ഇന്ദു വീണത് കണ്ട് പത്മാവതി വെപ്രാളംപെട്ട ഇന്ദുവിന്റെ അരികിലേക്ക് വന്നു…
“””””ഇന്ദു….””””
പത്മവതിയുടെ വിളികേട്ട് തിരിഞ്ഞു നോക്കിയ ഊർമിള കാണുന്നത് നിലത്ത് ബോധം മറിഞ്ഞു കിടക്കുന്ന ഇന്ദുമതിയെയാണ്.
ഊർമിള വർഷയെ വിളിച്ചു എഴുന്നേൽപ്പിച്ചു… ശേഷം ഇന്ദുമതിയെ താങ്ങി പിടിച്ചു അവളുടെ മുറിയിലേക്ക് കൊണ്ട് പോയി കട്ടിലിൽ കിടത്തി….
>>>>>>>>>>><<<<<<<<<
ഇതേ സമയം വള്ളിയങ്കാട്ട് മന…..
മനയിലെ വലിയ പൂജമുറിയിൽ ഹോമകുണ്ഡത്തിന് മുന്നിൽ ഇരിക്കുകയാണ് വലിയ തിരുമേനി….
തന്റെ മുന്നിലെ ഹോമകുണ്ഡത്തിൽ എരിയുന്ന അഗ്നിയിലൂടെ അയാൾ അവിശ്വസനീയമായ കാഴ്ചകൾ കാണുകയാണ്… പക്ഷെ അയാളുടെ മുഖം സാധാരണ പോലെ തന്നെ ശാന്തം ആണ്… യാതൊരു ഭയവും ആ മുഖത്ത് നിഴലടിക്കുന്നില്ല….
കർമ്മം പൂർത്തീകരിക്കാൻ അവരെ സഹായിക്കുക എന്നത് സന്യാസിയുടെ നിയോഗം ആണ് അത് പോലെ സംഭവിച്ച കാര്യങ്ങൾ മറ്റുള്ളവരോട് വ്യക്തമാകുക എന്നത് വലിയ തിരുമേനിയുടെയും…
തനിക് മുന്നിൽ പ്രത്യക്ഷപ്പെട്ടു സന്യാസി പറഞ്ഞ ഓരോ കാര്യങ്ങളും അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു…..
അയാൾ ശ്രദ്ധയോടെ ഹോമകുണ്ഡത്തിലൂടെ ഓരോ കാഴ്ചക്കളും നോക്കി കണ്ടു..
>>>>>>>>>>>>><<<<<<<<<<<<
വിജയുടെ ആത്മാവ് വേഗത്തിൽ സഞ്ചരിച്ചു സീതയുടെ വീട്ടിലേക്ക് ചെന്നിരിക്കയാണ്….ആ വീട് മുഴുവൻ ഇരുൾ നിറഞ്ഞതാണ്.. അത്കൊണ്ട് അവന് അത് സ്വന്തം ചേച്ചിയുടെ വീട് ആണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല… അവൻ ചുവരിനെ മറികടന്നു അകത്തേക്ക് കയറി….
