Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

” മോനെ…. നീ പറഞ്ഞതു വച്ച് അവൾ വളരെ നല്ല കുട്ടിയാണ്…. അവളും നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ നീ അവളെ വിളിച്ചുകൊണ്ട് വന്നിരുന്നെങ്കിൽ ഇരുകൈയും നീട്ടി ഞാൻ അവളെ സ്വീകരിക്കിച്ചേനെ…. പക്ഷെ ഇത്…. ഒരു സ്ത്രീ അവളുടെ കുഞ്ഞിന്റെ അച്ഛന്റെ പേര് തുറന്നു പറയുന്നില്ലെങ്കിൽ അതിന് തക്കതായ ഒരു കാരണം ഉണ്ടാകും…. അവളുടെ രഹസ്യങ്ങൾ അവളുടെതാണ്…. എന്റെ മോൻ അതിൽ കൈ കടത്തരുത്…. അവൾക്ക് ഇഷ്ടമല്ലാത്ത പക്ഷം നീ ആ കുഞ്ഞിന്റെ അച്ഛൻ ആരെന്ന് അവളോട്‌ ചോദിക്കരുത്…. സമനില തെറ്റിയിരിക്കുകയായിരിക്കും ആ കുട്ടി…. കൂടുതൽ സങ്കടത്തിലാക്കിയാൽ വല്ല അവിവേകവും ആ കുട്ടി കാണിച്ചാൽ എന്റെ കുഞ്ഞിന് ഈ ജന്മത്തിൽ മനസമാധാനം കിട്ടില്ല …. ”

” പക്ഷെ അമ്മേ…. ആ രാജു…. ”
അവൻ ഇടയ്ക്ക് കയറി പറഞ്ഞു…

” ഞാൻ പറയട്ടടാ…. ഈ കാര്യം അവളോട് തിരക്കരുതെന്നേ ഞാൻ പറഞ്ഞുള്ളു…. ആ ദുഷ്ടന്റെ കൈയിൽ അവളെ വിട്ടു കൊടുക്കാൻ പറഞ്ഞില്ല….ആ കല്യാണം നടക്കരുത്…. എന്ത് ചെയ്തും അത് മുടക്കണം…. ആ കുട്ടിയെ സങ്കടകടലിൽ നിന്നും രക്ഷിക്കാൻ എന്റെ കുട്ടിക്ക് കഴിയും….”
അമ്മയുടെ വാക്കുകൾ അവന്റെ മുന്നിൽ പുതിയ ഒരു വഴി തുറക്കുകയായിരുന്നു…. എങ്ങനെയും ഈ കല്യാണം മുടക്കുമെന്ന് അവൻ മനസ്സിലുറപ്പിച്ചു…. അതോടൊപ്പം ഇവിടെ നിന്നും തിരികെ പോകുമ്പോൾ ഒരു നല്ല കൂട്ടുകാരിയുടെ സ്ഥാനമായിരിക്കണം ഇന്ദുവിനെന്നും അവൻ തീരുമാനിച്ചു…. അവളുടെ രഹസ്യങ്ങൾ അവളുടേത് മാത്രമാകട്ടെ…..

ഈ സമയം കുളപ്പടവിൽ ഇന്ദു ഇരിക്കുന്നുണ്ടായിരുന്നു…. തല കാൽ മുട്ടിനു മുകളിൽ വച്ച് ചുരുണ്ടു കൂടിയിരുന്ന് ഏങ്ങലടിക്കുകയായിരുന്നു അവൾ…..

” ഡി… നീ എന്താ ഇങ്ങനെ…. കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു… എന്നും നട്ടപാതിരായ്ക്ക് ഇവിടെ വന്നിരുന്ന് എന്തിനാ നീ കരയുന്നത്..??… നിനക്ക് ഇഷ്ടമല്ലാത്ത കല്യാണമാണെങ്കിൽ അത് അങ്ങ് തുറന്ന് പറഞ്ഞൂടെ….”
ആരതിയുടെ ശബ്ദമായിരുന്നു അത്…. രാത്രിയിൽ ആരോടും പറയാതെ ഇന്ദു റൂമിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ പിന്നാലെ വന്നതായിരുന്നു അവൾ….

” നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്…. എനിക്ക് കുറച്ചു സമയം ഒറ്റയ്ക്ക് ഇരിക്കണം….”
ഇന്ദു ഉറച്ച ശബ്ദത്തിൽ പറഞ്ഞു….

” എന്താടി നിനക്ക് പട്ടിയെ…. ഇങ്ങനൊന്നുമല്ലായിരുന്നല്ലോ നീ…. ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായി…. എന്താ നിനക്ക് പറ്റിയെ???.. ”
ആരതി അപേക്ഷയുടെ സ്വരത്തിൽ ചോദിച്ചു….

” എങ്ങനെയാടി ഞാൻ ചിരിക്കൂന്നേ…. എന്തൊക്കെയാ എന്റെ ചുറ്റും നടക്കുന്നേ….. ആരെങ്കിലും എന്റെ ഭാഗം കേൾക്കാൻ സമ്മതിച്ചോ….എന്നെ ഓർത്തിട്ടല്ല…. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്തിട്ടാണ് എന്റെ സങ്കടം….”
കരഞ്ഞുകൊണ്ട് ഇന്ദു പറഞ്ഞു….

” ശെടാ…. ഇതാണിപ്പോ പ്രശ്നമായേ…. ഡി നിന്റെ കുഞ്ഞിന്റെ അച്ഛൻ തന്നല്ലേ നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നെ…. സ്വന്തം കുഞ്ഞിന്റെ ഭാവി ഒരു അച്ഛന്റെ കൈയിൽ സുരക്ഷിതമല്ലേ…. സത്യം പറ… വേറെ ആരെയൊക്കെ പ്രേമിച്ചാലും നീ ആ രാജുവിനെ പോലെ ഒരു ആഭാസനെ ഇഷ്ടപെടില്ലന്ന് എനിക്ക് നല്ലപോലെ അറിയാം…. പിന്നെ എല്ലാവരും ഇത്രയും ഉറപ്പിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കേണ്ടി വന്നു…. ഇതോടെ ആ തെറ്റിദ്ധാരണ മാറി…. ഡി…. അയാൾ നിന്നെ ബലമായിട്ട്….. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025