Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

 

സന്യാസി തന്റെ വലതു കൈ നീട്ടിയതും ഉള്ളം കൈ നിറയെ ഭസ്‌മം പ്രത്യക്ഷപ്പെട്ടു…

അയാൾ കൈ പ്രിയയ്ക്ക് നേരെ ഉയർത്തി ശേഷം ഉച്ചത്തിൽ മന്ത്രം ഉരുവിട്ടു..

 

“”””ഓംമൃത്യുഭേദന കലഗ്നിരുദ്രായതൃക്കാഗ്നിഭവതു മമആയുർആരോഗ്യ സർവേശ്വരായദേവമഹേ “””

 

ശേഷം അയാൾ കൈയിലെ ഭസ്‌മം പ്രിയുടെ നേരെ പിടിച്ചു ശക്തിയിൽ ഊതി…

അതോടെ അവളുടെ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഹൃദയത്തിൽ നേരിയ തോതിൽ താളം രൂപാന്തരപ്പെട്ടു… നിമിഷ ദൈർഘ്യങ്ങൾ പിന്നിടുന്തോറും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു വന്നു. ഒപ്പം അവൾ ശ്വസിക്കാൻ തുടങ്ങി….

 

അവളുടെ മാറ്റം കണ്ടതും വിജയുടെ മുഖം സന്തോഷത്തിൽ മുങ്ങി.. അവനിൽ പ്രതീക്ഷയുടെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരുന്നു…

 

“”””സന്തോഷിക്കാറായിട്ടില്ല…ഇപ്പോൾ ഇവളുടെ ശരീരത്തിൽ വന്ന മാറ്റങ്ങൾ ഈ നിമിഷം തന്നെ നിലച്ചെന്നിരിക്കും…ഇനിയാണ് യഥാർത്ഥ കർമ്മം ആരംഭിക്കുന്നത് “”””

 

സന്യാസി ഗൗരവ ഭാവത്തിൽ അവനെ നോക്കി പറഞ്ഞു….

 

ശേഷം മിഴികൾ ഇറുക്കി അടച്ചു മനസ്സും ശരീരവും ഏകാഗ്രമാക്കി….

അയാളുടെ ആത്മാവ് അയാളിൽ നിന്നും കാഴ്ചകൾ തേടി യാത്രയായി….അവ വളരെ അധികം വേഗത്തിൽ സഞ്ചരിക്കുകയാണ്….അതുകൊണ്ട് യാത്ര ഏത് വഴിയിലൂടെ ആണെന്ന് അയാൾക്ക് വ്യക്തമാവുന്നില്ല….ഏറെ നേരത്തെ യാത്രയ്ക്ക് ഒടുവിൽ ചെന്നു നിന്നത് ഒരു ഇരുൾ നിറഞ്ഞ മുറിയിൽ ആണ്….

ഇരുളിന്റെ പിടിയിലായ ആ മുറി നിറയെ ദുർഗന്ധം നിറഞ്ഞു നിൽക്കുകയാണ്… മുറിയുടെ നടുക്കായി ഒരു വലിയ ഉരുളി… അതിൽ നിറയെ രക്തമാണ്….അതിന് ചുറ്റും കുറെ അധികം ചിരാതുകൾ നിരത്തി വെച്ചിട്ടുണ്ട്….ചിരാതുകൾ കത്തിക്കാൻ ഉപയോഗിക്കുന്നത് മൃഗങ്ങളുടെ മാംസ കൊഴുപ്പ് ഉപയോഗിച്ചാണ്….!

 

അവിടം ദുർമുർത്തിയെ സേവിക്കുന്നവർ പൂജയും ബലികർമങ്ങളും നടത്തുന്ന ഇടം

ആണെന്ന് സന്യാസിക്ക് വളരെ പെട്ടന്ന് തിരിച്ചറിയാൻ സാധിച്ചു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025