അനിത രവിശങ്കറിന്‍റെ വാക്കുകളെ ശ്രദ്ധയോടെ, ആകാംക്ഷയോടെയും കേട്ടു.
“…പക്ഷെ നെക്സ്റ്റ് ഡേ അവനൊരു കോള്‍ വന്നു, ഒരു ഫ്രെണ്ടിന്‍റെ…”
“എന്താരുന്നു അത്?’
അനിത ആകാംക്ഷയോടെ ചോദിച്ചു.
“നാദിയ ഞരമ്പ് കണ്ടിച്ച് ഹോസ്പ്പിറ്റലില്‍ കെടക്കുണു എന്നറിയിച്ച്…”
“ഈശ്വരാ…!”
അനിത ഭയത്തോടെ രവിശങ്കറെ നോക്കി.
“എന്നിട്ട്?”
“എന്നിട്ടെന്താ? ഇര്‍ഫാന്‍ അന്നേരം തന്നെ ഹോസ്പ്പിറ്റലില്‍ പറന്നെത്തി…പിന്നത്തെ രണ്ടു കൊല്ലക്കാലം ഒന്നും പറയണ്ട അനീ…. ആസ് യൂഷ്വല്‍ ലവ് അറ്റ് ഇറ്റ്സ് പീക്ക്…മോഹന്‍ലാല്‍ ഏതോ സിനിമേല്‍ പറഞ്ഞ പോലെ ഞരമ്പ് മുറിച്ചിട്ട പോലെയാരുന്നു രണ്ടാളുടേം പ്രണയപ്പാച്ചില്‍…പക്ഷെ ഒരു ദിവസം…”
രവിശങ്കറിന്റെ സ്വരം വികാരാര്‍ദ്രമായി.
“ഒരു ദിവസം അവളുടെ ഒരു വാട്ട്സ് ആപ്പ് മെസേജ്…”
“എന്താരുന്നു മെസേജ്?”
“അവളുടെ ഡാഡി ആത്ഹത്യചെയ്യുമെന്ന് പറയണു, അവള്‍ ഇര്‍ഫാനെ കല്യാണം കഴിച്ചാല്‍…അതുകൊണ്ട്…”
“അതുകൊണ്ട്?”
അല്‍പ്പം ഈര്‍ഷ്യയോടെ അനിത ചോദിച്ചു.
“ഡാഡി ആത്മഹത്യമെന്ന് പറഞ്ഞാല്‍ ചെയ്യും…പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഇതുവരെ പ്രാക്റ്റിക്കല്‍ ആയി ചെയ്ത് കാണിക്കുന്ന ആളാണ് അതുകൊണ്ട് നമുക്ക് മറക്കാം, പിരിയാം എന്നൊക്കെ…”
“ഛെ! എന്താദ്?എന്താ ആ കുട്ടി അങ്ങനെയൊക്കെ പറയണേ? അദൊക്കെ അച്ഛന്‍ അവളെ പേടിപ്പിച്ച് പിന്തിരിപ്പിക്കാന്‍ വേണ്ടി പറയണ അടവല്ലേ രവിയേട്ടാ…പാവം ആ മനുഷ്യന്‍! ന്നിട്ട്? ന്നിട്ടെന്ത്‌ണ്ടായി രവിയേട്ടാ?”
“ന്ത്‌ണ്ടാവാനാ അനീ?”
