വിജയ് വളരെ വേഗത്തിൽ ആണ് കാർ ഡ്രൈവ് ചെയ്‌തത്….
ഒടുവിൽ അവൻ കിരതാമലയുടെ താഴെയായി കാർ നിർത്തി… പ്രിയേയെയും തോളിൽ ഏന്തി മലമുകളിലേക്ക് നടന്നു…
അധികം സമയം എടുത്തില്ല മുകളിൽ എത്താൻ….
“”””””സാമി… സാമി….”””””
“”””സഹായിക്കണം….. “”””
“””””സാമി “””””
വിജയ് കരച്ചിലോടെ അലറി വിളിച്ചു… അവൻ അപേക്ഷയോടെ വിളിച്ചു പറഞ്ഞു….
പക്ഷെ ഒരനക്കവും ഉണ്ടായില്ല… അവന്റെ വേദനയോടെയുള്ള തേങ്ങൽ ആരും തന്നെ കേട്ടില്ല….
“””””എന്നോട് പൊറുക്കണം… ഞാൻ അന്ന് അങ്ങയെ ഒരുപാട് പുച്ഛിച്ചു….അറിവില്ലായ്മ ആയി കണ്ട് ക്ഷമിക്കണം….എന്റെ ശ്രീക്കുട്ടിയെ രക്ഷിക്കണം….”””””
അവൻ പ്രിയയെ മടിയിൽ കിടത്തി നിലത്തിരുന്നു പതം പറഞ്ഞുകരഞ്ഞു…..
എന്നിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല….ആരും തന്നെ അവന്റെ അരികിലേക്കോ അവന്റെ ഹൃദയം പൊട്ടുന്ന കരച്ചിലോ കേട്ടില്ല….
എല്ലാ പ്രതീക്ഷയും അസ്തമിച്ചു അവൻ തന്റെ ജീവന്റെ ജീവനയാ ശ്രീകുട്ടിയെയും മടിയിൽ കിടത്തി വാവിട്ട് കരഞ്ഞു…
“”””ആരും നമ്മളെ സഹായിക്കൂല വാവച്ചി… നിന്നെ തിരിച്ചു തരാൻ ആർക്കും സാധിക്കില്ല….നീയില്ലാത്ത ഈ ഭൂമിയിൽ എനിക്കും ജീവിക്കണ്ട… നമ്മുക്ക് പൂവാം… വാവേ….””””
അവൻ അവളുടെ മുഖത്ത് നോക്കി കണ്ണിരോടെ വിതുമ്പി കൊണ്ട് പറഞ്ഞു….
