Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ ! എന്റെ സ്വപ്ന സുന്ദരി

പെട്ടെന്ന് ശക്തിയായി ഒരു കൈ എന്റെ വലത്തെ തോളിൽ വന്ന് പതിച്ചു. ആ കൈ എന്നെ തിരിച്ചു നിർത്തി. അത് ഒരു പെൺകുട്ടിയായിരുന്നു. മഞ്ഞ ടോപ്പും ജീൻസും ഷോളുമാണ് വേഷം .കൈയിൽ ഒരു ഷോപ്പിംഗ് ബാഗുണ്ട്. നല്ല സ്വർണ്ണ നിറമുള്ള പെൺകുട്ടി . അത്യാവശ്യം മേക്ക് അപ്പ് ഒക്കെ മുഖത്തുണ്ട്. അത്യാവശ്യം കൊഴുത്ത ശരീരം എന്നാലും സ്ലിം ബ്യൂട്ടിയാണ്.ഇത്രയും ഞാൻ സെക്കന്റുകൾ കൊണ്ട് നിരീക്ഷിച്ചറിഞ്ഞതാണ്.

എന്നെ തിരിച്ച് നിർത്തിയതും ശക്തിയായി അവളുടെ വലത്തെ കൈ എന്റെ ഇടത്തെ കരണത്തു പതിച്ചു.

“ഠോ” ………..

ഈരേഴു പതിനാലു ലോകവും ഞാൻ ആ നിമിഷം കണ്ടു. എന്റെ തലയ്ക്കു ചുറ്റും ഒരായിരം പൂമ്പാറ്റകൾ വട്ടമിട്ട് പറന്നു . കണ്ണുകളിൽ ഇരുട്ട് കയറി ചെവിയിൽ ഒരു മൂളലു മാത്രം.

” കൂ …………………. ”

എന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തെറിച്ച് തറയിൽ വീണിരുന്നു.
സമയം ഉച്ചയായതു കൊണ്ട് തിരക്കില്ല എന്നാലും അവിടെ നിന്നവർ എന്നെയും അവളെയും മാറിമാറി നോക്കുന്നു. ഞാൻ എന്തെന്നറിയാതെ സ്തംഭിച്ചു നിൽക്കുകയാണ്.

“അനൂ ഒന്നും ചെയ്യല്ലേ ”

ഒരു പെൺകുട്ടി വിളിച്ച് പറഞ്ഞു കൊണ്ട് ഓടി എന്നെ അടിച്ച പെൺകുട്ടിയുടെ അടുത്ത് വന്നു.

“എടി ഇത് അവനല്ല നിനക്ക് ആള് മാറി .അവൻ ദാ താഴെ നിൽക്കുന്നു. ”

ഓടി വന്ന പെൺകുട്ടി എന്നെ അടിച്ച ആ സുന്ദരിയോട് കിതച്ചു കൊണ്ട് പറഞ്ഞു. ഒരു നിമിഷം അവൾ ഞ്ഞെട്ടി വിറച്ചു നിന്നു.

അതിൽ നിന്നും അവൾ ആള് മാറിയാണ് എന്നെ അടിച്ചത് എന്ന് എനിക്ക് മനസ്സിലായി.
എന്റെ വായ്ക്കുള്ളിൽ ഒരു നനവ് പടർന്നു അത് ചുണ്ടുകളിൽ എത്തി ചുണ്ടിൽ തൊട്ട് നോക്കിയപ്പോൾ ചോര അടിയുടെ ആഘാതത്തിൽ കവിളിന്റെ ഉൾവശം പല്ലിൽ തട്ടി മുറിഞ്ഞതാണ്. അവൾ തല താഴ്ത്തി നിൽക്കുകയാണ്. എനിക്ക് ദേഷ്യം ഇരച്ചുകയറി.

“ർ ർ ർ ർ………”

എന്റെ മൊബൈൽ റിംഗ് ചെയ്തപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. ഞാൻ നിലത്ത് ചുറ്റും നോക്കി ,തറയിൽ കിടക്കുകയാണ് മൊബൈൽ .ഞാൻ അത് വേഗം കയ്യിലെടുത്തു. ഭാഗ്യത്തിന് ഫോണിന് ഒന്നും പറ്റിയിട്ടില്ല. ഞാൻ സ്ക്രീനിൽ നോക്കി ജിത്തുവാണ്, ഒരു കണക്കിന് ഇതിനെല്ലാം കാരണക്കാരൻ ഇവനാണ്.
ഞാൻ വേഗം ഫോണെടുത്തു.

“ഹലോ ”

“എടാ ഞാൻ നിന്റോടെ മലയാളത്തിൽ പറഞ്ഞതല്ലേ എന്റെ ഷോറൂമിൽ വച്ച് കാണാമെന്ന് ” ഞാനവനോട് ദേഷ്യപ്പെട്ടു, അവളോടുള്ള എന്റെ ദേഷ്യം മൊത്തം ഞാൻ അവനോട് നിർത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025