Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

അങ്ങനെ ആ ദിവസം വന്നെത്തി…. ചേച്ചിയുടെ കല്യാണത്തിന് അമലേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മിട്ടായി കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു എനിക്ക്…. ആളെ വിളിക്കാൻ പോയ സമയത്താണ് കുളിച്ചൊരുങ്ങി നിൽക്കാൻ ഞാൻ കുളപ്പടവിലേക്ക് പോയത്…. പക്ഷെ കണ്ടതോ കുളത്തിൽ നിന്നും ഞാൻ പൊങ്ങി വന്നപ്പോൾ ഈറനോടെ….. നാണക്കേട് കൊണ്ട് ആളുടെ മുഖത്ത് നോക്കാനാവാതെ ഞാൻ മാറി നടന്നു… പക്ഷെ ആ കണ്ണുകളിലെ പ്രണയം എനിക്ക് എന്നും കാണാമായിരുന്നു…. എന്റെ മനസ്സ് നിറഞ്ഞത് അത് കണ്ടപ്പോളാണ്…. ഓരോ തവണ ഈ വീടിന്റെ പടിയിറങ്ങി പോകുമ്പോളും എന്റെ ഹൃദയം പറിച്ചു കൊണ്ട് പോകുന്നത് പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്….. ഒന്ന് കാണാനുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് അരവിന്ദേട്ടന്റെ കാലൊടിഞ്ഞ് കിടന്നപ്പോൾ ഞാൻ അമലേട്ടനെ ഫോണിൽ വിളിച്ചത്… പക്ഷെ ആ ശബ്ദം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ പോലും സാധിച്ചില്ല…. ഓരോ പ്രാവശ്യം പോകുമ്പോളും എനിക്ക് തരുന്ന മധുരമുള്ള ഓർമകളാണ് അടുത്ത വരവ് വരെ കാത്തിരിക്കാനുള്ള എന്റെ ഊർജം…. പക്ഷെ കഴിഞ്ഞ തവണ…… ”
അറിയാതെ ഇന്ദുവിന്റെ വാക്കുകൾ മുറിഞ്ഞു പോയി…. എല്ലാം കേട്ട് ശില പോലെ നിൽക്കുകയായിരുന്നു ആരതി….” ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സംഭവവും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവവും രണ്ടും നടക്കുന്നത് അമലേട്ടന്റെ കഴിഞ്ഞ വരവിലാണ്…. അതും ഒരേ ദിവസം…..
അന്ന് ഒരു ഉച്ച സമയത്ത് നടക്കാൻ ഇറങ്ങിയ അമലേട്ടനെ ഒരുപാട് നേരമായിട്ടും കാണാഞ്ഞിട്ട് ഞാൻ അന്വേഷിച്ചു ചെന്നപ്പോൾ വയലിലുള്ള ഓലപുരയിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്…. ഭയന്ന് പോയ ഞാൻ ഓടി അടുത്ത് ചെന്നപ്പോളാണ് ആൾ ഒരു കുപ്പി ചാരായം ഒറ്റയ്ക്ക് കുടിച്ച് ബോധം പോയി കിടക്കുകയാണെന്ന് മനസ്സിലായത്…. ആദ്യം ദേഷ്യം തോന്നിയെങ്കിലും ആ ബോധമില്ലത്ത അവസ്ഥയിൽ പോലും ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി…. പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കിയ എന്നെ അമലേട്ടൻ വലിച്ചടിപ്പിച്ചു…. ആദ്യം കുതറി മാറാൻ ശ്രമിച്ചെങ്കിലും വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന പുരുഷന്റെ കരവലയത്തിൽ….. ഞാൻ ഏറ്റവും സുരക്ഷിതയാകും എന്ന് ഉറപ്പുള്ള ആ ഇടനെഞ്ചിന്റെ ചൂട് പറ്റിയപ്പോൾ ഞാൻ അറിയാതെ എന്നെ തന്നെ മറന്നു പോയി….എന്നിലെ സ്ത്രീ പൂർണയാകുമ്പോൾ ഞാൻ തികച്ചും സന്തോഷവതിയായിരുന്നു… ഇന്ന് വരെ അതോർത്ത് എനിക്ക് വിഷമം തോന്നിയിട്ടില്ല…. കാരണം ഞാനും ഉള്ളിന്റെ ഉള്ളിൽ അതാഗ്രഹിച്ചിരുന്നു….. അതിൽ അമലേട്ടനെ കുറ്റം പറയാനാകില്ല…. ഒരു പക്ഷെ ഞാൻ ശക്തമായി ഒന്ന് എതിർത്തിരുന്നെങ്കിൽ അന്ന് ഒന്നും സംഭവിക്കില്ലായിരുന്നു….. തെറ്റ് എന്റേതാണ്….. ഞാനാണ് തെറ്റുകാരി…. ”
അവൾ മുട്ടിനു മുകളിൽ തല വച്ച് കുനിഞ്ഞിരുന്നു…. എന്താണ് പറയേണ്ടത് എന്ന് പോലും അറിയാതെ ആരതി അവളുടെ അടുത്തിരുന്ന് അവളെ ചേർത്തു പിടിച്ചു……

” പക്ഷെ എന്തിനാടി നീ ആ മനുഷ്യനെ ഒരു പട്ടിയെ ആട്ടി പായിക്കും പോലെ ഈ വീട്ടിൽ നിന്നും ഓടിച്ചത്…. അന്നത്തെ സംഭവത്തെ പറ്റി അരവിന്ദേട്ടൻ എന്നോട് പറഞ്ഞിരുന്നു….. നിന്നെ കല്യാണം ആലോചിക്കാനല്ലേ ആ പാവം ഇവിടെ വന്നത്…. ”
സ്വഭാവികമായും തോന്നാവുന്ന ഒരു സംശയം ആരതി അവളോട് ചോദിച്ചു….

” അതിന്റെ കാരണമാണ് ഞാൻ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത സംഭവം….. നടന്ന സംഭവങ്ങളൊന്നും അമലേട്ടന് ഓർമയില്ലന്ന് മനസ്സിലായപ്പോൾ ആദ്യം ഞാൻ തളർന്നു പോയി…… എല്ലാം തുറന്നു പറയാനുള്ള ധൈര്യത്തിനായാണ് അമലേട്ടൻ എഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ ക്ഷേത്രത്തിലേക്ക് പോയത്….. പക്ഷെ അവിടെ എന്നെ കാത്ത് ഒരു അതിഥിയുണ്ടായിരുന്നു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025