉള്ളൂ… ‘
