Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

 

 

“”യെസ്,, ഞാനിവിടെ പൂങ്കുന്നത്ത് ഉണ്ട്…””

 

 

“”ഓക്കേ ഞാനിപ്പോൾ തൃശ്ശൂർ എത്തും…ജസ്റ്റിൻ അവിടെ തന്നെ നിൽക്കു….””

 

“”ഓക്കേ……”””

 

ജസ്റ്റിന്റെ കാൾ കട്ട്‌ ചെയ്‌തതിന് ശേഷം ഞാൻ സെലിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു….ഔട്ട്‌ ഓഫ് കവറേജ് എന്നായിരുന്നു കാണിച്ചത്…. ഉടനെ ഞാൻ ഭദ്രയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു….. ഫുൾ റിങ് ചെയ്‌തുവെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല……
പത്ത് മിനിറ്റ് മുൻപ് ഞാൻ ഭദ്രയുടെ ഫോണിലേക്ക് വിളിച്ച് അവളോടും സെലിനോടും സംസാരിച്ചതാണ്…അവർ അവിടെ നിന്നും പോരാൻ നിൽക്കുകയാണെന്നാണ് അപ്പോൾ എന്നോട് പറഞ്ഞത്….. എന്നിട്ട് ഇപ്പോൾ വിളിച്ചിട്ട് രണ്ടിനെയും കിട്ടുന്നില്ല….വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാൻ…..വീട്ടിലേക്ക് വിളിച്ചാലോ എന്ന് തോന്നിയെങ്കിലും ഇനി അവർ അവിടെയും എത്തിയിട്ടില്ലെങ്കിൽ വീട്ടുകാർ ടെൻഷൻ അടിക്കും…ഒരിക്കൽ കൂടി ഭദ്രയുടെയും സെലിന്റെയും നമ്പറുകളിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല…..പിന്നെ ഞാൻ ഏട്ടത്തിയെ വിളിച്ചു നോക്കി…. പക്ഷെ ഏട്ടത്തി ഏട്ടന്റെയും ദേവൂട്ടിയുടെയും ഒപ്പം ഏട്ടത്തിയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു….നാളെയെ വരൂ എന്ന് പറഞ്ഞു….ഭദ്രയുമായി ഏട്ടത്തി ഉച്ചയ്ക്ക് ഫോണിൽ സംസാരിച്ചിരുന്നു….പിന്നെ അവർ തമ്മിൽ കോൺടാക്ട് ചെയ്തിട്ടില്ല…..ഏട്ടത്തി എന്നോട് കാര്യം തിരക്കിയെങ്കിലും ഞാൻ വെറുതെ ആളെ ടെൻഷൻ അടിപ്പിക്കേണ്ടെന്ന് കരുതി കൂടുതലൊന്നും പറയാതെ കാൾ കട്ട്‌ ചെയ്തു……അപ്പോഴേക്കും എന്റെ കാർ പൂങ്കുന്നം എത്തിയിരുന്നു…..ജസ്റ്റിൻ അവിടെ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു…..ജസ്റ്റിൻ വന്ന് കാറിൽ കയറി…..അവനും ആകെ ടെൻഷനടിച്ചിരിക്കുവാണ്…….

 

 

“”അനന്തു,,,, സെലിൻ എവിടെ…എത്ര നേരമായി ഞാൻ അവളെ വിളിക്കുന്നു…..”””
ജസ്റ്റിന്റെ ശബ്ദം ഇടറിയിരുന്നു….

 

 

“”എനിക്കറിയില്ല….ഭദ്രയെയും വിളിച്ചിട്ട് കിട്ടുന്നില്ല…. കുറച്ച് മുൻപ് ഞാൻ അവരോട് സംസാരിച്ചതായിരുന്നു…. അപ്പോൾ അവരവിടെ നിന്നും പോരാൻ നിൽക്കുവാണെന്നാണ് പറഞ്ഞത്…. “””

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025