Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

അവൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പോകാനായി താഴേക്ക് പോയി. കുറച്ചു നേരത്തിനു ശേഷം സ്റ്റെപ് ഇറങ്ങി വരുന്ന അഞ്ജുവിനെ കണ്ട ഹരിയുടെ പോലും വായ തുറന്നു പോയി, സാരിയിൽ അതീവ സുന്ദരിയായി, ചുവന്ന ചുണ്ട് ലൈറ്റ് ആയി ലിപ്സ്റ്റിക് ഇട്ട് കൂടുതൽ സുന്ദരമാക്കി, പൊക്കിൾ ചുഴിയുടെ മനോഹാരിത സൂക്ഷിച്ചു നോക്കുന്നവർക്ക് മനസിലാകുന്ന തരത്തിൽ താഴ്ത്തി ഉടുത്തു, കണ്ണിൽ മഷി എഴുതി, മനോഹരമായ പൊട്ടു തൊട്ട്. അപ്സരസായി വരുന്ന തന്റെ ഭാര്യ രണ്ടും കല്പിച്ചാണെന്നു ഹരി മനസിലാക്കി.

 

“” ഇന്നെന്താ മോളെ പ്രത്യേകത, ഓഫീസിൽ ഫങ്ക്ഷന് വല്ലോം ഉണ്ടോ “” അമ്മയുടെ ചോദ്യം കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത് .

 

“”ആ ഉണ്ട് അമ്മെ. അമ്മയോട് അവൾ പറഞ്ഞിരുന്നില്ലേ, ഇന്ന് അവരുടെ ഓഫീസിൽ വെൽ ഡ്രസ്സ് ഡേ ആണ്. ഏറ്റവും നന്നായി ഡ്രസ്സ് ധരിച്ചു പോകുന്നവർക്ക് സമ്മാനം ഉണ്ട് “” മറുപടി എന്ത് പറയും എന്ന് ആലോചിച്ചിരുന്നു അവൾക്ക് പകരം പെട്ടെന്ന് ഹരി പറഞ്ഞു.

 

“”ഒരു റാഫി ആണ് ജഡ്ജ് “” അവളെ നോക്കി കണ്ണിറുക്കി കൊണ്ട് അവൻ തുടർന്നു.

 

അവൾ അവനെ കണ്ണുരുട്ടി ദേഷ്യം കാണിച്ചു.

 

“”ഓ അത് ശരി, നന്നയിട്ടുണ്ട് മോളെ, സമ്മാനം കിട്ടിയാൽ വൈകിട്ട് ഫുഡ് മോൾടെ ചിലവാണ്”” ‘അമ്മ അവളെ അഭിനന്ദിച്ചുകൊണ്ട് തമാശയായി പറഞ്ഞു .

 

“” പിന്നെ ഈ സമ്മാനം കിട്ടിയാൽ, ഭയങ്കര ചെലവ് തന്നെ ആകും അമ്മെ”” എന്ന് പറഞ്ഞു കൊണ്ട് ഹരി കഴിച്ചിട്ട് എഴുന്നേറ്റു .

 

അവളും പെട്ടെന്ന് കഴിച്ചു എന്ന് വരുത്തി, അവനൊപ്പം പോകാനായി ഇറങ്ങി.

 

“” നീ ഇന്ന് നിന്നെ ഞാൻ കൊണ്ടുവിടാൻ വരുമ്പോൾ റാഫിയെ ഒന്ന് പരിചയപെടുത്തുമോ”” കാർ  ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഹരി അവളോട് ചോദിച്ചു.

 

“” എന്തിന് , അതിന്റെ ആവശ്യമില്ല, എന്നിട്ട് നിനക്ക് വേണ്ടാത്ത കാര്യങ്ങൾ പ്ലാൻ ചെയ്യാനല്ലേ , ഓഫീസിൽ എനിക്ക് ഒരു നല്ല ഇമേജ് ഉണ്ട് അത് കളയാൻ ഞാനില്ല “” അഞ്ജു പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025