Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

വരുമെന്നതിനാൽ വീടിന്റെ താക്കോൽ അടുത്തുള്ള വീട്ടിൽ എൽപ്പിച്ചിട്ടാണ് അവർ പോയിട്ടുള്ളത്…….അത് കൊണ്ട് ഭദ്രയോടൊപ്പം അങ്ങോട്ടേക്ക് പോകാൻ സെലിൻ ഉണ്ടാകുമെന്നുള്ളത് എനിക്കും ഒരു ആശ്വാസമായിരുന്നു……എന്റെ ടെൻഷൻ തിരിച്ചറിഞ്ഞ സെലിൻ എന്നോട് വെറുതെ വിഷമിക്കേണ്ടന്നും ഭദ്രയെ സേഫ് ആയി അവിടെ കൊണ്ടു പോയി തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടോളാമെന്ന് എനിക്ക് ഉറപ്പ് തന്നു……
ആവശ്യമില്ലാതെ ഓരോന്ന് കൂടുതലായി ആലോചിച്ച് ടെൻഷൻ അടിക്കുന്ന എന്റെ സ്വഭാവത്തെ അവൾ കളിയാക്കി…..സെലിന്റെ ഒപ്പം പൊയ്ക്കോളാമെന്ന് ഭദ്രയും പറഞ്ഞതോടെ എന്റെ മനസ്സ് സ്വസ്ഥമായി……..

 

 

 

കൊച്ചിയിൽ നിന്നും പുറപ്പെട്ട് തൃശ്ശൂർ എത്താറായപ്പോഴായിരുന്നു എനിക്ക് ജസ്റ്റിന്റെ കാൾ വന്നത്…..സമയം രാത്രി ഏഴ് മണിയായിരുന്നു അപ്പോൾ….

 

“”ഹലോ ജസ്റ്റിൻ……. “”

 

 

“”ഹാ അനന്തു സെലിനെ വിളിച്ചിട്ട് കിട്ടുന്നില്ല…ഞാൻ ഉച്ച കഴിഞ്ഞത് മുതൽ വിളിക്കുന്നതാ….നിന്നെയെങ്ങാനും കോൺടാക്ട് ചെയ്തിരുന്നോ അവൾ….. “”

 

 

 

“”ആ ജസ്റ്റിൻ,,, സെലിൻ ഭദ്രയോടൊപ്പം ഭദ്രയുടെ അങ്കിളിന്റെ വീട്ടിൽ പോയിരിക്കുവാ….””

 

 

 

 

“”അതെനിക്കറിയാം അനന്തു…ഉച്ചക്ക് വിളിച്ചപ്പോൾ സെലിൻ ആ കാര്യം എന്നോട് പറഞ്ഞിരുന്നു…. ഞാൻ ഇന്ന് ഇവിടെ തൃശ്ശൂര് ഒരു ക്ലയന്റ് മീറ്റിംഗ് ന് വന്നതാ…മീറ്റിംഗ് കഴിഞ്ഞ് ഇന്ന് പോകുന്നതിന് മുൻപ് കാണാമെന്ന് സെലിൻ പറഞ്ഞിരുന്നു…..””

 

 

“”ജസ്റ്റിൻ ഇപ്പോൾ തൃശ്ശൂർ ഉണ്ടോ….””

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025