ഏർപ്പെട്ടിട്ടുണ്ട്….ഇന്ന് അത് യാഥാർത്ഥ്യം ആവുകയാണ്…
“”””
അവന്റെ മുഖത്ത് തെളിഞ്ഞ ഭയവും ആശങ്കയും മനസിലാക്കിയ സന്യാസി ചെറു ചിരിയോടെ എന്നാൽ ഗൗരവത്തിൽ തന്നെ വ്യക്തമാക്കി…
വെള്ളം അതിൽ മുഴുവനായി നിറഞ്ഞു….വിജയ്ക്ക് അതിനുള്ളിൽ കിടന്നു ഒന്ന് ചലിക്കാൻ പോലും സാധിച്ചില്ല….അവൻ ശ്വാസത്തിനായി അതിൽ കിടന്നു പിടച്ചു….
ഇതേ സമയം സന്യാസി മിഴികൾ ഇറുക്കി അടച്ചു ഉച്ചത്തിൽ മന്ത്രം ഉരുവിട്ട് തുടങ്ങി….
“””ഓം….ദേഹിആത്മബന്ധനസ്വമവിഭിന്നആയുർമഹോഅർപാദയനമഃ “””
“””ഓം….ദേഹിആത്മബന്ധനസ്വമവിഭിന്നആയുർമഹോഅർപാദയനമഃ “””
“””ഓം….ദേഹിആത്മബന്ധനസ്വമവിഭിന്നആയുർമഹോഅർപാദയനമഃ “””
“””ഓം….ദേഹിആത്മബന്ധനസ്വമവിഭിന്നആയുർമഹോഅർപാദയനമഃ “””
അവസാനം അവന്റെ ശരീരത്തിൽ നിന്നും ആത്മാവ് വേർപെട്ടു…വിജയുടെ ശരീരം അതിലുള്ളിൽ ചലനം ഇല്ലാതെ കിടന്നു… ആത്മാവ് വേഗത്തിൽ പുറത്തേക്ക് കുതിച്ചു പോവാൻ ഒരുങ്ങിയതും സന്യാസി തന്റെ ദണ്ഡ് കൊണ്ട് മാന്ത്രിക വലയം ഉണ്ടാക്കി അതിനെ പിടിച്ചു നിർത്തി…
സ്വർണ ശോഭയിൽ തിളങ്ങുന്ന വലയത്തിനുള്ളിൽ കിടന്നു ആത്മാവ് പുറത്തേക്ക് പോവാൻ മുറവിളികൂട്ടി….പക്ഷെ ആ സന്യാസിയുടെ മാന്ത്രക വലയം ഭേധിച്ചു പുറത്തേക്ക് കടക്കാൻ അതിന് സാധിക്കുന്നില്ല….
പെട്ടന്ന് സന്യാസി തന്റെ ദണ്ഡ് മുളകിലേക്ക് ഉയർത്തി വട്ടത്തിൽ കറക്കി… പെട്ടന്ന് അതിൽ നിന്നും ഒരു വെളിച്ചം ഉത്ഭവിച്ചു ആത്മാവിലേക്ക് പടർന്നുകയറി….
