Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

കല്യാണം ആയിട്ട് കഴിഞ്ഞ ആഴ്ച വന്നതാ അവർ.. ഇടയ്ക്കു അവൾ അവളുടെ വീട്ടിൽ പോയി.. എന്നിട്ട് മിനിഞാന്ന്
തിരിച്ചു പോരും വഴി അവളും മോനും എന്നെ കാണാൻ ഓഫീസിൽ വന്നു.. അന്ന് അധികം നേരം ഒന്നും മിണ്ടാൻ പറ്റിയില്ലടാ.. അവൾക്ക് പെട്ടന്ന് പോണം ആയിരുന്നു.. കുറെ നാള് കൂടിയാ ഞങ്ങൾ കണ്ടേ..അവൾ ദുബായിൽ ആയിരുന്നപ്പോഴും ഞങ്ങൾ ഇടയ്ക്കു വിളിക്കും ചാറ്റ് ചെയ്യുകയും ഓക്കേ ചെയ്യാറുണ്ട്… “”അല്ല രേവു മിനിറഞാന് ഉച്ചക്ക് വന്ന ആ കുട്ടി ആണോ..? ”

പെട്ടന്ന് ഏട്ടൻ ചോദിച്ചു…

“ഓ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ടില്ലേ..അടുത്ത ഒരു മറവിക്കാരൻ വന്നേക്കുന്നു.. അവൾ അവിടെ വന്നിട്ട് പോകുന്ന വരെ ഇളിചോന്ട് അവളോട്‌ സംസാരിചോണ്ടിരുന്ന മനുഷ്യനാ ഈ ചോദിക്കുന്നേ.. കേട്ടില്ലേ അമ്മേ ഇത്..എന്നെക്കാൾ കൂടുതൽ നേരം അവളോട് മിണ്ടിയിട്ടുണ്ടാകുക ഇങ്ങേരാ.. ഈശ്വരാ അവൾ അന്നേരം എന്ത് കരുതി കാണും എന്തോ..?? “”

“ഡാ..” അമ്മ ഒന്നു വിളിച്ചെ ഉള്ളൂ

“അയ്യോ അമ്മേ വേറെ ഒന്നും ഉണ്ടായിട്ടില്ല..ഇവളുടെ ഫ്രണ്ട് ആയോണ്ട് മാത്രമാ ഞാൻ ഓരോന്ന് ചോദിച്ചതു.. അത്രേ ഉള്ളൂ..
അല്ലാതെ ഒന്നുമില്ല “””

ഏട്ടൻ വേഗം നിഷ്ക്കു ആകാൻ നോക്കി..

“മതി മതി നീ കൂടുതൽ ഉരുള്ണ്ടാ നേരെ നോക്കി വണ്ടി ഓടിച്ചെ..” അമ്മ പറഞ്ഞു

പാവം ഏട്ടൻ അവനു വല്ല കാര്യം ഉണ്ടായിരുന്നോ..

അവന്റെ ഇളിഞ്ഞ മുഖം കണ്ട് എനിക്കും അച്ഛനും ചിരി അടക്കാനായില്ല..

ഞാൻ ചിരിക്കണ കണ്ട് കാര്യം മനസ്സിലായില്ലേലും ദേവൂട്ടിയും മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു..

ഞാൻ കൈ നീട്ടിയപ്പോൾ അവൾ എന്റെ മടിയിലോട്ട് ചാടി നെഞ്ചിൽ മുഖം വച്ചു കിടന്നു..ഞാൻ പതിയെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു…

പകലിന്റെ തിരക്കുകളിൽ എപ്പോഴാ മറന്നു തുടങ്ങിയിരുന്ന ആ മുഖം ഒരു വേള എന്റെ ഓർമകളിൽ എത്തി…

ഏയ്യ് ഓർമ്മിക്കാൻ ഞാൻ മറന്നിട്ടു വേണ്ടേ.. ഇല്ല ഞാൻ മറന്നിട്ടൊന്നും ഇല്ല..

ഇപ്പോഴും ആ നോട്ടം മനസ്സിൽ നിന്നും മായാതെ കിടപ്പുണ്ട്…

ആഫ്റ്റർഓൾ സ്വപ്നം കണ്ട ഒരു മുഖം എന്റെ മനസ്സിനെ ഇത്രയും അധികം വേട്ടയാടുന്നത് എന്താ…

ഒരു പക്ഷെ എന്റെ സങ്കല്പത്തിലുള്ള,, ഞാൻ കാത്തിരിക്കുന്ന എന്റെ പെണ്ണിന്റ മുഖവും അത് പോലെയൊക്കെ തന്നെ അല്ലേ..

ഇന്നേ വരെ നേരിട്ട് കാണുക പോലും ചെയ്യാത്ത എന്റെ സ്വപ്നസുന്ദരിയെയും മനസ്സിൽ ഇട്ട് താലോലിച്ചു കിടന്ന ഞാൻ കല്യാണവീട്ടിലെത്തിയത് അറിഞ്ഞതു ഏട്ടത്തി എന്റെ കയ്യിൽ നുള്ളിയപ്പോൾ ആണ്…

“നീ എന്താ സ്വപ്നം കാണുവാനോ.., ”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025