Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

 

 

“”പിന്നെ അവര് രണ്ട് പേരും എവിടെപ്പോയി….. എനിക്കാകെ പേടിയാവുന്നു അനന്തു….നേരം രാത്രിയായി തുടങ്ങി….. “”

 

 

 

 

“”എനിക്കും ന
ല്ല ടെൻഷനുണ്ട് ജസ്റ്റിൻ…. ഭദ്രയാണെങ്കിൽ ക്യാരീങ്ങും ആണ്…. അവൾക്കിനി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായൊന്നും അറിയില്ല…. സെലിനെയെങ്കിലും വിളിച്ചിട്ട് കിട്ടിയാലല്ലേ എന്താണെന്ന് അറിയാൻ പറ്റൂ….. “””

 

 

 

“”എന്നാൽ ഇനി സമയം കളയണ്ട അനന്തു വണ്ടിയെടുക്ക്…നമുക്ക് നേരെ ഭദ്രയുടെ അങ്കിളിന്റെ വീട്ടിലേക്ക് പോകാം……”””

ജസ്റ്റിൻ ധൃതി പിടിച്ചു….അത് തന്നെയാണ് ശരിയെന്ന് എനിക്കും തോന്നി….നേരം ഇരുട്ടും തോറും മനസ്സിലെ ഭയം കൂടുകയാണ്….ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു…. ഇടയ്ക്ക് യാത്രയ്ക്കിടയിൽ ജസ്റ്റിൻ സെലിന്റെയും ഭദ്രയുടെയും നമ്പറുകളിലേക്ക് മാറി മാറി ട്രൈ ചെയ്യുന്നുണ്ടായിരുന്നു…..ഒടുക്കം ഞാൻ രണ്ടും കല്പിച്ച് വീട്ടിലേക്ക് വിളിച്ചു നോക്കി….രണ്ടാളും വീട്ടിലും എത്തിയിട്ടില്ലെന്നു അമ്മ പറഞ്ഞതോടെ ഞാനും ജസ്റ്റിനും കൂടുതൽ അസ്വസ്ഥരായി…..

 

 

 

രാത്രിയിലെ ട്രാഫിക് ബ്ലോക്കും തരണം ചെയ്ത് ഞങ്ങൾ സുരേന്ദ്രനങ്കിളിന്റെ വീട്ടിൽ എത്തുമ്പോൾ സമയം എട്ടു മണി കഴിഞ്ഞിരുന്നു….വരുന്ന വഴി ഞങ്ങൾ ഒരു ഘോഷ യാത്ര കണ്ടിരുന്നു….സമീപത്തെ ഏതോ അമ്പലത്തിലെ ഉത്സവമാണെന്ന് തോന്നി….അതെ അത് തന്നെയാണ്….കുറച്ച് ദിവസം മുൻപ് സംസാരത്തിനിടയിൽ ഈ ഉത്സവത്തെപ്പറ്റി ഭദ്ര പറഞ്ഞത് എനിക്ക് ഓർമ്മ വന്നു……കാറിൽ വന്നിറങ്ങുമ്പോൾ തന്നെ സമീപത്തെ വീടുകളിലൊന്നും ആരുമില്ലെന്ന് എനിക്ക് തോന്നി….ഒരു പക്ഷേ എല്ലാവരും ഉത്സവത്തിൽ പങ്കെടുക്കാൻ പോയിട്ടുണ്ടായിരിക്കും…..

 

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025