Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

എന്റെ ആ തോന്നൽ തെറ്റായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി…
ഇന്നലെ അവിടെ ഞാൻ കണ്ട അസ്ഥിത്തറകൾ, അത് അവളുടെ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും ആയിരിക്കണം..അവരോടു അവളുടെ സങ്കടങ്ങൾ പറഞ്ഞു കരയുമ്പോൾ ആണ് ഞാൻ അവളോട്‌ സംസാരിക്കാൻ ചെന്നത്..
‘അനാഥത്വ’ത്തിന്റെ കഷ്ട്ടപ്പാടുകളും ദുരിതങ്ങളും ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്ന ഒരു പാവം ജന്മം…എന്റെ മനസ്സിൽ അവളോടുള്ളത് പ്രണയം തന്നെ ആണ്..ആദ്യം അവളോട്‌ തോന്നിയത് സഹതാപം തന്നെയെങ്കിലും എപ്പോഴോ ഒരു ഇഷ്ട്ടം തോന്നിയിരുന്നു എനിക്ക്…. അതെ ഞാൻ അവളെ ഇഷ്ട്ടപ്പെടുന്നുണ്ട്… അവളെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു..
എന്റെ പ്രണയം ഇപ്പോഴത്തെ ഈ ദുരിതങ്ങളിൽ നിന്നും അവൾക്ക് ഒരു മോചനം ആകും എന്നെനിക്ക് ഉറപ്പുണ്ട്…അല്ലെങ്കിലും നമ്മൾ ആണ്പിള്ളേർക്ക് ഒരു മോഹം ഉണ്ട്.. ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ സ്ത്രീധനo ഒന്നും വാങ്ങാതെ വിവാഹം കഴിക്കണം.., അവളെ പൊന്നു പോലെ നോക്കണം.., അവൾ ജീവിതത്തിൽ ഇത്‌ വരെയും അറിയാത്ത സന്തോഷങ്ങളും സൗഭാഗ്യങ്ങളുമൊക്കെ നൽകണം.., ഒരിക്കലും അവളുടെ കണ്ണ് നിറയാൻ ഇടയുണ്ടാക്കരുത്.., അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ സാധിച്ചു കൊടുക്കണം.., അങ്ങനെ അവളും മക്കളുമൊക്കെ ആയി ഒരു സന്തോഷകരമായ കുടുംബജീവിതം…
അത് പോലെ ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിക്കത്ത ആണുങ്ങൾ കുറവായിരിക്കും… കുറെപ്പേർ ആ ആഗ്രഹം നിറവേറ്റിയിട്ടും ഉണ്ട്…
ഞാനും ആഗ്രഹിക്കുന്നുണ്ട് അത് പോലെ ഒരു കുടുംബജീവിതം…

അന്ന് രാത്രി സ്വസ്ഥമായി ഉറങ്ങാൻ പോലും എനിക്ക് സാധിച്ചില്ല..
വേറെ ഒന്നും അല്ല കാര്യം…ഇനി ഭദ്രയ്ക്ക് എന്നെ ഇഷ്ട്ടപ്പെടുമോ എന്ന ചിന്ത തന്നെ…
അല്ല അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ..?😇

പിറ്റേന്ന് തന്നെ ഞാൻ ഏട്ടത്തിയോട് ഞാൻ എന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു.. ഭദ്രയോടുള്ള പ്രണയവും അവളെ ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമൊക്കെ..
സാവകാശം പോലെ അത് വീട്ടിൽ അവതരിപ്പിക്കാം എന്ന് ഏട്ടത്തി പറഞ്ഞു…

വിവാഹത്തെപ്പറ്റിയും ഭദ്രയോടൊപ്പമുള്ള എന്റെ ജീവിതത്തെപ്പറ്റിയുമെല്ലാം ഞാൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി…
ജീവിതത്തിൽ ആദ്യമായി ‘love at first sight’
എന്ന പ്രതിഭാസത്തിൽ എനിക്ക് വിശ്വാസം തോന്നിത്തുടങ്ങി..അല്ലെങ്കിലും സ്വപ്നത്തിൽ കണ്ട ഏതോ ഒരു പെണ്ണിനേയും മനസ്സിൽ ഇട്ട് ഒരു പകൽ മുഴുവനും നടന്ന എന്നെ ഭദ്രയെ പോലെ ഒരു പെൺകുട്ടിയുടെ മുന്നിലേക്ക്‌ കൊണ്ട് ചെന്നെത്തിച്ചത് ഒരു നിമിത്തം ആണെന്നു വിശ്വസിക്കാനാണ് എനിക്കിപ്പോൾ ഇഷ്ട്ടം…
അല്ലെങ്കിൽ ഞാൻ വിശ്വസിക്കുന്ന ദൈവം എന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചതും ആകാം…
എന്തായാലും വീട്ടുകാർ കണ്ടെത്തി തരേണ്ടി വരും എന്ന് കരുതിയിരുന്ന എന്റെ പെണ്ണിനെ അവസാനം സ്വയം കണ്ടെത്തിയതിന്റെ ത്രില്ലിൽ ആണു ഞാൻ…
ഈശ്വരാ.. ഇനി ഭദ്രയ്ക്ക് കൂടി എന്നെ ഇഷ്ട്ടമായാൽ മതിയായിരുന്നു…
അതും കൂടി ഒന്ന് അറിയാതെ എനിക്ക് മനസ്സമാധാനം ഇല്ല…. അവളെ ഒന്ന് കാണണം എന്ന് മനസ്സ് പറഞ്ഞുവെങ്കിലും, എടുത്തുചാടി ഒന്നും കുളമാക്കരുതല്ലോ എന്ന് കരുതി ഞാൻ ആ ഉദ്യമം വേണ്ടാ എന്ന് വച്ചു..
ഒന്നാമതെ എനിക്ക് ഈ കാര്യങ്ങളിൽ ഒന്നും ഒരു മുൻപരിചയമോ വല്ല്യ പ്രാവീണ്യമോ ഇല്ല..
അപ്പോൾ ആവേശം ഒന്നും വേണ്ട..നമുക്ക് വീട്ടുകാർ മുഖേന തന്നെ ഉള്ള ഇടപെടൽ മതി.. എന്നെപ്പോലുള്ളവർക്ക് അതാണ്‌ നല്ലത്.. ഏട്ടത്തി എല്ലാം ഏറ്റിട്ടുണ്ടല്ലോ..
ഞാൻ എന്നെ സ്വയം നിയന്ത്രിച്ചു…

*****——******

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025