Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

ഗോവിന്ദൻ അദ്ദേഹത്തെ നോക്കി അതേയെന്ന് തലയാട്ടി….

 

തുടർന്ന് വലിയ തിരുമേനി വിജയുടെ ജാതക രഹസ്യവും അവന്റെ ഇണയാവാൻ സാധിക്കാതെ പോയ ആ രണ്ട് സ്ത്രീകളെ കുറിച്ചും… പ്രിയയും വിജയും തമ്മിൽ ഉള്ള ബന്ധവും എല്ലാം തന്നെ വ്യക്തമായി എല്ലാവരോടും പറഞ്ഞു….

 

“”””ഇനി എനിക്ക് പറയാൻ ഉള്ളത്….ശ്രീപ്രിയയുടെ മരണം കാണുവാനായി ഒരു മനുഷ്യൻ ആണ് ഇതൊക്കെ ചെയ്‌തത്… അയാൾ കുട്ടിയുടെ പുറകെ ഒരു കഴുകനെയും നായയെയും ഒപ്പം ഇതിന് മുന്നെ ഒരു വലിയ നാഗത്തെയും അയച്ചിട്ടുണ്ടായിരുന്നു… “”””

 

അദ്ദേഹം പ്രിയയെ നോക്കി പറഞ്ഞു…

 

“””അതെ… അന്ന് എസ്റ്റേറ്റിൽ വെച്ച് ഒരു വലിയ പാമ്പ് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്… “””

 

പ്രിയ എസ്റ്റേറ്റിൽ വെച്ചു ഉണ്ടായ സംഭവം അവിടെ പറഞ്ഞു….

 

“”””അതിന് പിന്നിലും അയാൾ തന്നെയാണ്… ദുർമൂർത്തീകളെ സേവിക്കുന്ന ആ അസുരൻ.. “”””

 

വലിയ തിരുമേനി അൽപ്പം കോപത്തോടെ പറഞ്ഞു… അദ്ദേഹത്തിന്റെ ഭാവ വ്യത്യാസം എല്ലാവരിലും അൽപ്പം ഭയം ഉളവാക്കി…

 

“””പിന്നെ വിജയ്….ഓർക്കുന്നുണ്ടോ… അന്ന് ഒരിക്കൽ കുറവൻപറയുടെ മുകളിൽ വെച്ച് തന്റെ നേരെ വന്ന ഒരു ചെന്നായയും കാട്ടുപോത്തും… ചുവന്ന കണ്ണുകൾ ഉള്ള അവറ്റകൾ തന്നെ ആക്രമിക്കാൻ വന്നത്…?””””

 

അദ്ദേഹം വിജയിനെ നോക്കി ചോദിച്ചു.

 

“””””ഉണ്ട്….പക്ഷെ ആ കാട്ടുപോത്ത് എന്നെ രക്ഷിക്കാൻ “”””

 

വിജയ് അന്ന് മദ്യപിച്ച സമയം കാട്ടിൽ വെച്ച് തന്നെ ആക്രമിക്കാൻ… ശ്രമിച്ച ചെന്നായയെ കാട്ടുപോത്ത് ഇടിച്ചിട്ട സംഭവം ഓർത്ത് കൊണ്ട് പറഞ്ഞു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025