Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

അശ്വിൻ അവളുടെ നെറുകയിൽ ഒരു ഉമ്മ വച്ചു …….. വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി …… വിശ്വസിക്കാൻ പറ്റുന്നില്ലെടി …….

അയന അശ്വിന്റെ നെഞ്ചിൽ പതുക്കെ കൈമുറുക്കി ഇടിച്ചു ……. എന്നിട്ട് പറഞ്ഞു ……. വെറുതെ ഒരുകിലോമീറ്റർ ഓടാൻ തോന്നുന്നുണ്ടോ ………

അശ്വിൻ …….. നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല ….. ഇല്ലെങ്കിൽ ഒരു കിലോമീറ്റർ ഞാൻ ഓടിയേനെ ………

അയന ……. ഞാൻ വെറുതെ പറഞ്ഞതാ ……ചേട്ടൻ ഓടുകയൊന്നും വേണ്ടാ ……..

അവർ വീട്ടിലേക്ക് തിരിച്ചുപോയി …….

വൈകുന്നേരം ജോസേപ്പിനെ അശ്വിൻ കണ്ടു …….. സാർ ഞാനിനി വീട്ടിലേക്ക് പൊയ്ക്കോട്ടേ ……. ഇവിടിപ്പോ എന്റെ ആവശ്യമൊന്നും ഇല്ലല്ലോ ????

ജോസഫ് ……. എന്താടാ നിനക്കിവിടെ നില്ക്കാൻ എന്തെങ്കിലും പ്രേശ്നമുണ്ടോ ……….

അശ്വിൻ ……. അല്ല സാർ ഒരുപാട് നാളായില്ലേ ഇവിടെ തിന്നും കുടിച്ചും കിടക്കാൻ തുടങ്ങിയിട്ട് ……..

അപ്പോയെക്കും ഗീതമ്മയും അമീലിയും അവിടേക്ക് വന്നു ………

അമീലി …….. ഡാ ചെക്കാ മര്യാദക്ക് ഇവിടെ അടങ്ങി ഒതുങ്ങി നില്ക്കാൻ നോക്ക് ………  നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും ..

അശ്വിൻ …….. ഇല്ല ചേച്ചി എന്റെ വീട്ടുപണി തുടങ്ങണം ……. അതാ

ജോസഫ് …….. പണിയൊക്കെ തുടങ്ങിക്കോ ……… എന്താ കാശ് വല്ലതും വേണോ ?

അശ്വിൻ …… കുറച്ച് വേണം സാർ ……. ജോഷിച്ചേട്ടനോട് ഞാൻ ചോദിക്കാം ……..  അതാവുമ്പോൾ ശമ്പളത്തിൽ നിന്നും പിടിക്കാമല്ലോ

ജോസഫ് …….. ഞാൻ അവനോട് പറയാം ………

അമീലി ……. എന്തെടാ ……. വീടുപണിയൊക്കെ തീർത്തിട്ട് പെണ്ണുകെട്ടാൻ പോണോ ???///  അവൾ സമ്മതിച്ചാ …..

അശ്വിൻ .അമീലിയുടെ മുഖത്തുനോക്കി ചിരിച്ചു ………

അശ്വിന്റെ വീടുപണി ആരംഭിച്ചു …….. വർക്കപണിയെല്ലാം വളരെ വേഗത്തിൽ നടന്നു ………. ഇനി കുറച്ചു പണിയെ ഉള്ളു ……….

ഒരു ദിവസം ……. അമീലി ഗീതാമ്മയോട് അശ്വിന്റെയും അയനയുടെയും പ്രേമത്തെക്കുറിച്ച് പറഞ്ഞു ……..

ഗീതാമ്മ …… എനിക്കിത് നേരത്തെ അറിയാമായിരുന്നു ………. നീയും ജോബിയും കൂടി അശ്വിന്റെ കൂടെ വണ്ടിയിൽ കൊണ്ടാക്കാൻ പറഞ്ഞപ്പോയെ എനിക്ക് കാര്യം മനസ്സിലായി ………. ഞാൻ ഒരു പോലീസുകാരന്റെ  ഭാര്യയാടി …….. നീയൊക്കെ എന്ത് വിചാരിച്ചു …. നീയും ജോബിയും അന്ന് അവിടെനിന്ന് തകർത്ത് അഭിനയിച്ചപ്പോൾ ഞാൻ അങ്ങ് മണ്ടിയായി തന്നതാ ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025