Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

“സത്യം പറഞ്ഞാൽ ആണ് ഏട്ടത്തി… ഭദ്രയുടെ കാര്യത്തിൽ..ആദ്യമായി കണ്ട ദിവസം തന്നെ അവളോട് എനിക്ക് തോന്നുന്ന
ഈ ഇഷ്ട്ടം, കെയർ ഇതെല്ലാം പ്രണയം തന്നെയാണോ അതോ വെറും സഹതാപം മാത്രമോ..എനിക്കറിയില്ല ഇപ്പൊഴും…”

ഞാൻ പറയുന്നത് കേട്ട് അല്പം നേരെ പുറത്തു തിമിർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി എന്തോ ആലോചിച്ചിട്ടെന്ന പോലെ ഏട്ടത്തി പറഞ്ഞു തുടങ്ങി…

“എന്നാൽ നീ ഭദ്രയെപ്പറ്റി പൂർണമായും അറിഞ്ഞാൽ, അവളുടെ ശരിക്കും ഉള്ള ജീവിതാവസ്ഥ മനസ്സിലാക്കിയാൽ നീ നേരത്തെ പറഞ്ഞ അവളോടുള്ള സഹതാപത്തിന്റെ അംശം അല്പം മാത്രമേ നിന്റെ മനസ്സിൽ ഇപ്പോൾ ഉള്ളൂ എങ്കിൽ എല്ലാം കേട്ട് കഴിയുമ്പോൾ അതിന്റ നൂറു ഇരട്ടി ആകും എന്നെനിക്ക് ഉറപ്പുണ്ട്… “”

ഏട്ടത്തി പറയുന്നത് ശ്രദ്ധിച്ചിരിക്കുന്ന എന്റെ മനസ്സിൽ ഭദ്രയെപ്പറ്റി കൂടുതലായി അറിയാനുള്ള താല്പര്യം വർദ്ധിക്കുന്നത് ഞാൻ അറിഞ്ഞു…മഴ എന്റെ ശരീരത്തെ തണുപ്പിച്ചെങ്കിലും മനസ്സ് അപ്പോൾ ചൂട് പിടിക്കുകയായിരുന്നു…

“ഞാൻ അവളെ ആദ്യമായി കാണുന്നത് 6 വർഷങ്ങൾക്ക് മുൻപ് മീനാക്ഷിയുടെ കല്യാണത്തിന് വച്ചാണ്…
കല്യാണം കൂടാൻ എത്തിയ നൂറുകണക്കിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂട്ടത്തിൽ നമ്മൾ കണ്ടു മറന്നു പോയേക്കാവുന്ന മുഖങ്ങളിൽ ഒന്ന് മാത്രം..
അതായിരുന്നു ഭദ്ര എനിക്ക് അന്ന്…
വിവാഹത്തിന് ശേഷം മീനാക്ഷി ഹസ്ബെന്റിന്റെ ഒപ്പം വിദേശത്തേക്ക് പോകുന്നതിനു മുൻപ് ഒരു തവണ കൂടി ഞാൻ ആ വീട്ടിൽ പോയിരുന്നു മീനാക്ഷിയെ കാണാൻ…
അന്നും ഞാൻ ഭദ്രയെ ആ വീട്ടിൽ കണ്ടു..
അന്നത്തെ ആ വീട്ടുകാരുടെ അവളോടുള്ള പെരുമാറ്റവും അവളുടെ വേഷവും മറ്റും കണ്ടപ്പോൾ ഞാൻ കരുതി അവൾ ആ വീട്ടിൽ ജോലിക്ക് നിൽക്കുന്ന കുട്ടി ആയിരിക്കും എന്നാണ്..

“ഏട്ടത്തി ഞാനും അങ്ങനെ…..””

“നീയും ഇന്നലെ അവളെ കണ്ടപ്പോൾ അങ്ങനെ തന്നെയാണല്ലേ കരുതിയത്…”
പെട്ടന്ന് ഇടയ്ക്കു കയറി പറയാൻ തുടങ്ങിയ എന്നോട് ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി…

“ഇന്നലെ നിങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതും നിന്റെ ഷർട്ടിൽ ജ്യൂസ്‌ ആയതിന്റെപ്പേരിൽ അവൾക്ക് ഭാനുമതി ആന്റിയുടെ അടുത്ത് നിന്നും വഴക്ക് കേട്ടതും ഞാൻ അറിഞ്ഞിരുന്നു.. ”

“ഏട്ടത്തി എങ്ങനെ.. അവൾ പറഞ്ഞോ..??”

“ഇല്ല അവൾ പറഞ്ഞില്ല..മീനാക്ഷി പറഞ്ഞാണ് ഞാനത് അറിഞ്ഞത്..”

ഇന്നലെ ഞാനും ഭദ്രയും തമ്മിൽ ഉണ്ടായതു ഏട്ടത്തി അറിയും എന്ന് ഞാൻ കരുതിയിരുന്നില്ല..അല്ലെങ്കിലും ഞാനായിട്ട് പറയാൻ പോയത് തന്നെ അല്ലേ..

“ഇന്നലത്തെ ആ സംഭവം മീനാക്ഷി കണ്ടിരുന്നു.. ഭാനുമതി ആന്റി ഉണ്ടായിരുന്നത് കൊണ്ടാണ് അവൾ അപ്പോൾ അടുത്തേക്ക് വരാതിരുന്നത്..വന്നാലും ആന്റി ഉള്ളത് കൊണ്ട് അവൾക്ക് ഒന്നും പറയാൻ കഴിയില്ലായിരുന്നു..
അവൾക്ക് പേടിയാണ് ആ സ്ത്രീയെ…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025