Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 15

അത്രയും നേരം ആശാന്തമായിരുന്ന ആത്മാവ് പെട്ടന്ന് ശാന്തമായി.. ശേഷം സന്യാസിയെ ശ്രദ്ധയോടെ നോക്കി.

 

“””””നിന്നെ ഞാൻ അവനിൽ നിന്നും വേർപെടുത്തിയത് ഈ ലോകം വിട്ട് പോകാൻ അല്ല… നിന്റെ കർമം പൂർത്തീകരിക്കാൻ ആണ്… പോ…അവരുടെ അരികിലേക്ക് പോ… നിന്നിലൂടെ അവന്റെ ജാതകദോഷം മുക്തമാവും….”””””

 

സന്യാസി ആത്മാവിനോട് ഉച്ചത്തിൽ കല്പിച്ചു…ശേഷം സന്യാസി തന്റെ ദണ്ഡ് കൊണ്ട് വലയത്തിൽ സ്പർശിച്ചതും ആ സ്വർണ വലയം ഇല്ലാതെയായി…

 

“””””പോ… പോയിവരു… “”””

 

സന്യാസി വിജയുടെ ആത്മവിനോട് പറഞ്ഞു….അനുവാദം ലഭിച്ചതും അവന്റെ ആത്മാവ് വളരെ വേഗത്തിൽ പുറത്തേക്ക് കുതിച്ചു….

 

>>>>>>>>>>>>>>><<<<<<<<<<<<<<<

 

പ്രിയയക്ക് വയ്യാതെ ആയി എന്നറിഞ്ഞ് ഇല്ലിക്കലിലേക്ക് പുറപ്പെടാൻ നിൽക്കുകയാണ് സീത….അവൾ ഒരുങ്ങി നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി….ഒരു സാധാ ചുവന്ന ചുരുദാരും ബ്ലാക്ക് പാന്റും ആണ് അവളുടെ വേഷം….പ്രിയുടെ മരണം സീത അറിഞ്ഞിട്ടില്ല…

 

“”””ശോ… ഈ അരവിന്ദ് ഇത് എവിടെ പോയി….”””

 

അവൾ അൽപ്പം ദേഷ്യത്തിൽ അതും പറഞ്ഞു ഫോൺ എടുത്തു അവന്റെ നമ്പറിലേക്ക് വിളിച്ചു പക്ഷെ കോൾ കണക്ട് ആവുന്നുണ്ടായില്ല….

 

അവൾ ദേഷ്യത്തോടെ തന്റെ ബാഗും എടുത്തു മുറിക്ക് പുറത്തേക്ക് നടക്കാൻ ഒരുങ്ങി പെട്ടന്ന് അവളുടെ ശരീരം തളരുന്ന പോലെ അവൾക്ക് അനുഭവപ്പെട്ടു…കാലുകൾ കുഴയുന്ന പോലെ….അവൾ വെച്ചുവെച്ചു കട്ടിലിന് അരികിലേക്ക് നടന്നു…

 

പെട്ടന്ന് അവൾ ബോധരഹിതയായി ബെഡിലേക്ക് മറഞ്ഞു വീണു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025