“അറിയില്ല ഏട്ടാ..”
അപ്പോഴേക്കും അയാള്‍ വരാന്തയിലേക്ക് സമീപിച്ചിരുന്നു.
“ഹലോ…നമസ്ക്കാരം…”
ആഗതന്‍ അവളുടെ നേരെ കൈകള്‍ കൂപ്പി.
“നമസ്ക്കാരം…”
അവളും അയാളുടെ നേരെ കൈകള്‍ കൂപ്പി.
“ആരാണ്?”
അനിത ഭവ്യതയോടെ ചോദിച്ചു.
“മനസ്സിലായില്ലല്ലോ…”
“ഞാന്‍…”
അവന്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും രവിശങ്കര്‍ അകത്ത് നിന്നുമിറങ്ങി വന്നു.
“ആ, എടാ ഇര്‍ഫാനെ…”
രവിശങ്കര്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് അവന്‍റെ നേരെ ചെന്നപ്പോള്‍ അനിത അദ്ഭുതത്തോടെ കടന്നുവന്നയാളെ നോക്കി.
“അനീ, വേറെ ആരൊ ഒരാള്‍ കൂടി വന്നൂന്ന് പറഞ്ഞല്ലോ? എവിടെ ആള്‍?”
“ഞാന്‍…”
അനിത വാക്കുകള്‍ തിരഞ്ഞു.
“അത് ഏട്ടാ, ഞാന്‍ ഇക്കാ…ഇര്‍ഫാന്‍ ഇക്കായെക്കണ്ടിട്ടാണ് പറ..പറഞ്ഞത്…”
ഇര്‍ഫാനും രവിശങ്കറും പരസ്പ്പരം നോക്കി പുഞ്ചിരിച്ചു.
“ഇര്‍ഫാന്‍ ഇക്കാ…”
ഇര്‍ഫാന്‍ അനിതയെ നോക്കി പറഞ്ഞു.
“ഇക്കാ വേണ്ട..ജസ്റ്റ് ഇര്‍ഫാന്‍…അത് മതി…”
മുഖത്ത് ഗൌരവമാണ്.
