Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

“””മഹേശ്വര എനിക്കീ കർമ്മം നിർവഹിക്കാനുള്ള ശക്തി പകരൂ.. “”””

അതും പറഞ്ഞുകൊണ്ട് കൈകൾ കൂപ്പി അയാൾ മഹാമൃത്യഞ്ജയമന്ത്രം ഉരുവിടുവാൻ തുടങ്ങി.,.,.

“””ഓം ത്ര്യയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്”””

മൃത്യുജ്ഞയനെ പ്രീതിപ്പെടുത്തിയതിന് ശേഷം അയാൾ ഇരു കൈകളും മുകളിലേക്ക് ഉയർത്തി ഉച്ചത്തിൽ പറഞ്ഞു….ശേഷം ഇരു കൈകളിലെയും ചൂണ്ടുവിരലിന്റെയും പെരുവിരലിന്റെയും അറ്റം മുട്ടിച്ച ശേഷം കാൽ മുട്ടിനു മുകളിലായി വെച്ചു….

 

“”””ഓം ഐം ക്ലിം മഹാരുദ്രമഹിരണ്യഭവനെ ആയുർമഹോ..ദേവസങ്കപമൂർത്തെ സൃഷ്ടിമനപരിവർത്തനയാ..തൃലോകഭൂതഗണയാ… പ്രജടവഹോനമോ മൂർത്തെ..ആഗച്ഛ.,ആഗച്ഛ.,. “”””

 

അയാൾ മിഴികൾ അടച്ചു ഉച്ചത്തിൽ ഉരുവിട്ടു….!

 

പെട്ടന്ന് അന്തരീക്ഷം നിശ്ചലമായി….കുളത്തിലെ ജലത്തിൽ ഉണ്ടായിരുന്ന ഓളങ്ങൾ എങ്ങോ പോയി ഒളിച്ചു….എങ്ങും നിശബ്ദത തലകെട്ടി നിന്നു….വിജയുടെ ഹൃദയമിടുപ്പും ശ്വാസോച്ഛ്വാസം ആ നിശബ്ദതയിൽ ഉയർന്ന ശബ്ദത്തിൽ മുഴങ്ങികൊണ്ടിരുന്നു….

 

സന്യാസി തന്റെ കാൽ മുട്ടിൽ വിശ്രമിക്കുന്ന കൈകൾ അയാളുടെ നെഞ്ചിലേക്ക് അടുപ്പിച്ചു ശേഷം കൈപ്പത്തിയിലെ വിരലുകൾ നിവർത്തി പിടിച്ച് വലുത് കൈയിലെ പെരുവിരൽ ഇടത് കൈയിലെ ചെറുവിരലുമായും ഇടത് കൈയിലെ പെരുവിരൽ വലതു കൈയിലെ ചെറുവിരലുമായും അടുപ്പിച്ചു..

 

“”””മൃത്യുദേവായാമഹേശ്വരായാദേഹിഅർപ്പണം….”””

 

മിഴികൾ അടച്ചു സ്ഥായി ഭാവത്തിൽ മന്ത്രം ഉരുവിട്ടതും അയാളുടെ കൈയിൽ നിന്നും ഒരു ദിവ്യവെളിച്ചം കുളിത്തൊട്ടിയിലെ ജലത്തിൽ വന്നു പതിച്ചു… മെല്ലെ മെല്ലെ കുളിത്തൊട്ടിയിലെ ജലത്തിന്റെ നിശ്ചലയവസ്ഥക്ക് മാറ്റം സംഭവിക്കാൻ തുടങ്ങി….അവയിൽ ചെറുതോതിൽ ഓളങ്ങൾ രൂപപ്പെട്ടു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025