Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

എന്റെ ശബ്ദം കേട്ട് എന്നെ അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..എല്ലാം മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു തന്നെ…”ഭദ്ര… എനിക്ക് നിന്നെ ഇഷ്ട്ടമാണ്.. ആദ്യം കണ്ടതു മുതൽ…വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നു… നിന്നെ ഇതിനു മുൻപ് ആരെങ്കിലും ഇത്ര മേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല.. പക്ഷെ ഒന്നുറപ്പാണ്, നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല….. നിന്നെകുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ എന്റെ പ്രണയം നിന്നോട് പറയുന്നത്..
ഞാൻ നിനക്ക് ആരാകും എന്ന് ചോദിച്ചാൽ,,. എന്റെ ജീവിതം തുടങ്ങിയത് നിന്റെ കൂടെ അല്ല, പക്ഷെ നിനക്ക് ഞാൻ വാക്ക് തരുന്നു എന്റെ ജീവിതത്തിനു അവസാനം ഉണ്ടെങ്കിൽ അതു നിന്റെയൊപ്പം ആയിരിക്കും.. ആ അവസാന നിമിഷം വരെയും ഞാൻ നിന്റെ കൂടെയുണ്ടാകും… “”അത്രയും ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അതുവരെയും കുസൃതിനിറഞ്ഞിരുന്ന മിഴിയിണകൾ ഈറനണിഞ്ഞിരുന്നു … പിന്നിലേക്ക് രണ്ട് ചുവടുകൾ വച്ച അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നകന്നു..
ഞാൻ ഒരുപാട് വിളിച്ചുവെങ്കിലും എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ പോയി… അവളുടെ ആ പ്രതികരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു…. ഞാൻ കാണിച്ചതു എടുത്തുചാട്ടം ആയോ എന്നു തോന്നി എനിക്ക് അപ്പോൾ….

പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തതു… ഓഫീസിൽ ഒപ്പം വർക്ക്‌ ചെയ്യുന്ന ജെയിംസ് ആയിരുന്നു അതു…

“ഹലോ ജെയിംസ്…”

“ഹലോ സർ, ഒരു ബാഡ് ന്യൂസ്‌ ഉണ്ട്.. ”

“എന്താ ജെയിംസ്… ”

“സർ നമ്മുടെ ഓഫീസിലെ വൈഗ…. ”

“Yes വൈഗ.. ”

“ആ കുട്ടി ആത്മഹത്യ ചെയ്തു… ”

“What …. ”

“അതെ സർ പിന്നെ,,, ഒരു കാര്യം കൂടി ഉണ്ട്..
She was pregnant, 2 മാസം ആയിരിക്കുന്നു.”

ജെയിംസ് അവസാനം പറഞ്ഞ വാക്കുകൾ എന്റെ തലച്ചോറിലേക്ക് ഒരു മിന്നൽ പിണര് പോലെ ഇരച്ചു കയറി..
വൈഗയുടെ മരണ വാർത്ത എനിക്ക് ഒട്ടും ഉൾകൊള്ളാനായിരുന്നില്ല..ഇന്നലെ വൈകുന്നേരം കണ്ടു പിരിഞ്ഞ അവളുടെ മുഖം മനസ്സിൽ മായാതെ കിടപ്പുണ്ട്… ജെയിംസിനോട്‌ കൂടുതൽ ഒന്നും പറയാൻ ആകാതെ ഞാൻ ഫോൺ വച്ചു…

ഇരുണ്ടു മുറുകിയ കാർമേഘങ്ങൾക്ക് കീഴെയായ് ദൂരെക്കു നടന്നകലുന്ന എന്റെ ഭദ്രയെ നോക്കി നിന്ന ആ നേരം എന്റെ മനസ്സിൽ ഓർമ്മ വന്നത് വൈഗ കഴിഞ്ഞ ദിവസം അവസാനമായി മുഖപുസ്തകത്തിൽ കുറിച്ചിട്ട വരികൾ ആയിരുന്നു…

“”പിരിയാൻ തുനിഞ്ഞു കഴിയാതെ ഞാൻ
നനവാർന്ന മിഴികൾ തുടക്കുമ്പോൾ ചിതറുന്നൊരെൻ സ്നേഹ ഹൃദയത്തിനുള്ള
ചിതയാകുന്നു നിന്റെ ഓർമ്മകൾ….
എന്നോളം ആർദ്രമായ് നിന്നെയാരും
സ്നേഹിച്ചിട്ടില്ല..
എന്നിലും തീവ്രമായ് നിന്നെയാരും
ആഗ്രഹിച്ചിട്ടുമില്ല….
എന്നെക്കാൾ മനോഹരമായി, നിശബ്ദമായി മറ്റാരാണ് നിന്നെ പ്രണയിക്കുക…””

________**********________

(തുടരണോ…?? )

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025