” ഈവെനിംഗ് നേരത്തെ വരാൻ നോക്ക്ട്ടാ” എന്നായിരുന്നു മെസ്സേജ്..’
കാര്യം എന്തെന്ന് ആലോചിച്ചു പിടി കിട്ടാതിരുന്ന ഞാൻ അമ്മയുടെ നമ്പറിൽ വിളിച്ചു..ഫുൾ റിങ് ചെയ്തെങ്കിലും അമ്മ ഫോൺ എടുത്തില്ല.. പിന്നെ ഏട്ടത്തിയുടെ ഫോണിലേക്ക് വിളിച്ചു.. ഏട്ടത്തി ഫോൺ എടുത്തു..
“ടാ നീ ഇന്ന് നേരത്തെ വരില്ലേ എന്ന് അമ്മ ചോദിക്കാൻ പറഞ്ഞു വിളിച്ചതാണ്.. അമ്മ വിളിച്ചിട്ട് നീ എടുത്തില്ല എന്ന് പറഞ്ഞു..”
‘എന്താ കാര്യം..?’
“നാളെ അല്ലെ കാവുംപ്പാട്ടെ വീട്ടിലെ കല്യാണം.. ‘
‘അത് നാളെ അല്ലേ അതിനു ഇന്നെന്താ.. ‘
‘നീയും ചേട്ടനും നാളെ കല്യാണത്തിന് വരുന്നില്ലലോ അപ്പൊ നമ്മുക്ക് ഇന്ന് എല്ലാവർക്കും കൂടി അവിടെ ഒന്ന് പോയിട്ട് വരാം..അല്ലാതെ നാളെ ഇനി നിങ്ങൾ കല്യാണത്തിന് വരാതിരുന്നാൽ അത് മോശമല്ലേ..’
‘ഞാനൊന്നുഉം ഇല്ല നിങ്ങ പൊക്കോ’
“മര്യാദക്ക് വാടാ ചെക്കാ നീ.. ചുമ്മാ മുങ്ങാൻ നോക്കണ്ട.. അവർ അത്രയും കാര്യം ആയിട്ട് ക്ഷണിചിട്ടുള്ളതാ.. അപ്പോഴാ അവൻ വരുന്നില്ല പോലും..”
‘ഞാനില്ല ഏട്ടത്തി നിക്ക് വയ്യാ..’
”ഒന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ.. എല്ലാരും പോകുമ്പോൾ നീ മാത്രം വരാതിരിക്കുന്നത് മോശം അല്ലേടാ.. നീ വരാൻ നോക്കു നേരത്തെ തന്നെ.. ഇവിടെ ഓഫീസിൽ പിടിപ്പതു പണി ഉണ്ട്. എല്ലാം ഒന്ന് ഒതുക്കിയിട്ട് വേണം എനിക്കും ഏട്ടനും നേരത്തെ ഇറങ്ങാൻ..
ഞാൻ വയ്ക്കുവാടാ..”
‘ഏട്ടത്തി ഞാൻ… ഏട്ടത്തി…..’
ഏട്ടത്തി അപ്പോഴേക്കും ഫോൺ കട്ട് ആക്കിയിരുന്നു…
‘പുല്ല് ഇന്നിനി ഇപ്പോ അങ്ങോട്ട് കെട്ടി എടുക്കണം’ ഞാൻ സ്വയം പറഞ്ഞു…
ഒന്നാമതെ എനിക്ക് ഈ ഒരു പരിചയവും ഇല്ലാത്ത വീടുകളിൽ ഓരോ പരിപാടികൾക്ക് പോകുന്നത് മടുപ്പ് ആണ്.. സ്വന്തം ബന്ധത്തിൽ ഉള്ളവരുടെ ആണേൽ പോലും..
മഹാബോർ ഏർപ്പാട് ആണെന്നെ.. നിങ്ങൾക്കും തോന്നിയിട്ടില്ലേ അങ്ങനെ.. നമ്മൾ അവിടെ വെറും കട്ട പോസ്റ്റ് ആകും..
ഹല്ല പിന്നെ.. അവിടുന്ന് എങ്ങനേലും ഒന്നു പോന്നു കിട്ടിയാൽ മതി എന്നായിരിക്കും നമ്മുടെ ചിന്ത മുഴുവൻ..
അത് കൊണ്ടാനു ഞാൻ നാളെ കല്യാണത്തിന് പോലും പോകാത്തതു…
അമ്മയ്ക്കും അച്ഛനും അറിയാവുന്ന വീട്ടുകാർ ആണ്.. എനിക്കും ഏട്ടനും വല്ല്യ പരിചയം ഒന്നുമില്ല.. നാളെ കല്യാണത്തിന് ഞാൻ ഇല്ല എന്ന് പറഞ്ഞു നേരത്തെ ഒഴിവായി..വേറെ ഒന്നുമില്ല ആകെ കിട്ടുന്ന അവധി ആണ് സൺഡേ.. ആ ദിവസം ഫ്രണ്ട്‌സ്ന്റെ ഒപ്പം കറങ്ങി അടിച്ചു നടക്കാല്ലോ എന്ന് കരുതി..
കൂട്ടത്തിൽ എല്ലാരും ഇത് പോലെ ഓരോ കോടാലികൾ ഒഴിവാക്കി ആണ് സൺഡേ ഒത്തു കൂടുക..
ചേട്ടനും നാളെ വേറെ എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു ഒഴിവായി…
