Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

(അവസാനം അത് പറഞ്ഞപ്പോൾ ഏട്ടത്തി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.)23 വയസ്സ് കഴിഞ്ഞു കാണും അവൾക്കിപ്പോൾ…
എട്ടു വയസ്സിൽ മനസ്സിലേറ്റ മുറിവുകളുമായി ഇന്നും ജീവിക്കുകയാണ് അവൾ..
ചെറിയ കുട്ടി ആയിരുന്നപ്പോൾ അമ്മയുടെ ആഗ്രഹപ്രകാരം ആയിരുന്നു അവൾ നൃത്തം പഠിച്ചു തുടങ്ങിയത്..പിന്നെ ഉണ്ടായ പ്രതിബന്ധങ്ങളെയും എല്ലാം മറികടന്നും അവൾ നൃത്തത്തെ കൂടെ കൂട്ടി….
എന്നും വേദനകൾ മാത്രം സമ്മാനിക്കുന്ന ഓർമ്മകളിൽ നിന്നും ഉള്ള ഒരു മോക്ഷം ആണ് ഇന്ന് അവൾക്കത്..ഒപ്പം ചെറുതെങ്കിലും ആശ്വാസമായി ഒരു ജോലിയും അവൾക്ക് ഇന്ന് കൂട്ട് ഉണ്ട് എല്ലാം അല്പ്പം നേരം എങ്കിലും മറക്കാൻ…”ഏട്ടത്തി അത്രയും പറഞ്ഞു എഴുന്നേറ്റു…

“ഇപ്പോൾ പറയു.. അവളെപ്പറ്റി എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ നിനക്ക് അവളോട് തോന്നുന്നത് എന്താ…
അവളുടെ അവസ്ഥയറിഞ്ഞുള്ള സഹതാപം തന്നെ ആണോ..??? ”

ഏട്ടത്തി അങ്ങനെ ചോദിച്ചപ്പോൾ നൽകാൻ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല…

എന്റെ മനസ്സ് മനസ്സിലാക്കി എന്നോണം ഏട്ടത്തി പറഞ്ഞു…

“അറിയണം മോനെ,, ഒരു പെണ്ണിനെ ഇഷ്ട്ടപ്പെടുമ്പോൾ അവളുടെ തൊലിപ്പുറത്തെ സൗന്ദര്യംമോ
അഴകളവുകൾ ഒത്ത ശരീരമോ അല്ല നിങ്ങൾ കാണേണ്ടത്..ആ ശരീരത്തിനുള്ളിലെ അവളുടെ മനസ്സ് കാണണം..ആ മനസ്സിനെ അറിയണം.. അവളുടെ സ്വപ്നങ്ങൾ, മോഹങ്ങൾ അങ്ങനെ എല്ലാം തിരിച്ചറിയണം.. അവളുടെ സന്തോഷങ്ങൾ മാത്രമല്ല ദുഃഖങ്ങളും നിങ്ങളുടെതാകണം..
പെണ്ണിന്റെ ശരീരം കീഴടക്കുന്നത് അത്ര വലിയ ആണത്തം ഒന്നുമല്ല..
അവളുടെ മനസ്സ് നേടാൻ കഴിഞ്ഞാൽ അവൾ നിങ്ങളെ മതിക്കും…ചങ്ക് പറിച്ചു സ്നേഹിക്കും…
അമ്മയുടെ സ്നേഹവാത്സല്യം അറിഞ്ഞു വളർന്ന നിങ്ങൾക്കു,, ഒരു പെണ്ണിന്റെ കളങ്കമില്ലാത്ത സ്നേഹം എങ്ങനെ ആയിരിക്കും എന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ…””

“ഏട്ടത്തി അപ്പോൾ എന്റെ മനസ്സിൽ അവളോട്‌ തോന്നിയത്… ”

“നിന്റെ മനസ്സിൽ അവളോട്‌ തോന്നിയത് പ്രണയം തന്നെയാണോ എന്ന് ഇനിയാണ് നീ തിരിച്ചറിയെണ്ടത്..
അല്ലാതെ നിന്റെ ഭാഗത്തു യാതൊരു തെറ്റും ഇല്ലാ…ഞാൻ പറഞ്ഞതിന്റെ പൊരുൾ ന്റെ കുട്ടിക്കു മനസ്സിലായോ…””

“”ഹ്മ്മ്..മനസ്സിലായി ഏട്ടത്തി.. “”

“നേരം ഒരുപാട് ആയി നീ ഉറങ്ങിക്കോ ഞാൻ പോട്ടെ…”
എന്റെ മുടിയിഴകളിൽ ഒന്ന് തഴുകി ഏട്ടത്തി പോയി..

ഇരുട്ടിൽ നിദ്ര പ്രാപിച്ച ഭൂമിദേവിയെ വീക്ഷിച്ച് ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു എന്റെ മടിയിൽ കിടന്നുറങ്ങുന്ന ദേവൂട്ടിയുടെ തലയിൽ തഴുകി കൊണ്ട്… മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു..

“ഭദ്ര… എന്റെ മനസ്സിൽ ഇപ്പോൾ അവൾ മാത്രം… അവളുടെ മുഖം.. ഏട്ടത്തി അവളെപ്പറ്റി പറഞ്ഞത് അത്രയും മനസ്സിൽ തങ്ങി നിൽക്കുന്നു…ജീവിതത്തിൽ ഒരുപാട് വേദനകൾ മാത്രം അനുഭവിച്ച കുട്ടി…
അവളുടെ കരിമഷി എഴുതിയ മിഴികളിൽ ഞാൻ കണ്ട നനവുകളിലും കവിളിണകളിൽ ഒളിപ്പിച്ച ചെറുപുഞ്ചിരിയിലും, അവൾ ഈ ചെറുപ്രായത്തിലും അനുഭവിച്ചു തീർത്ത സങ്കടങ്ങൾ എനിക്ക് ഇപ്പോൾ കാണാം…
ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കിയാണ് അവൾ നടക്കുന്നത് എന്ന് ഇന്നലെ കണ്ടപ്പോഴെ എനിക്ക് തോന്നിയിരുന്നു…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025