Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

ആകാര വടിവുകൾ തെളിഞ്ഞു കാണാം..അവിടെ ഇരുന്നിരുന്ന ഞാനടക്കം ഉള്ള പുരുഷപ്രജകൾക്ക് കണ്ണിനു കുളിർമയെകി അവർ അകത്തേക്ക് കേറിപ്പോയി..

രേഷ്മയോടൊപ്പം ബാംഗ്ലൂരിൽ വർക്ക്‌ ചെയ്യുന്നവരാണ് അതെന്നും കല്യാണം കൂടാൻ വന്ന അവർക്ക് ഇവിടെ അടുത്ത ഒരു വീട് വാടകക്ക് എടുത്തു താമസസൗകര്യം ഏർപ്പാട് ചെയ്തിരിക്കുവാണെന്നും അവിടെ ഇരുന്ന ആരോ പറയുന്നത് കേട്ടു..

ആൾക്കാർ വന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു .. പതിയെ പന്തലിനകത്തു തിരക്ക് കൂടി വന്നു..അപ്പുറത്തു ഭക്ഷണം കൊടുക്കുന്ന പന്തലിലും അത് തന്നെ അവസ്ഥ..
അത് പിന്നെ അങ്ങനെ ആണല്ലോ..

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു,, പുറത്തെ വഴിയിലേക്ക് ഒന്നു ഇറങ്ങാം എന്നു കരുതിയാണ് ..ഈ തിരക്കിൽ നിന്നും ഒന്നു ഒഴിവാകാംല്ലോ.. ചേട്ടൻ ഫോണിൽ ആരോടോ സംസാരിക്കുവായിരുന്നു.. ഞാൻ അവനോട് ഇപ്പൊ വരാം എന്നു പറഞ്ഞു എഴുന്നേറ്റു..
ആപ്പോഴാണ് ഏട്ടത്തിയുടെ ഫോൺകാൾ

‘ഹലോ ഏട്ടത്തി’

“ടാ നിങ്ങളെവിടാ ചേട്ടന്റെ ഫോൺ ബിസി ആണല്ലോ.. വിളിച്ചിട്ട് എടുക്കുന്നില്ല ”

‘ഹാ അവനൊരു കാൾ വന്നിട്ട് ഉണ്ട്.. client വല്ലവരും ആയിരിക്കും.. എന്താ ഏട്ടത്തി വല്ലതും പറയണോ…?? ‘

“മോൾ ഇവിടെ വാശി പിടിക്കുന്നുണ്ട് അച്ഛനെ കാണണം എന്നു പറഞ്ഞു..നീ ഒന്ന് വന്നു കൊണ്ട് പോകുമോ അവളെ ഏട്ടന്റെ അടുത്തേക്ക്.. ഞാൻ ഇവിടെ മൈലാഞ്ചി ഇടുവാ.. ”

‘ഓ മൈലാഞ്ചി പോലും..നാളെത്തെ കല്യാണപെണ്ണ് ഏട്ടത്തി ആണോ..
ഏട്ടനെ കളഞ്ഞോ.??’

“നീ പോടാ ചെറുക്കാ.. ഇതിപ്പോൾ മീനു നിർബന്ധിചോണ്ട് ആണ്.. അല്ലാണ്ട് നിക്ക് താല്പര്യം ഉണ്ടായിട്ട് ഒന്നും അല്ലടാ.. ഒന്നു വാടാ മോനെ ഇവൾ ഇവിടെ വാശി പിടിക്കുവാനു..
അമ്മയെ ആണേൽ ഇവിടെ കാണാനും ഇല്ല..’

‘ഹ്മ്മ് എവിടെ മുകളിലെ നിലയിൽ ആണോ’

“ആ സ്റ്റെപ് കേറി വരുമ്പോൾ റൈറ്റ് സൈഡ് കോർണർലെ റൂം ‘

‘ഹാ ദാ വരുന്നു’
എന്നും പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്ത് ഞാൻ അകത്തോട്ടു നടന്നു.. അച്ഛൻ ഹാളിൽ തന്നെ ആരോടോ വർത്താനം പറഞ്ഞിരുപ്പ്ണ്ട്..

അവിടെ നിന്നിരുന്ന പെൺപട മുഴുവൻ എന്നെ കൊത്തിവലിക്കുന്ന നോട്ടം.. വേറെ ഒന്നും അല്ല അവിടെ അപ്പോൾ വേറെ ചെറുപ്പക്കാർ ഒന്നുമില്ല..ഞാൻ മാത്രം…

So സീൻ എന്താ എന്നും എന്റെ മാനാസികാവസ്ഥ എന്താ എന്നും നിങ്ങക്ക് പിടി കിട്ടിയില്ലോ..😪😪😂

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025